/indian-express-malayalam/media/media_files/2025/11/03/kitchen-smell-fresh-all-day-fi-2025-11-03-14-06-21.jpg)
അടുക്കള ദുർഗന്ധം അകറ്റാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
ഒരു വീട്ടിലെ ഏറ്റവും സജീവമായ ഇടമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതിൻ്റെയും, കരിഞ്ഞു പിടിച്ചതിൻ്റെയും, പച്ചക്കറികൾ അഴുകിയതിൻ്റെയുമൊക്കെ ഗന്ധത്താൽ നിറഞ്ഞ അടുക്കള വൃത്തിഹീനമായ വീടിൻ്റെ ഉത്തമ ഉദാഹരമാണ്. മറ്റെല്ലാ മുറികളും പോലെ തന്നെ വൃത്തിയും മനോഹരവുമാക്കി വയ്ക്കേണ്ട ഇടമാണ് അടുക്കള.
Also Read: കത്തിയുടെ മൂർച്ച കുറഞ്ഞോ? പുതിയതു വാങ്ങുന്നതിനു പകരം ഇങ്ങനെ ചെയ്തു നോക്കൂ
വില കൂടിയ ലോഷനുകളും റൂം ഫ്രഷ്നറുകളും വാങ്ങി ഉയോഗിച്ചിട്ടും അടുക്കള സുഗന്ധപൂരിതമാക്കാൻ സാധിക്കുന്നില്ലേ. ഇങ്ങനെ പോക്കറ്റ് കാലിയാക്കുന്നകിനു പകരം ചില നുറുങ്ങു വിദ്യകൾ പരീക്ഷിച്ചു നോക്കൂ. അത്തരത്തിലൊരു പൊടിക്കൈയാണ് മഞ്ഞൾപ്പൊടി കൊണ്ട് ചെയ്യാൻ പറ്റുന്നത്.
ചേരുവകൾ
- മഞ്ഞൾപ്പൊടി- 1 നുള്ള്
- കല്ലുപ്പ്- 1 നുള്ള്
- കർപ്പൂരം- 2
- ഷാമ്പൂ- 1 പായ്ക്കറ്റ്
Also Read: ഓറഞ്ച് തൊലി മതി! അടുക്കളയിലെ എലികളെ എളുപ്പത്തിൽ തുരത്താം
/filters:format(webp)/indian-express-malayalam/media/media_files/2025/11/03/kitchen-smell-fresh-all-day-1-2025-11-03-14-11-09.jpg)
Also Read: ഇനി കണ്ണ് നിറയാതെ സവാള അരിയാം, ഇങ്ങനെ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു ബക്കറ്റ് വെള്ളത്തിലേയ്ക്ക് ഒരു ചെറിയ പായ്ക്കറ്റ് ഷാമ്പൂ പൊട്ടിച്ചൊഴിക്കാം.
ഇതിലേയ്ക്ക് കല്ലുപ്പും, മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. - ശേഷം രണ്ട് കർപ്പൂര കട്ട പൊടിച്ചെടുത്തു ചേർക്കാം.
ഈ വെള്ളം അൽപം സമയം അടച്ചു വയ്ക്കാം. ശേഷം അടുക്കളയിലെ തറയും ക്യാമ്പിനെറ്റുകളും ഷെൽഫും വൃത്തിയാക്കാൻ ഉപയോഗിക്കാം. - അടുക്കളയിൽ മാത്രമല്ല മറ്റ് മുറികൾ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം. പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യുന്നതിനും പ്രാണി ശല്യം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ഒപ്പം വീടിനുള്ളിലെ ദുർഗന്ധവും ഇത് അകറ്റും.
Read More: ഒരു മുറി നാരങ്ങ മതി, ഇനി കൈയ്യിലെ മീൻ മണം കുറയ്ക്കാൻ സോപ്പ് ഉപയോഗിക്കേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us