New Update
/indian-express-malayalam/media/media_files/2025/09/17/idiyappam-recipe-fi-2025-09-17-09-59-37.jpg)
ഇടിയപ്പം
ഇടിയപ്പം പൂ പോലെ മൃദുവാകാനും മാവ് പിഴിഞ്ഞെടുക്കുമ്പോൾ കൈകൾക്ക് വേദന വരാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ ഇടിയപ്പമാവ് സോഫ്റ്റായിരിക്കണം. അതിന് ഉപ്പും വെള്ളവും ചേർത്ത് വെറുതെ മാവ് കുഴച്ചെടുത്താൽ പോര. അത് സോഫ്റ്റായി കിട്ടാനുള്ള പൊടിക്കൈകളും അറിഞ്ഞിരിക്കണം.
Advertisment
Also Read: സോഫ്റ്റ് മാത്രമല്ല ഇനി പുട്ട് ഹെൽത്തിയുമാക്കാം, ഈ റെസിപ്പി ട്രൈ ചെയ്യൂ
ചേരുവകൾ
- അരിപ്പൊടി- 2 കപ്പ്
- ചൂടുവെള്ളം- 2.5 കപ്പ്
- ഉപ്പ്- 1/2 ടീസ്പൂൺ
- എണ്ണ- 2 ടീസ്പൂൺ
Also Read: അരിപ്പൊടിവേണ്ട, ബ്രേക്ക്ഫാസ്റ്റിന് പാലപ്പം 5 മിനിറ്റിൽ ചുട്ടെടുക്കാൻ ഇതാ ഒരു പൊടിക്കൈ
Advertisment
Also Read: ഒരു കപ്പ് റവ കൈയ്യിലുണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം ഒപ്പം ഹെൽത്തിയും
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ രണ്ടര കപ്പ് വെള്ളമെടുത്ത് തിളപ്പിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾസ്പൂൺ​ എണ്ണയും ചേർക്കാം. വെള്ളം തിളച്ചതിനു ശേഷം അടുപ്പണയ്ക്കാം. രണ്ട് കപ്പ് അരിപ്പൊടിയിലേയ്ക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കാം. മാവ് ഇളക്കാൻ സ്പൂൺ ഉപയോഗിക്കാം. നന്നായി കുഴച്ചെടുത്ത മാവ് 10 മിനിറ്റ് അടച്ചു വയ്ക്കാം.
- ശേഷം മാവ് പുറത്തെടുക്കാം. ഒരു സേവനാഴിയിലേയ്ക്ക് ഇത് മാറ്റാം.
- ഇഡ്ഡലി പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വയ്ക്കാം. ഇഡ്ഡലി തട്ടിയിലേയ്ക്ക് മാവ് പിഴിഞ്ഞെടുക്കാം.
- ശേഷം അടച്ചു വച്ച് ആവിയിൽ വേവിക്കാം. 10 മിനിറ്റ് വരെ ഇങ്ങനെ വേവിക്കാം. ഇത് പൂപോലുള്ള ഇടിയപ്പം കിട്ടാൻ സഹായിക്കും.
Read More: 4 ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഒരു ക്രിസ്പി സ്നാക് തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.