scorecardresearch

വിശപ്പ് കുറവാണോ? ഭക്ഷണത്തിനു മുമ്പ് ഇത് കുടിക്കൂ

കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും വിശപ്പ് കുറവായതിനാൽ പലപ്പോഴും ഭക്ഷണത്തോട് താൽപര്യം കുറയുന്നതായി തോന്നാറുണ്ടോ? എങ്കിൽ അത് പരിഹരിച്ച് ദഹനം സുഗമമാക്കാൻ ഈ സൂപ്പ് ഭക്ഷണത്തിനു മുമ്പ് കുടിക്കൂ

കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും വിശപ്പ് കുറവായതിനാൽ പലപ്പോഴും ഭക്ഷണത്തോട് താൽപര്യം കുറയുന്നതായി തോന്നാറുണ്ടോ? എങ്കിൽ അത് പരിഹരിച്ച് ദഹനം സുഗമമാക്കാൻ ഈ സൂപ്പ് ഭക്ഷണത്തിനു മുമ്പ് കുടിക്കൂ

author-image
WebDesk
New Update
Ginger Soup Recipe FI

ഇഞ്ചി സൂപ്പ് | ചിത്രം: ഫ്രീപിക്

ക്ഷീണം, അസുഖം, മഴക്കാലത്തെ തണുപ്പ് എന്നിവ കാരണം നിങ്ങൾക്ക് ചിലപ്പോൾ ഭക്ഷണം കഴിക്കാൻ തോന്നില്ല. കഴിക്കുന്ന ഭക്ഷണം നന്നായി ദഹിക്കാതെ വയറു വീർക്കൽ പോലെയുള്ളവയും അനുഭവപ്പെട്ടേക്കാം. ഇതിനെല്ലാം ഏറ്റവും നല്ല പരിഹാരം നമ്മുടെ പരമ്പരാഗത അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ചേരുവയാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് വിശപ്പ് കൂട്ടാൻ ഒരു സൂപ്പ് ട്രൈ ചെയ്യാം. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥ തന്നെ മെച്ചപ്പെടുത്തി ഭക്ഷണത്തോടുള്ള വിരക്തി കുറയ്ക്കും. 

Advertisment

Also Read: ഉച്ചയൂണ് പ്രോട്ടീൻ സമ്പന്നമാക്കാം, ഈ ഒരു കറി മതി

ചേരുവകൾ

  • ഉപ്പ്- 2 ടേബിൾസ്പൂൺ 
  • കുരുമുളക്- 1/2 ടീസ്പൂൺ
  • ജീരകം- 1/4 ടീസ്പൂൺ 
  • ഇഞ്ചി- 1 ടീസ്പൂൺ 
  • കറിവേപ്പില- 1 ടീസ്പൂൺ 
  • നാരങ്ങാനീര്- 1 ടീസ്പൂൺ 
  • പഞ്ചസാര- 1 ടീസ്പൂൺ 
  • കോൺഫ്ലോർ- 1 ടീസ്പൂൺ 

Also Read: ഒരു സ്പൂൺ തേങ്ങ പോലും വേണ്ട, കടലക്കറി രുചികരമാക്കാൻ ഈ മസാലക്കൂട്ട് മതി

Also Read: ഉപ്പിൻ്റെ അളവ് കുറയ്ക്കാം രുചി കൂട്ടാം, ഈ പൊടിക്കൈകൾ പ്രയോഗിക്കൂ

Advertisment

തയ്യാറാക്കുന്ന വിധം

  • ജീരകം കുരുമുളക് എന്ന് വെള്ളത്തിൽ കുതിർത്തുവയ്ക്കാം. ശേഷം അതിലേയ്ക്ക് കറിവേപ്പില, തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ഇഞ്ചി എന്നിവ ചേർക്കാം. ഇത് മിക്സി ഉപയോഗിച്ച് നന്നായി അരച്ചെടുക്കാം. ഇതിലേയ്ക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് അരിച്ചെടുക്കാം.
  • അരിച്ചെടുത്തതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും രുചിക്കു വേണ്ടി കുറച്ച് പഞ്ചസാരയും ചേർത്ത് അടുപ്പിൽ വച്ച് നന്നായി തിളപ്പിക്കാം. 
  • തിളച്ചു വരുമ്പോൾ ഒരു ചെറിയ പാത്രത്തിൽ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയെടുത്തത് അതിലേയ്ക്ക് ഒഴിക്കാം. 
  • സൂപ്പ് അൽപം കട്ടിയായി തുടങ്ങുമ്പോൾ സ്റ്റൗ അണയ്ക്കാം. ഒരു സ്പൂൺ നാരങ്ങ നീര് ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ചൂടോടെ കുടിച്ചു നോക്കൂ. 

ഗുണങ്ങൾ

  • ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുവാനുള്ള കഴിവ് ഇഞ്ചി നീരിനുണ്ട്. 
  • ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് മലബന്ധം തടയാൻ സഹായിക്കും.
  • ദഹനക്കേട്, വയറു വീർക്കൽ, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇഞ്ചി ഒരു മികച്ച പ്രതിവിധിയാണ് ഇഞ്ചിയും കുരുമുളകും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ബിരിയാണിയെ വെല്ലുന്ന മണവും രുചിയുമാണ്, ഒരു തവണ ഫ്രൈഡ് റൈസ് ഇങ്ങനെ പാകം ചെയ്യൂ

Health Tips Digestive Problems Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: