/indian-express-malayalam/media/media_files/2025/08/28/wheat-dosa-recipe-fi-2025-08-28-14-49-37.jpg)
ഗോതമ്പ് ദോശ
അരിയും ഉഴുന്നും അരച്ചെടുത്തിട്ടില്ലെങ്കിൽ പിന്നെ ഗോതമ്പ് പൊടിയാണ് അടുത്ത ഓപ്ഷൻ. ബ്രേക്ക്ഫാസ്റ്റിന് ദോശ തയ്യാറാക്കാൻ ഗോതമ്പ് പൊടി വെറുതെ കലക്കിയെടുത്ത് ചുടാറാണോ പതിവ്?. എങ്കിലിനി ഗോതമ്പ് ദോശയ്ക്കും ഒരു മേക്കോവർ ആയാലോ?. രുചികരവും ഹെൽത്തിയുമായ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം, ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഗോതമ്പ് ദോശ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ഇനി ക്രിസ്പിയും രുചികരവുമായ ദോശ കഴിച്ച് ദിവസം തുടങ്ങാം.
Also Read: ഗോതമ്പ് പൊടിയിലേയ്ക്ക് ഇതു ചേർത്ത് മാവ് കുഴയ്ക്കൂ; ഇനി ചപ്പാത്തി സോഫ്റ്റും പോഷക സമ്പന്നവുമാകും
ചേരുവകൾ
- ഗോതമ്പ് പൊടി- 1 കപ്പ്
- മല്ലിയില- 2 സ്പൂൺ
- ജീരകം- 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
Also Read: അരിപ്പൊടിയും രണ്ട് നേന്ത്രപ്പഴവും മതി, ഇനി ദിവസങ്ങൾക്കു മുമ്പ് ദോശ മാവ് അരച്ചെടുത്തു സൂക്ഷിക്കേണ്ട
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുത്ത് രണ്ട സ്പൂൺ​ മല്ലിയില അരിഞ്ഞതും, അര ടീസ്പൂൺ ജീരകവും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- കൂടുതൽ രുചികരമാക്കാൻ കാരറ്റ്, സവാള എന്നിങ്ങനെയുള്ള പച്ചക്കറികളും ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്.
- ആവശ്യത്തിന് വെള്ളം അതിലേക്ക് ഒഴിച്ച് മാവ് കലക്കിയെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി മാവ് ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കാം.
- ഇരു വശങ്ങളും വെന്തതിനു ശേഷം രുചിയോടെ കഴിച്ചോളൂ.
Read More: പാലപ്പം സോഫ്റ്റും രുചികരവുമാക്കാൻ ഈസ്റ്റും കള്ളും വേണ്ട, ഈ ഒരു പൈടിക്കൈ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us