/indian-express-malayalam/media/media_files/2025/07/14/aval-laddu-2025-07-14-12-03-56.jpg)
അവൽ ലഡ്ഡു
ലഡ്ഡുവെന്നു കേൾക്കുമ്പോൾതന്നെ പലരുടെയും നാവിൽ വെള്ളമൂറും. അത്രമേൽ ജനപ്രിയമായൊരു മധുര പലഹാരമാണ് ലഡ്ഡു. പണ്ടൊക്കെ കടകളിൽനിന്നും മാത്രം വാങ്ങി കഴിച്ചിരുന്ന കാലമൊക്കെ പോയി. ഇന്ന് വീടുകളിൽതന്നെ പലരും ലഡ്ഡു തയ്യാറാക്കി കഴിക്കുന്നു.
Also Read: ദോശ ക്രിസ്പിയും രുചികരവും മാത്രവുമല്ല ഹെൽത്തിയായും ചുട്ടെടുക്കാം, അരിപ്പൊടിയും ഉഴുന്നും ചേർക്കേണ്ട
സാധാരണ പഞ്ചസാരയാണ് ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, പഞ്ചസാരയൊന്നും ഇല്ലാതെ മധുരമൂറുന്ന ലഡ്ഡു വിട്ടീൽ തയ്യാറാക്കാൻ സാധിക്കും. വെറും 3 ചേരുവകളാണ് ഈ ലഡ്ഡു തയ്യാറാക്കാൻ ആവശ്യമായിട്ടുള്ളത്.
Also Read: എത്ര കഴിച്ചാലും മതിവരില്ല ഈ സ്വീറ്റ് കട്ലറ്റ്
അവലും തേങ്ങയും ശർക്കരയും ഉപയോഗിച്ചുള്ള ഈ ലഡ്ഡുവിന് കിടിലൻ രുചിയാണ്. ലഡ്ഡു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Also Read: പഴങ്ങളൊന്നും വേണ്ട, ഈ 5 ഡ്രൈ ഫ്രൂട്സ് ഉണ്ടെങ്കിൽ ഇനി ഒരു ഷെയ്ക്ക് തയ്യാറാക്കാം
ചേരുവകള്‍
- അവല്‍ – 2 കപ്പ്
- തേങ്ങ ചിരവിയത് – 1 കപ്പ്
- ശര്‍ക്കര – 1 കപ്പ് / 250 ഗ്രാം
തയ്യാറാക്കുന്ന വിധം
- അവൽ നന്നായി വറുക്കുക. ചൂടായി കഴിയുമ്പോൾ തേങ്ങ ചേർത്ത് വറത്തു മാറ്റുക.
- ചൂടാറുമ്പോള്‍ പൊടിച്ചെടുക്കുക
- പാനില്‍ ഒരു കപ്പ് ശര്‍ക്കരയിലേക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കുക
- തണുത്ത് കഴിയുമ്പോള്‍ അരിച്ചു മാറ്റുക. അരിച്ചെടുത്ത ശര്‍ക്കര വീണ്ടും തിളപ്പിക്കുക
- അതിലേക്ക് പൊടിച്ച അവലും തേങ്ങയും കൂടി ചേര്‍ത്തു വരട്ടിയെടുക്കുക
- ചെറു ചൂടില്‍ ലഡ്ഡു പാകത്തില്‍ ഉരുട്ടിയെടുക്കുക
Read More: അരിപ്പൊടിയോ ഗോതമ്പോ വേണ്ട, ഒരു മുട്ടയും അൽപം റവയും ഉണ്ടെങ്കിൽ 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.