scorecardresearch

കനത്ത ചൂടിലും മീൻ കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാം, ഇതാ ചില നുറുങ്ങുവിദ്യകൾ

അന്തരീക്ഷത്തിലെ അമിതമായ ചൂട് മീൻ പെട്ടെന്ന് കേടാകുന്നതിന് കാരണമാകും. ഗാർഹിക ഉപയോഗത്തിനായി അത് വാങ്ങുമ്പോൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള വിദ്യകളും അറിയണം.

അന്തരീക്ഷത്തിലെ അമിതമായ ചൂട് മീൻ പെട്ടെന്ന് കേടാകുന്നതിന് കാരണമാകും. ഗാർഹിക ഉപയോഗത്തിനായി അത് വാങ്ങുമ്പോൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള വിദ്യകളും അറിയണം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Storing Fish In Summer Tips And Tricks Expert Advice

വേനൽക്കാലത്തും മീൻ കേടുകൂടാതെ ഏറെനാൾ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്

മീൻ കറി ഇല്ലാത്ത ഊണ് ചിന്തിക്കാൻ കഴിയാത്ത മലയാളിയാണോ? എങ്കിൽ ഇനി മീൻ വാങ്ങുന്നതിന് മുമ്പ് അവ എങ്ങനെ സൂക്ഷിക്കണം എന്നു കൂടി ആലോചിക്കണം. കനത്ത ചൂടാണ് അന്തരീക്ഷത്തിലാകെ. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ പലതും ഈ ചൂടിൽ വാടി പോവുക സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ മീൻ കേടാകിതിരിക്കില്ലെല്ലോ?

Advertisment

നമ്മുടെ കൈയ്യിലേയ്ക്ക് മീൻ എത്തുന്നതിനു മുമ്പ് തന്നെ ഒരു ദീർഘ യാത്ര കഴിഞ്ഞിട്ടുണ്ടാകും. കടലിൽ നിന്നും വലയിട്ട് പിടിച്ച് ദിവസങ്ങൾ കൊണ്ടാണ് അവ കരയിലേയ്ക്ക് എത്തുന്നത്. വീണ്ടും പലരിലൂടെ കൈമാറി അടുക്കളയിൽ സ്ഥാനം പിടിക്കുന്നു. അത് അടുക്കളയിൽ എത്തിയാൽ ശരിയായ രീതിയിൽ വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. 

മീൻ സൂക്ഷിക്കേണ്ട വിധം

വീട്ടിലേയ്ക്ക് മീൻ കുറച്ചധികം വാങ്ങിയാൽ അത് വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് പല വീടുകളിലും പതിവ്. കടയിൽ നിന്നും വാങ്ങുന്ന മീൻ രണ്ടോ മൂന്നോ തവണ​ വൃത്തിയായി കഴുകാം. ഇത് പരന്ന പാത്രത്തിൽ നിരത്തി തണുപ്പിച്ച് സൂക്ഷിക്കാം.

കുറെയധികം മീൻ ഒരുമിച്ച് വയ്ക്കാതെ പല പാത്രങ്ങളിലായി സൂക്ഷിക്കുന്നതാണ് ഫലപ്രദം. അമിതമായി നിറയ്ക്കുന്നത് തണുപ്പിൻ്റെ തോത് കുറയ്ക്കും. ഇതുമൂലം അതിവേഗം മത്സ്യം കേടാകും. 

Advertisment
Storing Fish In Summer Tips And Tricks Expert Advice
മീൻ ഐസ് ചേർത്ത് സൂക്ഷിക്കുന്നതാണ് ഉചിതം | ചിത്രം: ഫ്രീപിക്

മീൻ വൃത്തിയാക്കേണ്ടത് എങ്ങനെ?

വെള്ളത്തിൽ എന്തെല്ലാം മാലിന്യങ്ങൾ ഉണ്ടോ അതിൻ്റെ ഒരംശം എങ്കിലും മീനിനുള്ളിൽ ഉണ്ടാകും. ഭക്ഷണം കഴിക്കുകയും ശ്വാസോച്ഛ്വാസമെടുക്കുകയും ചെയ്യുമ്പോൾ ചെകിളയിലൂടെ അനേകം അണുക്കളും മാലിന്യങ്ങളും മീനിനുള്ളിലേയ്ക്ക് എത്തുന്നു. ചത്ത മത്സ്യത്തിൽ ഈ അണുക്കൾ അതിവഗം പെരുകും. ഇത് മീൻ വളരെ വേഗം കേടാകുന്നതിന് കാരണമാകും. കൂടാതെ മീനിൻ്റെ ഉള്ളിലെ ഭക്ഷ്യാവശിഷ്ടങ്ങളും ആമാശയത്തിലെയും കുടലിലെയും ദഹനരസത്തിലെ രാസാഗ്നികളും അമ്ലങ്ങളുമെല്ലാം മാംസം അഴുകുന്നതിന് കാരണമാകും.

അതിനാൽ മീൻ വയറും തലയും കളഞ്ഞ് വൃത്തിയാക്കി സൂക്ഷിക്കുന്നത് അത് അഴുകാനുള്ള സാധ്യത കുറയ്ക്കും. വലിയ മത്സ്യങ്ങൾ പിടിച്ച ഉടൻ തലകീഴായി തൂക്കിയിട്ട് രക്തം വാർന്നു പോകാൻ സമയം കൊടുക്കാം. ഇത്  മാംസത്തിൻ്റെ ഗുണനിവാരം മെച്ചപ്പെടുത്തും. 

Storing Fish In Summer Tips And Tricks Expert Advice
തലയും വയറും കളഞ്ഞ് വൃത്തിയാക്കി സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്

എത്ര ദിവസം വരെ മീൻ കേടുകൂടാതെ സൂക്ഷിക്കാം?

  • മീൻ ഏത് ഊഷ്മാവിലാണോ സൂക്ഷിക്കുന്നത് അതനുസരിച്ച് കേടാകാതിരിക്കുന്ന കാലാവധിയും വ്യത്യാസപ്പെട്ടിരിക്കും. പിടിച്ചയുടൻ ശരിയായ രീതിയിൽ ഐസിട്ടു സൂക്ഷിച്ചാൽ കൊഴുപ്പ് കുറഞ്ഞ മത്സ്യങ്ങൾ ഏകദേശം രണ്ടാഴ്ചയോളം ഭക്ഷ്യയോഗ്യമായിരിക്കും. 
  • കൊഴുപ്പ് കൂടിയ മീനുകൾ, ചെമ്മീൻ, ഞണ്ട്, കക്ക, കൂന്തൽ തുടങ്ങിയവയുടെ കാലാവധി ഒരാഴ്ചയിലും കുറവാണ്. ഈ സമയപരിധി മീനിൻ്റെ വർഗം, വലിപ്പം എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
  • മീൻ കേടാകാതിരിക്കാൻ പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതേറിറ്റി ഓഫ് ഇന്ത്യ  അനുവദിച്ചിട്ടില്ല അതിനാൽ താപനില നിയന്ത്രിക്കുന്നതാണ് മീൻ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ മാർഗം എന്ന്

കൊച്ചിയിലെ ഐസിഎആർ സിഫ്ടിലെ സയന്റിസ്റ്റായ ഡോ.ശ്രീലക്ഷ്മി കെ.ആർ. ഫിഷ് പ്രോസസിങ് വിഭാഗം മേധാവിയും പ്രിൻസിപ്പലും സയന്റിസ്റ്റുമായ ഡോ. ജെ.ബിന്ദുവുമാണ് നിർദ്ദേശങ്ങൾ നൽകിയത്. 

Read More

seafood Fish

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: