/indian-express-malayalam/media/media_files/2025/09/04/soft-and-crispy-dosa-recipe-fi-2025-09-04-11-53-23.jpg)
Onam 2025 Recipes: പരിപ്പ് കറി കൊണ്ട് ദോശ
Onam 2025 Recipes: ഓണം ഇങ്ങെത്തിയിരിക്കുന്നു. സദ്യ വട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിലായിരിക്കും ഏവരും. ഇല നിറയെ കറികളും പായസവും അങ്ങനെ വയറും മനസ്സും നിറയ്ക്കാൻ അടുക്കളപ്പുര ഒരുങ്ങുമ്പോൾ ഭക്ഷണ കാര്യത്തിൽ അറിഞ്ഞിരിക്കേണ്ട ചില വിദ്യകൾ കൂടിയുണ്ട്.
Also Read: പഞ്ഞി പോലൊരു വട്ടയപ്പം തയ്യാറാക്കാം, അരിപ്പൊടിയും റവയും ഇല്ലാതെ
പലപ്പോഴും ഉത്സവവേളകളുടെ അവസാനം അടുക്കള പ്രശ്നങ്ങളിൽ ഏറ്റവും അധികം അലറ്റാറുള്ളത് ബാക്കിയായ കറികളും മറ്റുമാണ്. തയ്യാറാക്കിയ കഷ്ട്പ്പാടോർത്താൽ വെറുതെ കളയാൻ സാധിക്കില്ല എന്ന കാരണത്താൽ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഈ കറികൾ വീണ്ടും ഉപയോഗിക്കാൻ ചില നുറുങ്ങു വിദ്യകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
Also Read: അരിയും ഉഴുന്നും ചേർക്കാതെ പഞ്ഞിപോലുള്ള ദോശ 5 മിനിറ്റിൽ ചുട്ടെടുക്കാം, ഇതാ ഒരു പൊടിക്കൈ
വളരെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഒന്നാണ് പരിപ്പ് കറി. അതിനി വെറുതെ കളയേണ്ട . കുറച്ച് റവ കൂടി ചേർത്ത് ദോശ മാവ് തയ്യാറാക്കിക്കോളൂ. ഇൻസ്റ്റൻ്റായി നല്ല ക്രിസ്പി ദോശ ചുട്ടെടുക്കാം. ഫുഡ് ഫീയസ്റ്റ എന്ന യൂട്യൂബ് ചാനലാണ് പരിപ്പ് കറി ദോശയുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പരിപ്പ് കറി- 1 കപ്പ്
- റവ- 1 കപ്പ്
- തൈര്- 1/4 കപ്പ്
- ഉപ്പ്- 1 ടീസ്പൂൺ
- ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
- വെള്ളം- ആവശ്യത്തിന്
Also Read: എത്ര കഴിച്ചാലും മതിവരില്ല ഈ മധുരപച്ചടി, ഞൊടിയിടയിൽ തയ്യാറാക്കാം
Also Read: ഓണ സദ്യ അവിട്ടക്കട്ടയാകുമ്പോൾ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് പരിപ്പ് കറിയിലേയ്ക്ക് ഒരു കപ്പ് റവ ചേർത്ത് കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കാം.
- അതിലേയ്ക്ക് കാൽ കപ്പ് തൈര്, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കാം.
- അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരിക്കൽ കൂടി അരയ്ക്കാം.
- അര ടീസ്പൂൺ ബേക്കിങ് സോഡ കൂടി ചേർത്തിളക്കി മാവ് പത്ത് മിനിറ്റ് മാറ്റി വെയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ പുരട്ടി ചൂടാക്കി മാവൊഴിച്ച് ദോശ ചുട്ടെടുക്കാം.
Read More: ഉപ്പേരി മുതൽ പായസം വരെ; ഓണ സദ്യയ്ക്ക് വിഭവങ്ങൾ വിളമ്പേണ്ടത് എങ്ങനെയാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.