scorecardresearch

ഇനി മാവ് കുഴയ്ക്കുമ്പോൾ ഇത് കൂടി ചേർക്കാം, ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഹെൽത്തി ചപ്പാത്തിയാണിത്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഹെൽത്തി ചപ്പാത്തിയാണിത്

author-image
WebDesk
New Update
Moringa Paratha Recipe FI

മുരിങ്ങ ചപ്പാത്തി

മുരിങ്ങയില ഇഷ്ടമാണോ?. ഇഷ്ട്ടപെട്ടില്ലെങ്കിലും ഭക്ഷണ ക്രമത്തിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഒന്നാണിത്.  തിരക്കു പിടിച്ച ദിവസങ്ങളിൽ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. പ്രത്യേകിച്ച് കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി അത്യന്താപേഷിതമാണ്. ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഊർജ്ജം നൽകാനും മുരിങ്ങയിലയ്ക്ക് കഴിയും.

Advertisment

Also Read: ഇങ്ങനെ ഉപ്പുമാവ് ഉണ്ടാക്കിയാൽ ആരും കഴിച്ചു പോകും

അങ്ങനെയെങ്കിൽ മുരിങ്ങയില എങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം?. മുരിങ്ങയില കൊണ്ട് ചപ്പാത്തി തയ്യാറാക്കിയാലോ?. കയ്പണെല്ലോ എന്ന് ചിന്തിക്കേണ്ട. ഗോതമ്പ് പൊടിയോടൊപ്പം ഇല മുഴുവനോട് ചേർത്ത് കുഴച്ച് മാവ് തയ്യാറാക്കിയാൽ മതി. ഹോം കുക്കിങ് ഷോ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ഹെൽത്തി മുരിങ്ങയില ചപ്പാത്തിയുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

Also Read: ദഹനത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഏറ്റവും ഗുണകരം, ഇനി ഇതും ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ
ചേരുവകൾ

  • മുരിങ്ങയില - 1 കപ്പ്
  • ഗോതമ്പ് പൊടി - 2 കപ്പ്
  • ഇഞ്ചി അരച്ചത് - 2 ടേബിൾസ്പൂൺ
  • പച്ചമുളക് - 1 (അരിഞ്ഞത്)
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
  • ജീരകപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - 1 ടീസ്പൂൺ
  • ഓട്സ് - 1 ടീസ്പൂൺ
  • എണ്ണ - 2 ടേബിൾസ്പൂൺ
  • വെള്ളം
  • നെയ്യ് / എണ്ണ

Also Read: ശരീരഭാരം അതിവേഗം കുറയ്ക്കാം, രാവിലെയോ രാത്രിയോ ഇത് കഴിച്ചാൽ മതി

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേയ്ക്ക് ഗോതമ്പ് പൊടിയെടുക്കാം. ഇതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, മുരിങ്ങയില, എന്നിവ ചെറുതായി അരിഞ്ഞതും. മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഓട്സ് എന്നിവ ഇതിലേയ്ക്കു ചേർത്തിളക്കാം. ക്രമേണ ചെറുചൂടുള്ള വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കാം. 
  • കുഴച്ച മാവ് നനഞ്ഞ തുണി ഉപയോഗിച്ച് മൂടി 10 മുതൽ 15 മിനിറ്റ് വരെ മാറ്റി വയ്ക്കാം. ഇത് ചപ്പാത്തി മൃദുവാകാൻ സഹായിക്കും. 
  • ശേഷം മാവ് ചെറിയ ഉരുളകളാക്കി പരത്താം. 
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. പരത്തിയ ചപ്പാത്തി അതിനു മുകളിൽ വച്ച് ഇരുവശവും ചുട്ടെടുക്കാം. മുകളിൽ കുറച്ച് നെയ്യ് പുരട്ടാം. ഇരുവശവും വെന്തതിനു ശേഷ ചൂടോടെ കഴിക്കാം. 
  • മുരിങ്ങയിലയ്ക്ക് നിരവധി പോഷക ഗുണങ്ങളുണ്ട്. അവയിൽ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ കെ, കാൽസ്യം, എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പ്രതിരോധശേഷി വർധിപ്പിക്കാനും വിളർച്ച തടയാനും ഇവ സഹായിക്കുന്നു. ഒപ്പം അസ്ഥികളെ ശക്തിപ്പെടുത്താനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും ഗുണകരമാകുന്നു. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമായിത്തീരുന്നു. 

Read More:ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കണോ? ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട കീറ്റോ പറാത്ത ട്രൈ ചെയ്യൂ

Food Recipe Weight Loss Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: