/indian-express-malayalam/media/media_files/2025/09/04/onam-2025-sadya-payasam-recipe-fi-2025-09-04-12-45-32.jpg)
Onam 2025 Payasam Recipes: പരിപ്പ് പായസം
Kerala Payasam Recipes for Onam 2025:ആഘോഷവേളകൾ ആനന്ദകരമാക്കാൻ മലയാളി ആദ്യം തിരഞ്ഞെടുക്കുക പായസമാണ്. പ്രത്യേകിച്ച് ഉത്സവനാളുകളിൽ ഇത് ഒഴിച്ചു കൂടാനാവാത്തതാണ്. വ്യത്യസ്ത രുചികളിൽ കൊതിയോടെ കഴിക്കാൻ നിരവധി പായസ കൂട്ടുകളാണ് ഉള്ളത്. അതിൽ തന്നെ വളരെ എളുപ്പത്തിൽ രുചികരമായി പാകം ചെയ്തെടുക്കാവുന്ന ഒന്നാണ് പരിപ്പ് പായസം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഇൻസ്റ്റൻ്റായിട്ട് ഒരു പായസം കുടിക്കണം എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ.
Also Read: നാവിൽ കൊതിയൂറുന്ന കൂട്ടുപായസം ഇനി എളുപ്പത്തിൽ തയ്യാറാക്കാം, ഇത്രമാത്രം ചെയ്താൽ മതി
ചെറുപയർ പരിപ്പും, ശർക്കരയും തേങ്ങാപ്പാലുമാണ് ഇതിലെ പ്രധാന ചേരുവ. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പരിപ്പ് പായസത്തിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read:ബോളി ഇതുപോലെ സോഫ്റ്റും രുചികരവുമായി തയ്യാറാക്കിയാൽ വീണ്ടും കഴിക്കാൻ കൊതിക്കും
ചേരുവകൾ
- ചെറുപയർ പരിപ്പ്
- ശർക്കര
- രണ്ടാം തേങ്ങാപ്പാൽ
- ഒന്നാം തേങ്ങാപ്പാൽ
- ചുക്ക് പൊടി
- ഏലക്ക പൊടി
- നല്ല ജീരകം പൊടി
- തേങ്ങ കൊത്ത്
- കശുവണ്ടി
Also Read:രുചിയൂറും ഇളനീർ പായസം, വയറും മനസ്സും നിറയ്ക്കാൻ ഇനി മറ്റൊന്നും വേണ്ട
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ചെറുപയർ പരിപ്പ് ചേർത്ത് വറുത്തെടുക്കാം.
- ശേഷം അത് കഴുകി വേവിച്ചെടുക്കാം.
- പാൻ അടുപ്പിൽ വെച്ച് വെന്ത ചെറുപയർ പരിപ്പും ഒപ്പം ശർക്കര അലിയിച്ചെടുത്തതും ചേർത്ത് തിളപ്പിക്കാം.
- തിളച്ചു വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്തിളക്കി യോജിപ്പിച്ച് തിളപ്പിക്കാം.
- കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കാം.
- ചുക്ക് പൊടി, ഏലയ്ക്ക പൊടിച്ചത്, ജീരകം പൊടിച്ചത് എന്നിവ ചേർക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് തേങ്ങ കഷ്ണങ്ങളാക്കിയതും, കശുവണ്ടിയും ആവശ്യത്തിന് ചേർത്ത് വറുത്തെടുക്കാം.
- ഇവ പായസത്തിലേയ്ക്കു ചേർക്കാം.
Read More: സേമിയ വേണ്ട അടയും ചേർക്കേണ്ട, ഇനി 5 മിനിറ്റിൽ രുചികരമായ പായസം റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.