scorecardresearch

പഞ്ഞി പോലൊരു വട്ടയപ്പം തയ്യാറാക്കാം, അരിപ്പൊടിയും റവയും ഇല്ലാതെ

അരി കുതിർക്കാതെ അരച്ചെടുക്കാതെ തന്നെ വൈകിട്ടത്തേയ്ക്ക് വട്ടയപ്പം വേവിച്ചെടുക്കാം, ഈ റെസിപ്പി ട്രൈ ചെയ്യൂ

അരി കുതിർക്കാതെ അരച്ചെടുക്കാതെ തന്നെ വൈകിട്ടത്തേയ്ക്ക് വട്ടയപ്പം വേവിച്ചെടുക്കാം, ഈ റെസിപ്പി ട്രൈ ചെയ്യൂ

author-image
WebDesk
New Update
Vattayappam Snack Recipe FI

വട്ടയപ്പം

അവധിക്കാലത്ത് കുട്ടികൾ തയ്യാറാക്കി കൊടുക്കാൻ പറ്റിയ ഒരടിപൊളി പലഹാരമാണ് വട്ടലപ്പം. ശർക്കരയും തേങ്ങയും മുട്ടയും കൊണ്ട് ഹെൽത്തിയായിട്ടുള്ള ഈ പലഹാരം തയ്യാറാക്കാവുന്നതേയുള്ളൂ. വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റാണീ മധുരപലഹാരം. ഫാത്തിമ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: ഉപ്പേരി മാത്രമല്ല, കറുമുറു കഴിക്കാൻ പച്ചക്കായ കൊണ്ട് ഇങ്ങനൊരു വെറൈറ്റി സ്നാക്കും വറുത്തെടുക്കാം

ചേരുവകൾ

  • ശർക്കര 
  • തേങ്ങ 
  • വെള്ളം
  • മുട്ട 
  • പാൽ
  • ഏലയ്ക്കാപ്പൊടി
  • ഉപ്പ്

Also Read: പത്ത് മിനിറ്റിൽ സിംപിളായൊരു ബ്രേക്ക്ഫാസ്റ്റ് വേണോ? എങ്കിൽ ഇതൊരു തവണ​ ട്രൈ ചെയ്യൂ

Also Read: ഇനി രസത്തിന് രുചി കൂടും, ഒപ്പം ഈ ബോണ്ട കൂടി ഉണ്ടെങ്കിൽ

തയ്യാറാക്കുന്നവിധം

Advertisment
  • മൂന്നു ശർക്കര ഒരു പാനിലേയ്ക്കെടുത്ത് കുറച്ചു വെള്ളം ഒഴിച്ച് അലിയിച്ചെടുത്തു തണുക്കാൻ​ മാറ്റി വെയ്ക്കാം. 
  • മറ്റൊരു പാത്രത്തലേയ്ക്ക് ആറു മുട്ടയെടുത്തു നന്നായി ഇളക്കിയെടുക്കാം.
  • ഇതിലേയ്ക്ക്, ഒന്നരകപ്പ് തേങ്ങാപ്പാലും മാറ്റിവെച്ചിരിക്കുന്ന ശർക്കരലായനിയും ചേർത്ത് ഇളക്കാം.
  • ഒന്നര ടീസ്പൂൺ ഏലയ്ക്കാപ്പൊടി, അൽപ്പം ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മറ്റൊരു ബൗളിലേയ്ക്ക് അരിച്ചെടുത്തു മുപ്പതു മിനിറ്റു വരെ ആവിയ്ക്കു വെയ്ക്കാം.
  • ചൂടാറിയതിനു ശേഷം ഒരു പാത്രത്തലേയ്ക്കു മാറ്റുക ആവശ്യത്തിനനുസരിച്ച് മുറിച്ചെടുക്കാം.

Read More: റവയിലേയ്ക്ക് ഇതു കൂടി അരച്ചു ചേർക്കാം, ഇനി ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി 5 മിനിറ്റിൽ റെഡിയാക്കാം

Snack Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: