scorecardresearch

ഒരു സ്പൂൺ കുരുമുളക് മതി, ഇനി അടുക്കളയിലെ ഈച്ച ശല്യം ഒരു ദിവസം കൊണ്ട് കുറയ്ക്കാം

രാസവസ്തുക്കൾക്കു പകരം നമ്മുടെ അടുക്കളയിൽ തന്നെ സുലഭമായ കുരുമുളക് ഉപയോഗിച്ച് ഈച്ച ശല്യം കുറയ്ക്കാം

രാസവസ്തുക്കൾക്കു പകരം നമ്മുടെ അടുക്കളയിൽ തന്നെ സുലഭമായ കുരുമുളക് ഉപയോഗിച്ച് ഈച്ച ശല്യം കുറയ്ക്കാം

author-image
WebDesk
New Update
Get Rid Of Housefly FI

ഈച്ച ശല്യം കുറയ്ക്കാം | ചിത്രം: ഫ്രീപിക്

അടുക്കളയിലെ ഒരു സ്ഥിരം തലവേദനയാണ് ഈച്ചകൾ. പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്നിടത്തും, സിങ്കിനടുത്തുമെല്ലാം ഇവ കൂട്ടമായി പറന്നു നടക്കുന്നത് കാണാം. ഇവയെ തുരത്താൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനു പകരം, നമ്മുടെ അടുക്കളയിലെ തന്നെ സുലഭമായ കുരുമുളക് ഉപയോഗിച്ച് അതിന് പ്രതിവിധി കാണാം.

Advertisment

Also Read: രണ്ട് സ്പൂൺ ഗോതമ്പ് പൊടി കൈയ്യിലുണ്ടെങ്കിൽ ഇനി എലികൾ അടുക്കളയിൽ കയറില്ല, ഈ പൊടിക്കൈ പരീക്ഷിക്കൂ

കുരുമുളകിൻ്റെ ശക്തമായ ഗന്ധവും എരിവും ഈച്ചകളെ അകറ്റി നിർത്തും. കുരുമുളകിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ പ്രാണികളെ അകറ്റാൻ സഹായിക്കും. 

Also Read: മീനിൻ്റെയും പുകയുടെയും മണം പമ്പ കടക്കും; ദിവസം മുഴുവൻ അടുക്കള സുഗന്ധത്താൽ നിറയാൻ ഇതാ ഒരു പൊടിക്കൈ

Advertisment

ചേരുവകൾ

  • പാൽ
  • കുരുമുളക്
  • പഞ്ചസാര

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് പാലെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാരയും രണ്ട് ടേബിൾസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കാം. ഇത് തണുത്തതിനു ശേഷം ഈച്ച ശല്യം അമിതമായ ഇടങ്ങളിൽ തുറന്നു വയ്ക്കാം. പാലിൻ്റെയും പഞ്ചസാരയുടെയും മധുരം ഈച്ചകളെ അകർഷിക്കുമ്പോൾ കുരുമുളകിൻ്റെ സാന്നിധ്യം അവയ്ക്ക് കെണിയായി മാറുന്നു. 

Also Read: ഒറ്റ രാത്രി കൊണ്ട് അടുക്കള കീഴടക്കിയ പാറ്റകളെ തുരത്താം, ഇതൊരെണ്ണം മതി

മറ്റൊരു വിദ്യ

പഴങ്ങൾ സൂക്ഷിക്കുന്നതിന് അടുത്തോ, സിങ്കിന് അടുത്തോ അൽപം കുരുമുളക് പൊടി വിതറുന്നതും ഈച്ചകളെ അകറ്റാൻ സഹായിക്കും. കൂടാതെ, പഴകിത്തുടങ്ങിയ പഴങ്ങൾ, പ്രത്യേകിച്ച് മുന്തിരി, വാഴപ്പഴം എന്നിവയുടെ തൊലികൾ കൃത്യമായി നീക്കം ചെയ്യുന്നതും ഈച്ച ശല്യം കുറയ്ക്കാൻ സഹായിക്കും. 

Read More: അടുക്കളയിലെ ദുർഗന്ധം അകറ്റാം ഒപ്പം ഉറുമ്പുകളെ തുരത്താം, ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിക്കൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: