scorecardresearch

അടുക്കളയിൽ ഇനി എലി ശല്യം ഉണ്ടാകില്ല, ഈ വിദ്യകൾ പ്രയോഗിക്കൂ

എലി ശല്യം എങ്ങനെ കുറയ്ക്കും എന്നോർത്ത് വിഷമിക്കേണ്ട? ഇവ ട്രൈ ചെയ്യൂ

എലി ശല്യം എങ്ങനെ കുറയ്ക്കും എന്നോർത്ത് വിഷമിക്കേണ്ട? ഇവ ട്രൈ ചെയ്യൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Get Rid Of Rats From Home  FI

എലി ശല്യം കുറയ്ക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

എത്ര തന്നെ ശ്രദ്ധിച്ചാലും പലപ്പോഴും തടഞ്ഞു നിർത്താൻ സാധിക്കാതെ വരുന്നവയാണ് എലി. രൂക്ഷമായ എലി ശല്യം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന എലികൾ പോകെപോകെ മുറിക്കുള്ളിലും കടന്നു കൂടി തുണിയും മറ്റ് അവശ്യ സാധനങ്ങളും നശിപ്പിക്കുന്നു. ഇത് തടയാൻ അമോണിയ, വെളുത്തുള്ളി, പ്ലാസ്റ്റർ ഓഫ് പാരിസ്, കൊക്കോ പൗഡർ, ഉള്ളി, വെളുത്തുള്ളി, പെപ്പർമിൻ്റ് ഓയിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ കുറച്ചു കൂടി ഫലപ്രദമായ ചില പൊടിക്കൈകളുണ്ട്. അത് പരിചയപ്പെടാം. 

Advertisment

Also Read: ഒരു വെളുത്തുള്ളി അല്ലി മതി, പല്ലികളെ തുരത്താൻ ഇനി മറ്റൊന്നും വേണ്ട

തവിട് അല്ലെങ്കിൽ ബിസ്കറ്റ് പൊടിയും നാരങ്ങാ നീരും

തവിട് പൊടിച്ചത്, ബിസ്ക്റ്റ് പൊടിച്ചത് എന്നിവയിലൊന്ന് പൊടിച്ച് ഒരു പാത്രത്തിലെടുക്കാം. അതിലേയ്ക്ക് ബേക്കിംഗ് സോഡയും, നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം കുഴച്ച് ഉരുളകളാക്കാം. തവിടും ബിസ്കറ്റും എലികൾക്ക് ഇഷ്ട ഭക്ഷണമാണ്. എലി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ഈ ചെറിയ ഉരുളകൾ വയ്ക്കാം. ഇത് എലി കഴിക്കുന്നതിലൂടെ ബേക്കിംഗ് സോഡയാണ് ഉള്ളിലേയ്ക്ക് ചെല്ലുന്നത്. ഇത് അവയുടെ ദഹനപ്രക്രിയ തകർക്കുന്നു. 

Also Read: വിനാഗിരി കൈയ്യിലുണ്ടോ? എങ്കിൽ അടുക്കള ഇനി പുതുപുത്തനായിരിക്കും

Advertisment
Get Rid Of Rats From Home 1
വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കാം | ചിത്രം  ഫ്രീപിക്

ഉപ്പ്

ഒരു പാത്രത്തിൽ കുറച്ച് ഉപ്പെടുക്കാം. അതിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കാം. ശേഷം കുറച്ച് കല്ലുപ്പ് ചേർത്തു കൊടുക്കാം. ഒപ്പം വെളുത്തുള്ളി ചതച്ചതും ഗ്രാമ്പൂവും ചേർത്തു തിളപ്പിക്കാം. വെള്ളം തണുത്തതിനു ശേഷം ഒരടപ്പ് ഡെറ്റോൾ ചേർക്കാം. ഈ മിശ്രിതം എല് വരാൻ സാധ്യതയുള്ള ഇടങ്ങളിൽ തളിക്കാം.

Also Read: ഒരു സ്പൂൺ കുരുമുളക് ഉണ്ടെങ്കിൽ അടുക്കളയിൽ ഒളിച്ചിരിക്കുന്ന പല്ലികളെ ഇനി മിനിറ്റുകൾക്കുള്ളിൽ തുരത്താം

തവിടും സിമൻ്റും

തവിട് പൊടിയിൽ സിമൻ്റ് ചേർത്ത് കുഴച്ചെടുക്കാം. അൽപം വെള്ളം ഒഴിക്കാൻ മറക്കേണ്ട. ഇത് കുഴച്ച് ചെറിയ ഉരുളകളാക്കാം. ശേഷം എലി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇതു വയ്ക്കാം. എലി ഇത് കഴിക്കുന്നതിലൂടെ സിമൻ്റ് വയറിനുള്ളിൽ എത്തുന്നതിലൂടെ അവയുടെ ദഹന വ്യവസ്ഥ നശിക്കുന്നു. 

Read More: രണ്ട് സ്പൂൺ തേയിലപ്പൊടി ഉണ്ടെങ്കിൽ ഇനി പാറ്റകളെ തുരത്താൻ എളുപ്പമാണ്

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: