/indian-express-malayalam/media/media_files/2025/08/28/peanut-chutney-recipe-fi-2025-08-28-11-13-25.jpg)
നിലക്കടല
ചമ്മന്തി പ്രേമിയാണോ?. തേങ്ങ ചമ്മന്തി മാത്രമല്ല വ്യത്യസ്തമായ പലതരം ചമ്മന്തികളുണ്ട്. അതിലൊന്നാണ് നിലക്കടല ചമ്മന്തി. വറുത്ത നിലക്കടലയോടൊപ്പം തേങ്ങയും, വറ്റൽമുളകും, ചുവന്നുള്ളിയും ചേർത്ത് അരച്ചെടുത്താൽ മതിയാകും.
Also Read: ഒരു തുള്ളി എണ്ണ വേണ്ട, കുറുമ ഇനി രുചികരമായി ഇങ്ങനെ തയ്യാറാക്കാം
തേങ്ങയും, ചുവന്നുള്ളിയും ലഭ്യമാണെങ്കിൽ മാത്രം ചേർത്താൽ മതിയാകും. ചുവന്നുള്ളിയ്ക്കു പകരം സവാള ചേർക്കാവുന്നതാണ്. നീതാസ് ടേസ്റ്റ് ലാൻഡാണ് നിലക്കടല ചമ്മന്തി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: സദ്യയ്ക്കു വിളമ്പാൻ നല്ലൊരു പുളിശ്ശേരി വേണോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ചേരുവകൾ
- നിലക്കടല
- പച്ചമുളക്
- നാരങ്ങ
- ഉപ്പ്
- വെള്ളം
- കടുക്
- കറിവേപ്പില
- മുളകുപൊടി
Also Read: കിടിലൻ രുചിയിൽ കിച്ചടി തയ്യാറാക്കാം വെണ്ടയ്ക്ക ചേർത്ത്, ഇത്തവണ ഓണ സദ്യയ്ക്ക് ഇത് ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- അടി കട്ടയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നിലക്കടല ചേർത്തു വറുക്കാം. അത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം തൊലി കളഞ്ഞെടുക്കാം.
- ഒരു മിക്സിയിലേയ്ക്ക് പച്ചമുളക്, നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, എന്നി ചേർക്കാം. അതിലേയ്ക്ക് അര കപ്പ് വെള്ളം ഒഴിച്ച് അരച്ചെടുക്കാം.
- അരകപ്പ് കട്ടി കൂടിയതായി തോന്നുന്നുണ്ടെങ്കിൽ കുറച്ച് വെള്ളം കൂടി ഒഴിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
- വെളിച്ചെണ്ണയിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ശേൽം കറിവേപ്പില, വറ്റൽമുളക് എന്നിവ കൂടി ചേർക്കാം.
- ഒരു നുള്ള് മുളകുപൊടി കൂടി ചേർക്കാം. അത് അരച്ചെടുത്തതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ദോശക്കും ഇഡ്ഡലിക്കും മറ്റൊരു കറി വേണ്ട.
Read More: ശരീരഭാരം നിയന്ത്രിക്കാം ആരോഗ്യം സംരക്ഷിക്കാം, ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ സാലഡ് കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.