/indian-express-malayalam/media/media_files/2025/11/03/get-rid-of-fishy-smell-from-hands-fi-2025-11-03-11-36-28.jpg)
കൈയ്യിലെ മീൻ മണം കുറയ്ക്കാം | ചിത്രം: ഫ്രീപിക്
മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്തൊരു വിഭവമാണ് മീൻ. ആരോഗ്യകരവും രുചികരവുമാണെങ്കിലും, മീൻ വെട്ടി വൃത്തിയാക്കുമ്പോൾ കൈകളിൽ തങ്ങുന്ന ഉളുമ്പ് മണം പലർക്കും വലിയ ബുദ്ധിമുട്ടാണ്. എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും ആ മണം പൂർണ്ണമായി പോകാറില്ല.
Also Read: ഇനി കണ്ണ് നിറയാതെ സവാള അരിയാം, ഇങ്ങനെ ചെയ്തു നോക്കൂ
വീട്ടിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് ഈ മീൻ മണം എളുപ്പത്തിൽ അകറ്റാൻ സാധിക്കും. വെളുത്തുള്ളി, കാപ്പിപ്പൊടി, നാരങ്ങ, വിനാഗിരി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം ഇതിനുള്ള മികച്ച പ്രതിവിധികളാണ്. ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച്, രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ കൈകളെ പഴയതുപോലെ വൃത്തിയാക്കിയെടുക്കാം. അതെങ്ങനെ എന്ന് പരിചയപ്പെടാം:
നാരങ്ങ
നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം തൊണ്ട് കൊണ്ട് കൈയ്യിൽ നന്നായി ഉരസിയാൽ മീൻ മണം മാറിക്കിട്ടും.
കാപ്പിപ്പൊടി
മീൻ കഴുകിയ ശേഷം കൈകളിൽ അൽപം കാപ്പിപ്പൊടി എടുത്ത് ഉരസിയാൽ മതി.
Also Read: ഓറഞ്ച് തൊലി മതി! അടുക്കളയിലെ എലികളെ എളുപ്പത്തിൽ തുരത്താം
കുടംപുളി
കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യിൽ തിരുമ്മി കഴുകിയാലും മതി.
Also Read: കത്തിയുടെ മൂർച്ച കുറഞ്ഞോ? പുതിയതു വാങ്ങുന്നതിനു പകരം ഇങ്ങനെ ചെയ്തു നോക്കൂ
വെളിച്ചെണ്ണ
സോപ്പിട്ട് കഴുകിയ ശേഷം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടയ്ക്കാം.
പുതിന ഇല
പുതിയ ഇല കൈയ്യിലെടുത്ത് തിരുമ്മിയാൽ ദുർഗന്ധം അതിവേഗം ഇല്ലാതാക്കാം.
Read More: വാടാതെ കറുക്കാതെ കറിവേപ്പില മാസങ്ങളോളം സൂക്ഷിക്കാം ഫ്രിഡ്ജില്ലാതെയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us