New Update
/indian-express-malayalam/media/media_files/2025/10/29/pottukadalai-chutney-recipe-fi-2025-10-29-14-17-12.jpg)
പൊട്ടുകടല
ഇഡ്ഡലിയും ദോശയും കഴിക്കാൻ ചമ്മന്തി നിർബന്ധമാണോ? തേങ്ങയില്ലാതെ ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ത് ചിന്തിച്ചിട്ടുണ്ടോ? തക്കാളിയോ സവാളയോ ചേർക്കാതെ രുചികരമായി ചമ്മന്തി തയ്യാറാക്കാൻ അടുക്കളയിൽ സുലഭമായ പൊട്ടുകടല ഉപയോഗിക്കാം. മണം കൊണ്ടും രുചി കൊണ്ടും ഇത്രയധികം കൊതിപ്പിക്കുന്ന മറ്റൊരു റെസിപ്പി ഉണ്ടാകില്ല. വയറു നിറയെ ദോശ കഴിക്കാൻ ഇത് മാത്രം മതി.
Advertisment
Also Read: ഡയറ്റിലാണോ? എങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റിൽ ഇത് ഉൾപ്പെടുത്തൂ
ചേരുവകൾ
- എണ്ണ- 1 ടീസ്പൂൺ
- പൊട്ടു കടല- 1/2 കപ്പ്
- പുളി- ആവശ്യത്തിന്
- വറ്റൽമുളക്- 2
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം
- കടുക്- 1 ടീസ്പൂൺ
- കായം- 1/2 ടീസ്പൂൺ
Also Read: വിശപ്പ് കുറവാണോ? ഭക്ഷണത്തിനു മുമ്പ് ഇത് കുടിക്കൂ
Also Read: തേങ്ങ ചിരകി സമയം കളയേണ്ട, ഇത് ഒരു തവണ പൊടിച്ചു വച്ചാൽ ദോശയും ഇഡ്ഡലിയും കഴിക്കാൻ കൊതിക്കും
Advertisment
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം.
- എണ്ണ തിളച്ചു വരുമ്പോൾ തീ കുറച്ചു വച്ച് പൊട്ടുകടല ചേർത്തു വറുകകാം. ഇതിലേയ്ക്ക് പുളി, വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്തു വേവിക്കാം.
- രണ്ട് മിനിറ്റിനു ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. ശേഷം ഇത് അരച്ചെടുക്കാം. ഇടയ്ക്ക് ഉപ്പ് ചേർത്തു കൊടുക്കാം.
- അരപ്പ് സ്മൂത്താകാൻ കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കാം. ശേഷം ഇത് ഒരു ബൗളിലേയ്ക്കു മാറ്റാം.
- ഒരു ചെറിയ പാനിൽ എണ്ണയെടുക്കാം. അതിലേയ്ക്ക് കടുക്, വറ്റൽമുളക്, കായം, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം.
- അരപ്പിലേയ്ക്ക് ഈ​ താളിപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ചൂട് ദോശയോടൊപ്പം വിളമ്പി കഴിക്കാം.
Read More: ഉച്ചയൂണ് കഴിക്കാൻ മടിതോന്നില്ല, ചോറ് വേവിച്ചെടുക്കുമ്പോൾ ഇവ ചേർക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us