/indian-express-malayalam/media/media_files/2025/10/14/rat-in-house-fi-2025-10-14-09-50-43.jpg)
എലി ശല്യം കുറയ്ക്കാം | ചിത്രം: ഫ്രീപിക്
വീടിനുള്ളിൽ എലികൾ കയറിക്കൂടിയാൽ പിന്നെ ഒരു സാധനവും വെറുതെ വിടില്ല. പ്രത്യേകിച്ച ഭക്ഷണങ്ങൾ. പച്ചക്കറികളും പലചരക്കും തുടങ്ങി കുടിക്കുന്ന വെള്ളം, വസ്ത്രവും ഉൾപ്പെടെ നിരവധി സാമഗ്രികൾ നശിപ്പിക്കാൻ അതിനു ശേഷിയുണ്ട്.
Also Read: ഒരു സ്പൂൺ കുരുമുളക് ഉണ്ടെങ്കിൽ അടുക്കളയിൽ ഒളിച്ചിരിക്കുന്ന പല്ലികളെ ഇനി മിനിറ്റുകൾക്കുള്ളിൽ തുരത്താം
രൂക്ഷമായ എലി ശല്യം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന എലികൾ മുറിക്കുള്ളിൽ കടന്നു കൂടി തുണിയും മറ്റ് അവശ്യ സാധനങ്ങളും നശിപ്പിക്കുന്നു. ഇത് തടയാൻ അമോണിയ, വെളുത്തുള്ളി, പ്ലാസ്റ്റർ ഓഫ് പാരിസ്, കൊക്കോ പൗഡർ, ഉള്ളി, വെളുത്തുള്ളി, പെപ്പർമിൻ്റ് ഓയിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ കുറച്ചു കൂടി ഫലപ്രദമായ ചില പൊടിക്കൈകളുണ്ട്. അതിലൊന്നാണ് ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള സൂത്രപ്പണി.
/filters:format(webp)/indian-express-malayalam/media/media_files/2025/10/13/get-rid-of-rats-1-2025-10-13-16-47-11.jpg)
Also Read: വിനാഗിരി കൈയ്യിലുണ്ടോ? എങ്കിൽ അടുക്കള ഇനി പുതുപുത്തനായിരിക്കും
ചേരുവകൾ
- ഗോതമ്പ് പൊടി- 1 സ്പൂൺ
- കടലമാവ്- 1സ്പൂൺ
- പച്ചമുളക്- 4
- വാഷിംഗ് പൗഡർ
- വെള്ളം
Also Read: ഒരു വെളുത്തുള്ളി അല്ലി മതി, പല്ലികളെ തുരത്താൻ ഇനി മറ്റൊന്നും വേണ്ട
തയ്യാറാക്കുന്ന വിധം
- ഒരു പഴയ പ്ലാസ്റ്റിക് ബൗളിലേയ്ക്ക് രണ്ട് സ്പൂൺ ഗോതമ്പ് പൊടിയെടുക്കാം.അതിലേയ്ക്ക് ഒരു സ്പൂൺ കടലമാവും കുറച്ച് വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം നാല് പച്ചമുളക് ചതച്ചതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളവും ഇതിൽ ഒഴിക്കാം.
- കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇവ എലി ശല്യം രൂക്ഷമായ ഇടങ്ങളിൽ വയ്ക്കാം.
- എലിക്കെണി, കേക്ക്, തുടങ്ങി എലികളെ തുരത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ഇവയ്ക്കു പകരം ഈ വിദ്യ ഉപയോഗിക്കാം.
Read More: അടുക്കളയിൽ ഇനി എലി ശല്യം ഉണ്ടാകില്ല, ഈ വിദ്യകൾ പ്രയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.