scorecardresearch

മൈദയോ കടലമാവോ വേണ്ട, ക്രിസ്പിയും രുചികരവുമായ വട തയ്യാറാക്കാൻ രണ്ട് നേന്ത്രപ്പഴം മതി

ഈ മഴക്കാലത്ത് കാപ്പിയോടൊപ്പം ചൂടൻ വട കഴിക്കാൻ കൊതിക്കാത്തവരുണ്ടോ? എങ്കിൽ ഒരു തവണ ഈ റെസിപ്പിയിൽ തയ്യാറാക്കൂ

ഈ മഴക്കാലത്ത് കാപ്പിയോടൊപ്പം ചൂടൻ വട കഴിക്കാൻ കൊതിക്കാത്തവരുണ്ടോ? എങ്കിൽ ഒരു തവണ ഈ റെസിപ്പിയിൽ തയ്യാറാക്കൂ

author-image
WebDesk
New Update
Sweet vada snack recipe FI

വട

ഉഴുന്നു വട, പരിപ്പു വട ഇവയൊക്കെ പരിചിതമായിരിക്കമെല്ലോ?. എന്നാൽ മധുര വട കഴിച്ചിട്ടുണ്ടോ?. പേര് പോലെ തന്നെ നല്ല മധുരമാണ് ഒപ്പം ക്രിസ്പിയുമാണ്. പഴുത്ത നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന അടിപൊളി പലഹാരമാണിത്. മജീദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: റവയിലേയ്ക്ക് ഇതൊരു സ്പൂൺ ചേർക്കൂ, ഉപ്പുമാവ് രുചികരവും ഹെൽത്തിയുമാക്കാം

ചേരുവകൾ

  • നേന്ത്രപ്പഴം- 2
  • തേങ്ങ- 1/2 കപ്പ്
  • ശർക്കര- 1/4 കപ്പ്
  • ഏലയ്ക്കപ്പൊടി- 1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • ഗോതമ്പ് പൊടി- 1/2 കപ്പ്
  • വെളിച്ചെണ്ണ

Also Read: ഒരു കപ്പ് അവലിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേർക്കൂ, കിടിലൻ പലഹാരം തയ്യാറാക്കാം

Also Read: ദോശ ബാക്കിയുണ്ടോ? എങ്കിലിനി ചായക്ക് കിടിലൻ സ്നാക് തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം പുഴുങ്ങിയെടുക്കാം.
  • ചൂടാറിയതിനു ശേഷം അത് ഉടച്ച് വയ്ക്കാം.
  • അര കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് ശർക്കര പൊടിച്ചത്, ഒരു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, അര കപ്പ് ഗോതമ്പ് പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • കൈയ്യിൽ അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ ഈ മാവ് ചെറിയ ഉരുളകളാക്കി നടുവിൽ ചെറിയ ദ്വാരം ഇട്ട് മാറ്റി വയ്ക്കാം.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേയക്ക് മാറ്റി വച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് വറുത്തെടുക്കുക. ചൂട് കട്ടൻ ചായക്കൊപ്പം കഴിച്ചു നോക്കൂ.

Read More: തേങ്ങയും ശർക്കരയും വേണ്ട, ചിക്കൻ ഉണ്ടെങ്കിൽ ഇനി അട ഇങ്ങനെയും തയ്യാറാക്കാം

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: