/indian-express-malayalam/media/media_files/2025/09/18/soft-appam-recipe-fi-2025-09-18-10-49-19.jpg)
പാലപ്പം റെസിപ്പി
മലയാളികളുടെ പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിലെ സൂപ്പർസ്റ്റാറുകളിലൊന്നാണ് അപ്പം. പാലപ്പം എന്നും വിളിക്കപ്പെടുന്ന അപ്പത്തിനു സ്വാദിഷ്ടമായ വിവിധ കോമ്പിനേഷനുകളും മലയാളികൾ കണ്ടെത്തിയിട്ടുണ്ട്. അപ്പം-സ്റ്റ്യൂ, അപ്പം-കടലക്കറി, അപ്പം-ഗ്രീൻപീസ് കറി, അപ്പം-ബീഫ്, അപ്പം- ചിക്കൻ, അപ്പം- ഉരുളക്കിഴങ്ങ് എന്നിങ്ങനെ പോവുന്നു ആ ഹിറ്റ് കോമ്പോകൾ. തേങ്ങാപ്പാൽ ചേർത്തും അപ്പം കഴിക്കാവുന്നതാണ്.
പച്ചരിയോ അരിപ്പൊടിയോ ആണ് അപ്പത്തിന് മാവ് തയ്യാറാക്കാൻ ഉപയോഗിക്കാറുള്ളത്. അതിലേയ്ക്ക് അവൽ കുതിർത്തതു കൂടി ചേർത്താൽ രുചി വർധിക്കും. ബിൻസി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പാലപ്പത്തിൻ്റെ ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- അവൽ- 1/2 കപ്പ്
- തേങ്ങ- 1 കപ്പ്
- തേങ്ങാവെള്ളം- 3/4 കപ്പ്
- പച്ചരി- 1.5 കപ്പ്
- യീസ്റ്റ്- 1/2 ടീസ്പൂൺ
- പഞ്ചസാര- 2 ടേബിൾസ്പൂൺ
Also Read: രണ്ട് കപ്പ് റവ എടുത്തോളൂ, ഇനി ഇടിയപ്പം സോഫ്റ്റായി തയ്യാറാക്കാം
Also Read: ചപ്പാത്തി സോഫ്റ്റും ഹെൽത്തിയുമാക്കാം, ഗോതമ്പ് പൊടിയിൽ ഇതു ചേർത്തു കുഴയ്ക്കൂ
തയ്യാറാക്കുന്ന വിധം
- അര കപ്പ് അവലും ഒന്നര കപ്പ പച്ചരിയും ഒരു രാത്രി വെള്ളത്തിൽ കുതിർത്തെടുക്കാം.
- ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം.
- ഇതിലേയ്ക്ക് അര ടീസ്പൂൺ യീസ്റ്റ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. അത് എട്ട് മണിക്കൂറെങ്കിലും അടച്ച് മാറ്റി വയ്ക്കാം.
- ശേഷം പാലപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിച്ച് വട്ടത്തിൽ ചുഴറ്റി പാലപ്പത്തിൻ്റെ ആകൃതിയിലാക്കിയെടുക്കാം. ഇത് അടച്ചു വയ്ക്കാം.
- ഇരു വശവും വെന്തതിനു ശേഷം തുറന്ന് പാത്രത്തിലേയ്ക്കു മാറ്റാം.
- മാവ് കൂടുതൽ സോഫ്റ്റാകുന്നതിന് അവൽ സഹായകരമാണ്.
- തേങ്ങാവെള്ളവും യീസ്റ്റും മാവ് നന്നായി പുളിക്കുന്നതിനും കട്ടികുറയ്ക്കുന്നതിനും സഹായിക്കും.
- ബീഫ് കറി, ചിക്കൻ കറി, ഇസ്റ്റ്യൂ എന്നിവയോടൊപ്പം പാലപ്പം കഴിക്കാം.
Read More: പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റാണോ വേണ്ടത്? എങ്കിൽ അരിപ്പൊടിക്കു പകരം ഇത് ഉപയോഗിച്ച് പുട്ട് തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.