/indian-express-malayalam/media/media_files/2025/08/26/banana-fry-fi-2025-08-26-13-31-31.jpg)
പഴം വറുത്തത്
സോഷ്യൽ മീഡിയയിൽ ഭക്ഷണപ്രേമികളെ ഏറ്റവും അധികം ആകർഷിച്ച് ഒരു സ്നാക്കാണ് ഉരുളക്കിഴങ്ങു കൊണ്ടുള്ള ട്വിസ്റ്ററുകൾ, കട്ടികുറച്ച് അരിഞ്ഞ ഉരുളക്കിഴങ്ങ് ടൂത്ത്പിക്കിൽ കുത്തി വറുത്തെടുക്കുന്നതാണ് ഇത്.
Also Read: കടയിൽ നിന്നു വാങ്ങുന്നതിനേക്കാൾ രുചിയിൽ വീട്ടിൽ വറുത്തെടുക്കാം ചീട, ഈ 5 ചേരുവകൾ മതി
എന്നാലിപ്പോൾ ഉരുളക്കിഴങ്ങില്ലെങ്കിലും അതിലും രുചിയിൽ ഒരു വെറൈറ്റി ട്വിസ്റ്റർ തയ്യാറാക്കാം. വെളുത്തുള്ളിയോ സവാളയോ അങ്ങനെ പച്ചക്കറികളൊന്നു അരിഞ്ഞെടുക്കേണ്ടേത്ത ഈ സിംപിൾ റെസിപ്പി ഏവർക്കും ഇഷ്ട്ടപ്പെടും എന്നതിൽ സംശയം വേണ്ട.
വീട്ടിലേയ്ക്ക് പെട്ടെന്ന് എത്തുന്ന അതിഥികൾക്കോ അല്ലെങ്കിൽ കുട്ടികൾക്കു വേണ്ടിയുള്ള ലഘുഭക്ഷണം അൽപ്പം വ്യത്യസ്തമാക്കാനും ഇത് ട്രൈ ചെയ്തു നോക്കൂ. അരുണ വിജയ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ പച്ചക്കായ ട്വിസ്റ്റർ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ബീറ്റ്റൂട്ട് ഒരിക്കൽ ഇങ്ങനെ ചെയ്തു നോക്കൂ, ഇനി കറുമുറു കഴിക്കാൻ ചിപ്സ് വാങ്ങി സൂക്ഷിക്കേണ്ട
ചേരുവകൾ
- പച്ചകായ
- മൈദ
- കോൺഫ്ലോർ
- അരിപ്പൊടി
- വറ്റൽമുളക്
- ഉപ്പ്
- കുരുമുളകുപൊടി
- വെള്ളം
- എണ്ണ
- ചാട്മസാല
Also Read: മുറുക്ക് കൂടുതൽ ക്രിസ്പിയാകും ദിവസങ്ങോളോളം കേടുകൂടാതെ സൂക്ഷിക്കാം, മാവ് തയ്യാറാക്കുമ്പോൾ ഇവ ചേർക്കൂ
തയ്യാറാക്കുന്ന വിധം
- രണ്ട് പച്ചക്കായ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നടുവെ മുറിക്കാം.
- ശേഷം തീരെ കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെ് ഈർക്കിലോ അല്ലെങ്കിൽ ടൂത്ത്പിക്കോ ഉപയോഗിച്ച് നടുവേ കോർത്തെടുക്കാം.
- ഒരു ബൗളിലേയ്ക്ക് കാൽ കപ്പ് കോൺഫ്ലോർ, കാൽ കപ്പ് അരിപ്പൊടി, ഒന്നര ടീസ്പൂൺ മുളുകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അൽപ്പം വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കാം.
- മുറിച്ചെടുത്ത കായ കഷ്ണങ്ങൾ ഇതിൽ മുക്കിയെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മാവിൽ മുക്കിയ കായ കഷ്ണങ്ങൾ വറുത്തെടുക്കാം.
- പുറമേ അൽപം ചാട്മസാല ചേർത്ത് ചൂടോടെ കഴിച്ചു നോക്കൂ.
Read More: കപ്പ കിട്ടിയാൽ ഉറപ്പായും ഇങ്ങനെ തയ്യാറാക്കി നോക്കൂ, അസാധ്യ രുചിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.