scorecardresearch

വാടാതെ കറുക്കാതെ കറിവേപ്പില മാസങ്ങളോളം സൂക്ഷിക്കാം ഫ്രിഡ്ജില്ലാതെയും

സാധാരണ ഫ്രിഡ്ജിൽ വെച്ചാൽ പോലും വളരെ വേഗം കേടാകുന്ന കറിവേപ്പില എങ്ങനെയാണ് അതിന്റെ പച്ചപ്പും ഗുണവും ഒട്ടും ചോർന്നുപോകാതെ, കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ കഴിയുക?

സാധാരണ ഫ്രിഡ്ജിൽ വെച്ചാൽ പോലും വളരെ വേഗം കേടാകുന്ന കറിവേപ്പില എങ്ങനെയാണ് അതിന്റെ പച്ചപ്പും ഗുണവും ഒട്ടും ചോർന്നുപോകാതെ, കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ കഴിയുക?

author-image
WebDesk
New Update
Keep Curryleaves Fresh For Long FI

കറിവേപ്പില ഫ്രഷായി സൂക്ഷിക്കേണ്ട വിധം | ചിത്രം: ഫ്രീപിക്

കറികൾക്ക് രുചിയും മണവും നൽകുന്ന കറിവേപ്പിലയുടെ പ്രാധാന്യം അറിയാത്ത മലയാളി ഉണ്ടാകില്ല. ഏതൊരു കേരളീയ വിഭവമായാലും കറിവേപ്പില ചേർക്കാതെ ഒരു പൂർണ്ണത ലഭിക്കില്ല. എന്നാൽ പലപ്പോഴും നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പില ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വാടിപ്പോവുകയോ, നിറം മങ്ങുകയോ, കേടാകുകയോ ചെയ്യാറുണ്ട്.

Advertisment

Also Read: കത്തിയുടെ മൂർച്ച കുറഞ്ഞോ? പുതിയതു വാങ്ങുന്നതിനു പകരം ഇങ്ങനെ ചെയ്തു നോക്കൂ

ഇങ്ങനെ ഫ്രഷ് അല്ലാത്ത കറിവേപ്പില ഉപയോഗിക്കുന്നത് കറികളുടെ രുചിയെയും ഗുണത്തെയും ബാധിക്കും. നല്ല പച്ച നിറത്തിലും, തികഞ്ഞ ഫ്രഷ്‌നസ്സോടും കൂടിയ കറിവേപ്പില മാസങ്ങളോളം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടോ?

Also Read: ഒരു സ്പൂൺ വിനാഗിരി മതി, ഇനി ഗ്യാസ് സ്റ്റൗവിലെ കറുത്ത പാടുകൾ ഞൊടിയിടയിൽ മായിക്കാം

Advertisment

ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്.  സാധാരണ ഫ്രിഡ്ജിൽ വെച്ചാൽ പോലും വളരെ വേഗം കേടാകുന്ന കറിവേപ്പില എങ്ങനെയാണ് അതിന്റെ പച്ചപ്പും ഗുണവും ഒട്ടും ചോർന്നുപോകാതെ, കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ കഴിയുക എന്ന് നമുക്ക് നോക്കാം. ഇനി കറിവേപ്പില വാടിപ്പോകുമോ എന്ന് പേടിച്ച് വാങ്ങാതിരിക്കേണ്ട:

Also Read: അടുക്കളയിലെ എണ്ണക്കറ മായിക്കാൻ ഒരു സ്പൂൺ ഉപ്പ് മതി

ദിവസവും കറിവേപ്പില കടയിൽ നിന്നും വില കൊടുത്ത് വാങ്ങുന്നതിനു പകരം കൈയ്യിലുള്ളത് ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

  • കറിവേപ്പില കിട്ടിയാൽ ഉടൻ നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. വെള്ളത്തിൽ കഴുകി ടിഷ്യൂ പേപ്പറിലോ കോട്ടൺ തുണിയിലോ വച്ച് ഈർപ്പം കളയാം.
  • ഒട്ടും നനവില്ലാതെ വേണം കറിവേപ്പില സൂക്ഷിക്കാൻ. ചെറിയ ഈർപ്പം പോലും ഇലകൾ അഴുന്നതിനു കാരണമാകും.
  • വായു സഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി അല്ലെങ്കിൽ ഒരു സിപ്പ് കവറിലിട്ട് സൂക്ഷിക്കാം.
  • ഇലകൾ വേർപെടുത്താതെ തണ്ടോടു കൂടി വച്ചാൽ കറിവേപ്പില ഏറെനാൾ കേടുകൂടാതിരിക്കും.
  • വിദേശത്തേയ്ക്കു മറ്റും പോകുന്നവർ ചെയ്യുന്ന പൊടിക്കൈയാണ് കറിവേപ്പില ഉണക്കിപൊടിച്ചു വയ്ക്കുന്നത്. നല്ല വെയിലത്തു വച്ച് ഉണക്കിയെടുത്ത കറിവേപ്പില പൊടിച്ച് ഈർപ്പമോ വായുവോ കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

Read More: ഇനി കണ്ണ് നിറയാതെ സവാള അരിയാം, ഇങ്ങനെ ചെയ്തു നോക്കൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: