/indian-express-malayalam/media/media_files/JntWPeOruq6nUYTuk2Kp.jpeg)
കടച്ചക്ക ചെമ്മീൻ ഉലർത്തിയത്
ശീമച്ചക്ക തന്നെയാണ് കടച്ചക്കയും. ബിലാത്തിച്ചക്ക എന്നും ഇത് വിളിക്കപ്പെടുന്നു. നാട്ടിൻ പുറങ്ങളിൽ സുലഭനമായി കിട്ടുന്ന ഒന്നാണിത്. എന്നാൽ വ്യപകമായി ഇത് ഉപയോഗിക്കാറില്ല. വയറിളക്കം, ആസ്തമ, ത്വക്ക് രോഗങ്ങൾ തുടങ്ങി പലവിധ രോഗങ്ങൾ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്ത ഔഷധമായി കടച്ചക്ക കണക്കാക്കി വരുന്നു. ഇതിൻ്റെ അന്നജ സ്വഭാവം സുസ്ഥിരമായ ഊർജം പ്രദാനം ചെയ്യുന്നു, മാത്രമല്ല ഉയർന്ന അളവിലുള്ള നാരുകൾ ദഹന ആരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു. കടച്ചക്കയും ചെമ്മീനും ഒരു കാലം വരെ മലയാളിയുടെ അടുക്കളയിലെ പ്രിയ വിഭവമായിരുന്നു.
നാട്ടിൻപുറങ്ങളിൽ മാത്രമല്ല ഇപ്പോൾ വിപണിയിലും കടച്ചക്ക ലഭ്യമാണ്. ഇനി അൽപ്പം പച്ചചെമ്മീൻ കിട്ടിയാൽ കടച്ചക്ക കൂടി എടുത്തോളൂ. നാടൻ രുചിക്കൂട്ടിൽ ഇത് രണ്ടും ഉലർത്തിയെടുത്താൽ ചോറിന് മറ്റൊരു കറി വേണ്ട. ഷിജോ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ നാടൻ റെസിപ്പി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- എണ്ണ
- വെളുത്തുള്ളി
- പച്ചമുളക്
- സവാള
- മഞ്ഞൾപ്പൊടി
- കുരുമുളകുപൊടി
- കാശ്മീരിമുളകുപൊടി
- ഉപ്പ്
- കറിവേപ്പില
- വെള്ളം
- ചെമ്മീൻ
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഏഴോ എട്ടോ വെളുത്തുള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ വഴറ്റുക.
- ഇതിലേയ്ക്ക് സവാള അരിഞ്ഞത് ചേർത്ത് വേവിക്കുക.
- അൽപ്പം മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇതിലേയ്ക്കു ചേർത്ത് വഴറ്റുക.
- കുറച്ച് കറിവേപ്പില ചേർത്ത് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ കടച്ചക്ക കൂടി ചേർത്തിളക്കി, ഒരു കപ്പ് ചൂടുവെള്ളം ചേർത്ത് കുറഞ്ഞ തീയിൽ അടച്ചുവെച്ച് അഞ്ച് മിനിറ്റ് വേവിക്കുക.
- കടച്ചക്ക വെന്തുവരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കി വീണ്ടും അടച്ചുവെച്ച് മൂന്നു മിനിറ്റ് വേവിക്കുക.
- ശേഷം അൽപ്പം വെളിച്ചെണ്ണയൊഴിച്ച് അടുപ്പിൽ നിന്നും മാറ്റിവെയ്ക്കുക.
Read More
- തേങ്ങ മതി ഇനി വട തയ്യാറാക്കൽ സിംപിളാണ്
- ഈ രാജസ്ഥാനി സ്നാക്ക് ക്രിസ്പ്പിയാണ്, ഹെൽത്തിയുമാണ്
- നാവിൽ കൊതിയൂറും അവൽ ഉടച്ചത്
- വഴുതനങ്ങ ബാക്കിയുണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ
- വാഴക്കൂമ്പ് കിട്ടിയാൽ ഈ റെസിപ്പി ഉറപ്പായും ട്രൈ ചെയ്യൂ
- ചിക്കൻ റോസ്റ്റിനെ വെല്ലുന്നൊരു സോയ റെസിപ്പി
- ബിഹാർ സ്റ്റൈലിലൊരു വഴുതനങ്ങ റോസ്റ്റ്
- മാമ്പഴക്കാലം കഴിയുന്നതിനു മുൻമ്പ് തയ്യാറാക്കിക്കോളൂ ഈ പായസം
- കോഴിക്കോടൻ സ്പെഷ്യൽ പൊരിച്ച പത്തിരി
- ബ്രെഡ് ബാക്കി വന്നാൽ ഇനി റോളാക്കി മാറ്റാം
- ബാക്കി വന്ന ചെമ്മീൻ കൊണ്ട് ഒരു വെറൈറ്റി അട
- മഴയത്ത് അൽപ്പം കപ്പ ഉലർത്തിയത് കഴിച്ചാലോ?
- കരിമീൻ കിട്ടിയാൽ ഇങ്ങനെ തിളപ്പിച്ചെടുത്തോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us