/indian-express-malayalam/media/media_files/2025/07/23/pazhampori-snack-recipe-fi-2025-07-23-15-33-20.png)
പഴംപൊരി
ഈ മഴയത്ത് വൈകുന്നേരം ചൂട് ചായക്കൊപ്പം ക്രിസ്പിയായ പഴം പൊരി കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ വീട്ടിൽ അങ്ങനെ വറുത്തെടുക്കാൻ നോക്കിയാൽ ഒന്നുകിൽ ഒട്ടിപിടിക്കും അല്ലെങ്കിൽ കരിഞ്ഞു പിടിക്കും, അതുമല്ലെങ്കിൽ വെന്തുകിട്ടില്ല അങ്ങനെ പഴം പൊരി കൊതി അവസാനിക്കും. എന്നാൽ ഇനി ഈ ടെൻഷൻ വേണ്ട, തയ്യാറാക്കുന്ന രീതിയിൽ കുറച്ചു മാറ്റം വരുത്തിയാൽ പുറമേ ക്രിസ്പിയും അകമേ നല്ല സോഫ്റ്റുമായ പഴംപൊരി വറുത്തെടുക്കാം. ചിക്കൂസ് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: വെണ്ണ പോലുള്ള ഈ പഴം ഒറ്റക്കാഴ്ചയിൽ തന്നെ കൊതിപ്പിക്കും
ചേരുവകൾ
- മൈദ- 1 കപ്പ്
- അരിപ്പൊടി- 2 ടേബിൾസ്പൂൺ
- പഞ്ചസാര- 2 ടേബിൾസ്പൂൺ
- യീസ്റ്റ്- 1/2 ടീസ്പൂൺ
- വെള്ളം- 3/4 കപ്പ്
- നേന്ത്രപ്പഴം- 3
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- ഉപ്പ്- 1/2 ടീസ്പൂൺ
- സൺഫ്ലവർ ഓയിൽ- ആവശ്യത്തിന്
Also Read: ഒരു കപ്പ് അവലിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേർക്കൂ, കിടിലൻ പലഹാരം തയ്യാറാക്കാം
Also Read: ദോശ ബാക്കിയുണ്ടോ? എങ്കിലിനി ചായക്ക് കിടിലൻ സ്നാക് തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് മൈദ, രണ്ട് ടേബിസ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ യീസ്റ്റ് എന്നിവയെടുത്ത് മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ചിളക്കി മാറ്റി വെയ്ക്കാം.
- നന്നായി പഴുത്ത മൂന്ന് നേന്ത്രപ്പഴം നടുവെ കീറിയെടുക്കാം.
- മാറ്റി വെച്ചിരിക്കുന്ന മാവിലേയ്ക്ക് അൽപ്പം ഉപ്പ് കൂടി ചേർത്തിളക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് വറുക്കാൻ ആവശ്യമായ സൺഫ്ലവർ ഓയിൽ ചേർത്ത് ചൂടാക്കാം.
- മുറിച്ചു വെച്ചിരിക്കുന്ന പഴ കഷ്ണങ്ങൾ മാറ്റി വെച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാം. ഇത് ചൂടോടെ കഴിക്കാം.
Read More: മധുരം കിനിയും ദിൽഖുഷ്, ബേക്കറി സ്റ്റൈലിൽ വീട്ടിൽ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.