/indian-express-malayalam/media/media_files/2025/08/25/beetroot-chapati-recipe-fi-2025-08-25-15-14-06.jpg)
ബീറ്റ്റൂട്ട് ചപ്പാത്തി
ദോശയും ഇഡലിയും വിട്ട് ചപ്പാത്തി പോലെയുള്ളവയിലേയ്ക്ക് നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് വഴിമാറി തുടങ്ങിയോ? നല്ല സോഫ്റ്റ് ചപ്പാത്തി ചുട്ടെടുക്കുക എന്നത് പ്രയാസമേറെയുള്ള കാര്യമാണ്. എത്ര നന്നായി കുഴച്ചെടുത്താലും അത് മയത്തിൽ കിട്ടില്ല. മയത്തിൽ കിട്ടുന്നത് മാത്രമല്ല അത് ഹെൽത്തി ആയിരിക്കുകയും വേണം. ഗോതമ്പ് പൊടി മാത്രം ചേർത്തത് കൊണ്ട് ചപ്പാത്തി ഹെൽത്തിയാകുമോ? എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില വിദ്യകളുണ്ട്. അവ പരിചയപ്പെടാം. നല്ല സോഫ്റ്റും ഹെൽത്തിയുമായ ചപ്പാത്തി മിനിറ്റുകൾക്കുള്ളിൽ ചുട്ടെടുക്കാം.
ചേരുവകൾ
- ഗോതമ്പ് പൊടി
- ഉപ്പ്
- ബീറ്റ്റൂട്ട്
- വേവിച്ച ഉരുളക്കിഴങ്ങ്
- മുളകുപൊടി
- ജീരകം
- വെളുത്തുള്ളിപ്പൊടി
- കസൂരി മേത്തി
- ഉലുവ
- മല്ലിയില
- ഉപ്പ്
- നെയ്യ് അല്ലെങ്കിൽ എണ്ണ
Also Read: ഇത് ഒരു തുള്ളി ഗോതമ്പ് പൊടിയിലേയ്ക്കു ചേർക്കൂ, ചപ്പാത്തി മൃദുവാകാൻ ഒരു കിടിലൻ വിദ്യ
Also Read: രണ്ട് ഉരുളക്കിഴങ്ങും തൈരും മതി, ഇനി ബ്രേക്ക്ഫാസ്റ്റ് 5 മിനിറ്റിൽ റെഡി
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയേക്ക് ഗോതമ്പ് പൊടിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ബീറ്റ്റൂട്ട് അരച്ചെടുത്തത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 30 മിനിറ്റ് അടച്ചു മാറ്റി വയ്ക്കാം.
- ഈ സമയം ഉരുളക്കിഴങ്ങ് വേവിച്ചത് ഉടച്ചെടുക്കാം. അതിലേയ്ക്ക് മുളകുപൊടി, ജീരകം, ഗരം മസാല, ഉലുവ പൊടിച്ചത്, മല്ലിയില, കസൂരി മേത്തി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- അടച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും കുറച്ചു വീതം എടുത്ത് ചെറിയ ഉരുളകളാക്കാം. ശേഷം അത് നേർത്തതായി ഉരുട്ടാം. അതിനുള്ളിലേയ്ക്ക് ഉരുളക്കിഴങ്ങ് മിശ്രിതം വച്ച് ഉരുട്ടാം. ഇത് വൃത്താകൃതിയിൽ കട്ടി കുറച്ച് പരത്താം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയെടുത്ത ചപ്പാത്തി വച്ചു ചുട്ടെടുക്കാം. ഇരുവശങ്ങളും വെന്തതിനു ശേഷം ചൂടോടെ കഴിച്ചു നോക്കൂ.
- വളരെ സിംപിളും പോഷക സമൃദ്ധവുമായ ബ്രേക്ക്ഫാസ്റ്റാണിത്. ബീറ്റ്റൂട്ടിൽ ധാരാളം നാരുകളടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് ദഹനാരോഗ്യം മെച്ചപ്പെടുത്തും. ഇത് മലബന്ധം തടയുകയും കുടൽ വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യും. ഒപ്പം കാൽസ്യം, അസ്ഥികൾക്ക് ബലം നൽകുന്നു.
Read More: അരിയും ഉഴുന്നും കുതിർത്തു വയ്‌ക്കേണ്ട, ഈ​ പൊടി ഒരു കപ്പ് ഉണ്ടെങ്കിൽ ദോശ ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us