/indian-express-malayalam/media/media_files/2025/10/23/keep-coconut-fresh-for-long-fi-2025-10-23-11-51-55.jpg)
തേങ്ങ ഫ്രഷായി സൂക്ഷിക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
മലയാളികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തേങ്ങ. തേങ്ങയില്ലാത്ത കറികൾ നമുക്ക് വിരളമാണ്. തേങ്ങ വാങ്ങിയാൽ അത് കേടാകാതെ, ഫ്രഷായി കൂടുതൽ ദിവസം സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ചും ജോലി ചെയ്യുന്നവർക്കും നാട്ടിൽ നിന്ന് മാറി നിൽക്കുന്നവർക്കും ചിരകിയ തേങ്ങ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ തേങ്ങയുടെ രുചിയും ഗുണവും കുറയാതെ ദീർഘകാലം ഉപയോഗിക്കാനാകും. തേങ്ങ ചിരകിയതായാലും, തേങ്ങാമുറിയായാലും പുതുമയോടെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ലളിതമായ വഴികൾ താഴെ നൽകുന്നു.
Also Read: കറുത്തുപോകില്ല കേടാകില്ല, വാഴപ്പഴം ഇനി ഇങ്ങനെ സൂക്ഷിച്ചോളൂ
തേങ്ങ ഫ്രഷായി സൂക്ഷിക്കാനുള്ള 5 വിദ്യകൾ
- ഫ്രീസറിൽ സൂക്ഷിക്കാം: ചിരകിയ തേങ്ങ ചെറിയ അളവിൽ വായു കടക്കാത്ത ഫ്രീസർ ബാഗുകളിലോ കണ്ടെയ്‌നറുകളിലോ ആക്കി ഫ്രീസറിൽ വെക്കുക. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ തേങ്ങ കേടാകാതെ ഇരിക്കും. ഉപയോഗിക്കുന്നതിന് മുൻപ് ആവശ്യത്തിന് മാത്രം പുറത്തെടുത്ത് തണുപ്പു മാറ്റിയ ശേഷം ഉപയോഗിക്കാം.
- മുറിച്ച തേങ്ങ ഉപ്പ്/വിനാഗിരി ചേർത്ത് വയ്ക്കാം: തേങ്ങ പൊട്ടിച്ച ശേഷം ബാക്കി വരുന്ന മുറിയിൽ അൽപം ഉപ്പ് അല്ലെങ്കിൽ വിനാഗിരി പുരട്ടി ഫ്രിഡ്ജിൽ വെച്ചാൽ പെട്ടെന്ന് പൂപ്പൽ വരുന്നത് ഒഴിവാക്കാം. ഇത് തേങ്ങാമുറി കൂടുതൽ ദിവസം ഫ്രഷായി ഇരിക്കാൻ സഹായിക്കും.
- എയർടൈറ്റ് കണ്ടെയ്‌നറിൽ വയ്ക്കാം: ചിരകിയ തേങ്ങ അധികം വെള്ളമില്ലാതെ ഒരു എയർടൈറ്റ് പാത്രത്തിൽ (വായു കടക്കാത്ത പാത്രം) അടച്ച് ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) സൂക്ഷിക്കാം. ഈ രീതിയിൽ നാല് മുതൽ ഏഴ് ദിവസം വരെ തേങ്ങ കേടാകാതെയിരിക്കും.
- ഉപ്പുവെള്ളത്തിൽ കമഴ്ത്തി വെക്കാം: തേങ്ങ ചിരട്ടയോട് കൂടിയ മുറി, ഉപ്പുവെള്ളത്തിൽ കമഴ്ത്തി വെക്കുന്നത് ദീർഘകാലം കേടുകൂടാതിരിക്കാൻ സഹായിക്കുന്ന ഒരു പരമ്പരാഗത രീതിയാണ്. എന്നാൽ, ഈ വെള്ളം ദിവസവും മാറ്റാൻ ശ്രദ്ധിക്കണം.
Also Read: വാടില്ല ഉണങ്ങിപ്പോകില്ല, നാരങ്ങ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തുനോക്കൂ
Also Read: ഇനി ദിവസവും വെളുത്തുള്ളി വാങ്ങേണ്ട, ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം കേടുകൂടാതിരിക്കും
- ചിരട്ടയിൽ നിന്ന് അടർത്തി വായു കടക്കാതെ സൂക്ഷിക്കാം: ചിരട്ടയിൽ നിന്ന് അടർത്തിയെടുത്ത തേങ്ങാ കഷണങ്ങൾ (കൊപ്ര) ചെറുതായി നുറുക്കി, ഈർപ്പം ഒട്ടുമില്ലാത്ത വായു കടക്കാത്ത പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ വെച്ചാൽ ഏകദേശം ഒരാഴ്ചയോളം ഫ്രഷായി ഉപയോഗിക്കാം. കൂടുതൽ കാലം സൂക്ഷിക്കാൻ ഇത് ഫ്രീസറിൽ വെക്കാം.
Read More: പഴയ കത്രിക ഇനി പുതുപുത്തനാക്കാം, ഇങ്ങനെ ചെയ്തെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us