/indian-express-malayalam/media/media_files/2025/09/13/healthy-weightloss-kanji-recipe-fi-2025-09-13-12-22-49.jpg)
ചെറുപയർ കഞ്ഞി റെസിപ്പി
പ്രഭാതഭക്ഷണം ഒഴിവാക്കുകയോ പോഷകങ്ങൾ ഇല്ലാത്ത ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം തന്നെ ശരീരഭാരം വർധിക്കാതിരിക്കാനും വഴിയുണ്ട്. അതിന് സഹായകരമായ ഈ കഞ്ഞി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
ഇതിൽ പോഷക സമ്പന്നമായ പല ചേരുവകൾ ഉണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ ഇത് ശരീരത്തിന് ശക്തി നൽകുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഈ കഞ്ഞി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Also Read: റവയിലേയ്ക്ക് ഇതു കൂടി അരച്ചു ചേർക്കാം, ഇനി ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി 5 മിനിറ്റിൽ റെഡിയാക്കാം
ചേരുവകൾ
- ബ്രൗൺ റൈസ് - 1 കപ്പ്
 - പയർ - 1 കപ്പ്
 - വെളുത്തുള്ളി - 4-5 അല്ലി
 - ചുവന്നുള്ളി- 5
 - കാരറ്റ് - 1
 - ജീരകം - 1/2 ടീസ്പൂൺ
 - ഉലുവ - 1/4 ടീസ്പൂൺ
 - പച്ചമുളക് - 1
 - ഉപ്പ് - ആവശ്യത്തിന്
 - വെള്ളം - 5 കപ്പ്
 - ചൂടുവെള്ളം - ആവശ്യത്തിന്
 - തേങ്ങ ചിരകിയത് - 1/2 കപ്പ്
 
Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാൻ രാവിലെ ഇത് കുടിച്ചു ദിവസം തുടങ്ങൂ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ബ്രൗൺ റൈസും പച്ചപയറും നന്നായി കഴുകിയെടുക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ചുവന്നുള്ളി, കാരറ്റ് കഷ്ണങ്ങൾ, ജീരകം, ഉലുവ, പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ശേഷം 5 കപ്പ് വെള്ളം അതിലേയ്ക്ക് ഒഴിച്ച് 8 മുതൽ 9 വരെ വിസിൽ അടിയ്ക്കാൻ വയ്ക്കാം. വിസിൽ വന്നതിനു ശേഷം അടുപ്പണച്ച് പ്രഷർ പോയി കഴിയുമ്പോൾ തുറക്കാം. ഒരു ഫോർക്ക് ഉപയോഗിച്ച് അരിയും പയറും ഉടയ്ക്കാം.
 - അവസാനം ആവശ്യമായ അളവിൽ ചൂടുവെള്ളം ഒഴിച്ച് അതിലേയ്ക്ക് തേങ്ങ ചിരകിയതു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ വിളമ്പാം.
 - രുചികരവും ആരോഗ്യകരവുമായ ഒരു പയർ കഞ്ഞിയാണിത്. ചമ്മന്തി, അച്ചാർ എന്നിവ ഇതിനൊപ്പം കഴിക്കാവുന്നതാണ്.
 - രുചിയിൽ മാത്രമല്ല പ്രോട്ടൻ സമ്പന്നമായ ഈ കഞ്ഞിയുടെ ഗുണവും നിങ്ങളെ അത്ഭുതപ്പെടുത്തും.
 - രാവിലെ ഈ കഞ്ഞി കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പ് അലിയിച്ചു കളയാൻ സഹായിക്കും.
 
Read More: ഊർജ്ജവും ഉന്മേഷവും നേടാം, ബ്രേക്ക്ഫാസ്റ്റിൽ ഇതും ഉൾപ്പെടുത്തൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us