/indian-express-malayalam/media/media_files/2025/07/24/chicken-ada-recipe-fi-2025-07-24-11-45-10.jpg)
ചിക്കൻ അട
ഇലയട കഴിക്കാത്തവർ ഉണ്ടാകില്ല. അരിപ്പൊടിയോ ഗോതമ്പോ കലക്കി ഇലയിൽ പരത്തി ഉള്ളിൽ മധുരമൂറുന്ന തേങ്ങയും ശർക്കരയും വച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഇടയട ചൂടോടെ കഴിക്കാൻ തന്നെ സുഖമാണ്. ഈ മഴക്കാലത്ത് അത്തരമൊരു ഭക്ഷണം ആരും കൊതിച്ചു പോകും. എന്നാൽ ചിക്കൻ അടയെ കുറിച്ച് കേട്ടിട്ടുണ്ടോ? സംശയം വേണ്ട, ചിക്കൻ തന്നെയാണ് ഇതിലെ പ്രധാന ചേരുവ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മലബാർ പലഹാരമാണിത്. മഞ്ജുഷ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒരു കപ്പ് അവലിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേർക്കൂ, കിടിലൻ പലഹാരം തയ്യാറാക്കാം
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ- 500ഗ്രാം
- അരിപ്പൊടി- 1 കപ്പ്
- സവാള - 2
- പച്ചമുളക്- 2
- ഇഞ്ചി- വെളുത്തുള്ളി ചതച്ചത്- 1 ടേബിൾ സ്പൂൺ
- കുരുമുളക- 11/2 ടേബിൾസ്പൂൺ
- മുളകു പൊടി- 1 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി - 1 ടീസ്പൂൺ
- ഗരംമസാലപൊടി- 1/2 ടീസ്പൂൺ
- പെരുംജീരകം- 1 ടീസ്പൂൺ
- എണ്ണ- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
Also Read: മധുരം കിനിയും ദിൽഖുഷ്, ബേക്കറി സ്റ്റൈലിൽ വീട്ടിൽ തയ്യാറാക്കാം
Also Read: ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് ഇവ അരിഞ്ഞു ചേർക്കൂ, ദോശ രുചികരവും ഹെൽത്തിയുമാക്കാം
തയ്യാറാക്കുന്ന വിധം
- എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കിയെടുക്കാം.
- അതിലേയ്ക്ക് മഞ്ഞൾപൊടി അര ടേബിൾ സ്പൂൺ ചതച്ച കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം.
- അടി കട്ടിയുള്ള ഒരു പത്രത്തിൽ മസാല പുരട്ടിവെച്ച ചിക്കനും അരക്കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെയ്ക്കാം.
- ഇതേ സമയം അരിപ്പൊടിയിലേയ്ക്ക് ചൂടുവെള്ളവും ഉപ്പും കുറച്ച് എണ്ണയും ചേർത്ത് കൈയിൽവെച്ച് ഉരുട്ടാനുള്ള പാകത്തിൽ കുഴച്ചെടുക്കാം.
- ഒരു നനഞ്ഞ തുണികൊണ്ട് ഈ മാവിനെ പൊതിഞ്ഞു 10മിനിറ്റ് മാറ്റിവെക്കാം.
- പാകത്തിനു വെന്ത ചിക്കൻ കഷ്ണങ്ങൾ തണുത്ത ശേഷം കൈകൊണ്ട് ചെറുതായി പൊടിച്ചെടുക്കാം.
- ഒരു പാനിൽ എണ്ണയൊഴിച്ചു പെരുംജീരകം പൊട്ടിച്ചശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്തു വഴറ്റാം.
- പച്ചമണം മാറി സവാള വെന്തുവരുന്ന സമയത്ത് പൊടിച്ച ചിക്കനും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കാം.
- ഗരംമസാലപൊടിയും ആവശ്യമെങ്കിൽ ഉപ്പും കൂടെ ചേർത്തുകൊടുക്കാം.
- നേരത്തെ മാറ്റിവെച്ച ഒരു ടേബിൾ സ്പൂൺ കുരുമുളക് തരുതരുപ്പായി പൊടിച്ചതും കൂടി ചേർത്തിളക്കി തീ ഓഫ് ചെയ്തതിനു ശേഷം തണുക്കാനായി മാറ്റി വെയ്ക്കാം.
- നാലായിമുറിച്ച വാട്ടിയ വാഴയിലയിലേക്ക് എണ്ണ തടവി കുഴച്ചുവെച്ച അരിമാവ് കൈകൊണ്ട് കനംകുറച്ച് പരത്തി ഉള്ളിൽ ചിക്കൻകൂട്ട് നിറച്ചു പൊതിഞ്ഞെടുക്കാം.
- വശങ്ങൾ വിട്ടുപോകാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കാം. കാൽഭാഗം വെള്ളംനിറച്ച അപ്പചെമ്പിൽ വെച്ച് 20-25മിനിറ്റ് വേവിക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More: പഴംപൊരി ക്രിസ്പിയാകാൻ മാവിൽ ഇതു കൂടി ചേർത്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.