scorecardresearch

മുട്ടത്തോടുകൾ ഇനി വെറുതെയാകില്ല, അവ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

അടുക്കള മാലിന്യത്തിനൊപ്പം പുറത്തേയ്‌ക്കെറിയുന്ന മുട്ടത്തോടിന് ധാരാളം പോഷകഗുണങ്ങളുണ്ടെന്ന് അറിയാമോ? അവ വ്യത്യസ്ത തരത്തിൽ എങ്ങനെ പുനരുപയോഗിക്കാം എന്ന് കൂടുതൽ അറിയാം

അടുക്കള മാലിന്യത്തിനൊപ്പം പുറത്തേയ്‌ക്കെറിയുന്ന മുട്ടത്തോടിന് ധാരാളം പോഷകഗുണങ്ങളുണ്ടെന്ന് അറിയാമോ? അവ വ്യത്യസ്ത തരത്തിൽ എങ്ങനെ പുനരുപയോഗിക്കാം എന്ന് കൂടുതൽ അറിയാം

author-image
WebDesk
New Update
Best Egg Shell Reuse Tips FI

മുട്ടത്തോട് ഇനി പലവിധത്തിൽ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

മുട്ടത്തോടുകൾ വെറുതെ മാലിന്യത്തിലേക്ക് വലിച്ചെറിയുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ വിറ്റാമിനുകളും, കാൽസ്യവും, മറ്റ് ധാതുക്കളും നിറഞ്ഞ ഈ മുട്ടത്തോടുകൾക്ക് നമ്മുടെ പൂന്തോട്ടത്തിലും, വീട്ടുപകരണങ്ങൾ വൃത്തിയാക്കുന്നതിനും തുടങ്ങി പല മേഖലകളിലും സ്വാധീനം ചെലുത്താൻ കഴിയും. കാൽസ്യം കാർബണേറ്റിന്റെ മികച്ച ഉറവിടമായ മുട്ടത്തോട്, മണ്ണിലെ പി.എച്ച് നില മെച്ചപ്പെടുത്താനും ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കും.

Advertisment

Also Read: ദുർഗന്ധം അകറ്റി അടുക്കള ദിവസങ്ങളോളം ഫ്രഷായിരിക്കാൻ ഇവ മാത്രം മതി

മാലിന്യം കുറയ്ക്കുന്നതിനൊപ്പം ചെലവ് കുറഞ്ഞ രീതിയിൽ വീടും പരിസരവും സംരക്ഷിക്കാനും ഇവ സഹായിക്കും. പ്രകൃതി സൗഹൃദമായ ഈ വിദ്യകൾ നമ്മുടെ പാചക-ഗാർഹിക ശീലങ്ങളെ മാറ്റിയെഴുതും എന്നതിൽ സംശയമില്ല. അടുക്കളയിൽ ഇനി ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന മുട്ടത്തോടുകൾ എങ്ങനെയെല്ലാം ഫലപ്രദമായി പുനരുപയോഗിക്കാം എന്ന് പരിചയപ്പെടാം.

വിത്ത് പാകാൻ

വളരെ കുറച്ച് സ്ഥലമുള്ളവർക്ക് ചെറിയ തോതിൽ അടുക്കളത്തോട്ടം ഒരുക്കാൻ മുട്ടത്തോട് സഹായകരമാണ്. മുട്ടയുടെ തോടിൽ മണ്ണ് നിറച്ച് വിത്ത് നടാവുന്നതാണ്.

Advertisment

ടൂത്ത്പേസ്റ്റ്

മുട്ടത്തോടിലേയ്ക്ക് വെളിച്ചെണ്ണയും ബേക്കിങ് സോഡയും, കാസ്റ്റൈൽ സോപ്പും, പെപ്പെർമിൻ്റ് ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ടൂത്ത് പേസ്റ്റിന് പകരം ഉപയോഗിക്കാം.

Also Read: അടുക്കളയിലെ ദുർഗന്ധം അകറ്റാം ഒപ്പം ഉറുമ്പുകളെ തുരത്താം, ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിക്കൂ

സൂപ്പ് അല്ലെങ്കിൽ ജ്യൂസ്

മുട്ടത്തോടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട് അത് ജ്യൂസിലും മറ്റും പൊടിച്ചു ചേർത്ത് ഉപയോഗിക്കാം.

Best Egg Shell Reuse Tips 1
മുട്ടത്തോട് പൊടിച്ചെടുത്ത് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

Also Read: തേങ്ങയുടെ രുചിയും ഗുണവും കുറയാതെ ഏറെനാൾ സൂക്ഷിക്കാം, ഇങ്ങനെ ചെയ്തു നോക്കൂ

ചർമ്മത്തിന്

മുട്ടത്തോട് പൊടിച്ചെടുത്ത് ആപ്പിൾ സിഡാർ വിനാഗരിയിൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖക്കുരു പോലെയുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഉപയോഗിക്കാം.

കാപ്പി

കാപ്പിയിൽ മുട്ടയുടെ തോട് പൊടിച്ചു ചേർക്കുന്നത് അമ്ലത്വം കുറയ്ക്കാൻ ഗുണകരമാണ്.

Read More: അടുക്കളയിൽ സ്റ്റാറാകാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Egg Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: