scorecardresearch

അടുക്കളയിലെ എണ്ണക്കറ മായിക്കാൻ ഒരു സ്പൂൺ ഉപ്പ് മതി

അടുക്കളയിലെ കൗണ്ടർടോപ്പും സിങ്കും പതിവായി വൃത്തിയാക്കുമ്പോൾ എണ്ണക്കറകൾ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ? എങ്കിൽ ഇനി ഈ വിദ്യ ട്രൈ ചെയ്യൂ

അടുക്കളയിലെ കൗണ്ടർടോപ്പും സിങ്കും പതിവായി വൃത്തിയാക്കുമ്പോൾ എണ്ണക്കറകൾ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ? എങ്കിൽ ഇനി ഈ വിദ്യ ട്രൈ ചെയ്യൂ

author-image
WebDesk
New Update
Oil Spilled In Kitchen FI

എണ്ണക്കറ നീക്കം ചെയ്യാനുള്ള വിദ്യ | ചിത്രം: ഫ്രീപിക്

അടുക്കളയിൽ പാചകത്തിനിടെ എണ്ണ ചിതറിത്തെറിക്കുകയും, നിലത്തും കൗണ്ടർടോപ്പിലും വീഴുന്നത് വലിയൊരു പ്രശ്നത്തിലേയ്ക്ക് വഴിമാറും. ഈ വഴുവഴുപ്പുള്ള എണ്ണക്കറകൾ വൃത്തിയാക്കിയെടുക്കാൻ പലപ്പോഴും ഒരുപാട് സമയവും പ്രയത്നവും വേണ്ടിവരാറുണ്ട്. എന്നാൽ, നമ്മുടെയെല്ലാം അടുക്കളയിലെ ഒരു പ്രധാന ചേരുവ ഉപയോഗിച്ച് ഈ എണ്ണപ്പാടുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻകഴിയും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അടുക്കളയിൽ സുലഭമായ ഉപ്പ് മതി ഇതിന് പരിഹാരമായി.

Advertisment

Also Read: മുട്ടത്തോടുകൾ ഇനി വെറുതെയാകില്ല, അവ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

മറ്റെന്തെങ്കിലും ക്ലീനിങ് ഉപാധികൾ തിരയുന്നതിന് മുൻപ് ഒരൽപ്പം ഉപ്പ് ഉപയോഗിച്ച് നോക്കൂ. എണ്ണ വലിച്ചെടുക്കാനുള്ള ഉപ്പിന്റെ കഴിവാണ് ഇവിടെ നമ്മുക്ക് സഹായകമാകുന്നത്. എണ്ണമയം ഇല്ലാതാക്കി, കൗണ്ടർടോപ്പും തറയുമെല്ലാം എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വിദ്യ നിങ്ങളെ സഹായിക്കും. 

Also Read: കെമിക്കലുകൾ ഉപയോഗിക്കേണ്ട, ഒരു മുറി നാരങ്ങ ഉണ്ടെങ്കിൽ ഇനി അടുക്കള എന്നും പുതിയതായിരിക്കും

എണ്ണ ഒഴുകിയ ഭാഗത്ത് അൽപം ഉപ്പ് വിതറാം. ഉപ്പ് അത് ആഗിരണം ചെയ്യും. തുടർന്ന് ടിഷ്യൂ പേപ്പർ അല്ലെങ്കിൽ തുണി ഉപയോഗിച്ച് തുടയ്ക്കാം. എണ്ണയുടെ അവശിഷ്ടങ്ങളോ കറയോ ഇല്ലാതെ വൃത്തിയാക്കാൻ സാധിക്കും. ഇത് സ്ഥിരം രീതികളേക്കാൾ എളുപ്പവും ചിലവ് കുറഞ്ഞതുമാണ്. 

Advertisment

Also Read: ഒരു സ്പൂൺ കുരുമുളക് മതി, ഇനി അടുക്കളയിലെ ഈച്ച ശല്യം ഒരു ദിവസം കൊണ്ട് കുറയ്ക്കാം

അടുക്കള വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അടുക്കളപ്പണികൾ കഴിഞ്ഞ് കൗണ്ടറും സിങ്കും തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കാം. 
  • അടുക്കളയിൽ സുഗന്ധം നിറയ്ക്കാൻ നാരങ്ങയുടെ തൊലി ഓറഞ്ച് തൊലി എന്നിവ ഉപയോഗിച്ചുള്ള മിശ്രിതം വൃത്തിയാക്കാൻ ഉപയോഗിക്കാം. 
  • പാചകം ചെയ്ത് ബാക്കി വരുന്ന അവശിഷ്ടങ്ങൾ അതാത് ദിവസം സംസ്കരിക്കാൻ ശ്രദ്ധിക്കാം. ഇത് പാറ്റ, എലി, ഉറുമ്പ്, ദുർഗന്ധം എന്നിവ ഉണ്ടാകാതിരിക്കാൻ സഹായിക്കും. 
  • അടുക്കള സിങ്ക് കൃത്യമായി വൃത്തിയാക്കാം. ഭക്ഷണാവശിഷ്ടങ്ങൾ സിങ്കിൽ നേരിട്ട് ഇടരുത്. 

Read More: പുതിയതു വാങ്ങേണ്ട, കത്തിയുടെ മൂർച്ച കൂട്ടാനുള്ള വിദ്യ അടുക്കളയിലുണ്ട്

oil Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: