/indian-express-malayalam/media/media_files/2025/07/28/rava-snack-recipe-fi-2025-07-28-12-10-00.jpg)
റവ കേസരി
സൗത്തിന്ത്യൻ സ്പെഷ്യൽ വിഭവമാണ് കേസരി. നെയ്യും റവയുമാണ് ഇതിൻ്റെ പ്രധാന ചേരുവകൾ. ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ കൊതിപ്പിക്കുന്നതാണ് ഈ മധുര വിഭവം. സൗത്തിന്ത്യൻ സ്പെഷ്യൽ കേസരി ഹോട്ടലുകളിൽ കിട്ടുമ്പോൾ ഒരു പ്രത്യേക രുചിയമാണ്. എന്നാൽ അത് വീട്ടിൽ തയ്യാറാക്കാൻ നോക്കുമ്പോൾ ഒട്ടിപിട്ടച്ചു, കരിഞ്ഞു പിടിച്ചും രുചി ഇല്ലാതാകാറുണ്ടോ? എങ്കിൽ ഒരു തവണ ഈ റെസ്പ്പി ട്രൈ ചെയ്തു നോക്കൂ. നാവിൽ അലിയുന്ന രുചിയിൽ കേസരി തയ്യാറാക്കുന്ന വിധം വന്ദന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പരിചയപ്പെടുത്തി തരുന്നത്.
Also Read: മധുരം കിനിയും ദിൽഖുഷ്, ബേക്കറി സ്റ്റൈലിൽ വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
- തേങ്ങ ചിരകിയത്- 1/4 കപ്പ്
- റവ- 1 കപ്പ്
- പഞ്ചസാര- 1 കപ്പ്
- ഏലയ്ക്ക്- 1 ടീസ്പൂൺ
- വെള്ളം- 3 കപ്പ്
- ബദാം- 1/4 കപ്പ്
- കുങ്കുമപ്പൂവ്- ലഭ്യമെങ്കിൽ
- നെയ്യ്- 1/4 കപ്പ്
Also Read: തേങ്ങയും ശർക്കരയും വേണ്ട, ചിക്കൻ ഉണ്ടെങ്കിൽ ഇനി അട ഇങ്ങനെയും തയ്യാറാക്കാം
Also Read: പഴംപൊരി ക്രിസ്പിയാകാൻ മാവിൽ ഇതു കൂടി ചേർത്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിക്കാം.
- നെയ്യ് ചൂടായി വരുമ്പോൾ കാൽ കപ്പ് ചിരകിയ തേങ്ങ ചേർത്തു വേവിച്ചു മാറ്റാം.
- അതേ പാനിലേയ്ക്ക് കുറച്ചു കൂടി നെയ്യ് ചേർത്തു ചൂടാക്കാം.
- ശേഷം ഒരു കപ്പ് റവ ചേർത്തു വറുക്കാം. റവ വെന്തു വരുമ്പോൾ മൂന്ന് കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.
- വെള്ളം നന്നായി വറ്റി കഴിയുമ്പോൾ ഒരു കപ്പ് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം.
- പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ കുങ്കുമപ്പൂവ് ലഭ്യമെങ്കിൽ അത് കുതിർത്ത വെള്ളം രണ്ട് ടീസ്പൂൺ ചേർക്കാം.
- ചെറിയ കഷ്ണമാക്കിയ ബദാം കാൽ കപ്പും, കാൽ കപ്പ് നെയ്യും ഒഴിച്ചിളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
- ഇനി ഇത് ചൂടോടെ മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി ആവശ്യാനുസരണം വിളമ്പി കഴിച്ചു നോക്കൂ.
Read More: മൈദയോ കടലമാവോ വേണ്ട, ക്രിസ്പിയും രുചികരവുമായ വട തയ്യാറാക്കാൻ രണ്ട് നേന്ത്രപ്പഴം മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us