/indian-express-malayalam/media/media_files/2025/06/11/veyOJkVv9C6WLhQA9qWX.jpg)
എണ്ണ എടുത്ത പാത്രങ്ങൾ വൃത്തിയാക്കാൻ നുറുങ്ങു വിദ്യ | ചിത്രം: ഫ്രീപിക്
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അവിടെ ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, എണ്ണ പാത്രങ്ങൾ വൃത്തിയാക്കുന്നത് സാധാരണയായി ബുദ്ധിമുട്ടുള്ള കാര്യമാണ്.
Also Read: 2 ടേബിൾസ്പൂൺ തേയിലപ്പൊടി മതി; ഇങ്ങനെ ചെയ്താൽ പല്ലികളുടെയും പാറ്റകളുടെയും ശല്യം ഉണ്ടാകില്ല
എണ്ണ സൂക്ഷിക്കുന്ന പാത്രങ്ങൾ അല്ലെങ്കിൽ ഓയിൽ ഡിസ്പെൻസറുകൾ തുടങ്ങിയ പാത്രങ്ങൾ കാലക്രമേണ വൃത്തിഹീനമായി മാറാറുണ്ട്. ഈ കറകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ അധികം വിഷമിക്കേണ്ടതില്ല. അരിപ്പൊടിയുണ്ടെങ്കിൽ ഈ പാത്രങ്ങൾ നിമിഷ നേരം കൊണ്ട് തിളക്കമുള്ളതായി തീരും
Also Read: അടുക്കളയിലെ പഴയീച്ച ശല്യം കുറയ്ക്കാൻ ഇത്രമാത്രം ചെയ്താൽ മതി
ഉപയോഗിക്കേണ്ട വിധം
- ഓയിൽ ഡിസ്പെൻസറുകൾ, അല്ലെങ്കിൽ എണ്ണ എടുത്തതോ പുരണ്ടതോ ആയ
- പാത്രങ്ങൾക്കു മുകളിൽ അൽപം അരിപ്പൊടി വിതറാം.
- ശേഷം സ്പോഞ്ചോ കൈയ്യോ ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.
- ഇത് അൽപം സമയം മാറ്റി വയ്ക്കാം.
- വൃത്തിയുള്ള കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് തുടച്ചെടുക്കാം.
/indian-express-malayalam/media/media_files/2025/06/11/kzFHtUWuHGdTl6qqmjTi.jpg)
Also Read: അടുക്കളയിലെ ചെറുപ്രാണികളെ തുരത്താം, ഇത്ര മാത്രം കൈയ്യിൽ കരുതൂ
ഗുണങ്ങൾ
അരിപ്പൊടിക്ക് ഉയർന്ന ആഗിരണം ചെയ്യാനുള്ള ശക്തിയുണ്ട്. ഇത് എണ്ണമയംപൂർണ്ണമായും ആഗിരണം ചെയ്ത് ആ ഭാഗം വൃത്തിയാക്കുന്നു. നിങ്ങൾ തുടയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ, അരിപ്പൊടിയോടൊപ്പം എണ്ണ മയവും മറ്റ് അവശിഷ്ടങ്ങളും പുറത്തുവരുന്നത് കാണാൻ കഴിയും. അടുക്കള ഉപകരണങ്ങൾ പുതിയത് പോലെ തിളങ്ങാൻ ലളിതമായ രീതി പ്രയോഗിച്ചു നോക്കൂ.
പാനിലെ കരിഞ്ഞു പിടിച്ച കറകൾ നീക്കം ചെയ്യാം ഞൊടിയിടയിൽ
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് അൽപം ഉപ്പിലോ ബേക്കിങ് സോഡയിലോ മുക്കി പാനിൽ സ്ക്രബ് ചെയ്യാം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് ചെറിയ കറകൾ പോലും ഇളക്കി കളയുന്നതിന് ഗുണകരമാണ്.
നാരങ്ങ, ഉപ്പ്
ഒരു നാരങ്ങ രണ്ടായി മുറിച്ച് ഒരു പകുതിയിൽ ഉപ്പ് അല്ലെങ്കിൽ ബേക്കിങ് സോഡ പുരട്ടി പാൻ സ്ക്രബ് ചെയ്യുന്നതും നല്ലതാണ്.
പാനിൽ കുറച്ച് വെള്ളമെടുത്ത് അൽപം വിനാഗിരി ചേർത്ത് കുറഞ്ഞ് തീയിൽ തിളപ്പിക്കാം. ഇത് കരിഞ്ഞു പിടിച്ച പാടുകൾ നീക്കം ചെയ്യും.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us