/indian-express-malayalam/media/media_files/2025/09/15/homemade-radish-chutney-recipe-fi-2025-09-15-12-53-07.jpg)
റാഡിഷ് ചട്നി
പലരും കഴിക്കാൻ മടികാണിക്കുന്ന ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവ റാഡിഷ്. എന്നാൽ പോഷക ഗുണത്തിൽ അത് മുന്നിലാണ്. ഇത് നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എരിവും പുളിയുമുള്ള ഒരു ചമ്മന്തി തയ്യാറാക്കാൻ ഇത് ഉപയോഗിച്ചാലോ? രാവിലത്തെ ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പം മാത്രമല്ല ഉച്ചയൂണിനൊപ്പവും ഇത് കഴിക്കാം. ഒരു കഷ്ണം തേങ്ങ പോലും ഇതിൽ ചേർക്കേണ്ടതില്ല. ഹെബ്ബേഴ്സ് കിച്ചൺ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: പോഷകസമ്പന്നമായ ഈ പൊടി ഉണ്ടെങ്കിൽ ഉച്ചയൂണിന് മറ്റൊരു കറി വേണ്ട
ചേരുവകൾ
- മുള്ളങ്കി - 100 ഗ്രാം
 - ഉള്ളി - 1
 - പുളി - ഒരു വലിയ നെല്ലിക്കയുടെ വലിപ്പം
 - വറ്റൽമുളക് - 8
 - ഇഞ്ചി - 1 കഷണം
 - കറിവേപ്പില - ഒരു പിടി
 - കടുക്, ഉഴുന്ന് പരിപ്പ് - ¼ ടീസ്പൂൺ വീതം
 - എണ്ണ - 2 ടീസ്പൂൺ
 - ഉപ്പ് - ആവശ്യത്തിന്
 
Also Read: ശരീരഭാരം അതിവേഗം കുറയ്ക്കാം, രാവിലെയോ രാത്രിയോ ഇത് കഴിച്ചാൽ മതി
Also Read: ഇങ്ങനെ ഉപ്പുമാവ് ഉണ്ടാക്കിയാൽ ആരും കഴിച്ചു പോകും
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ ചെറുതായി അരിഞ്ഞ ഉളളി ചേർത്തു വഴറ്റാം. അതിലേയ്ക്ക് മുള്ളങ്കി, ഇഞ്ചി, കറിവേപ്പില, വറ്റൽമുളക് എന്നിവ അരിഞ്ഞു ചേർക്കാം. ഇവ നന്നായി വറ്റാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
 - ഇത് തണുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് പുളിയും ചേർക്കാം. കുറച്ച് വെള്ളം ഒഴിച്ച് ഇത് അരച്ചെടുക്കാം. പാനിൽ ബാക്കി വന്ന എണ്ണ ഒരിക്കൽ കൂടി ചേർക്കാം. അതിൽ കടുക് പൊട്ടിച്ച് ഉഴുന്ന് പരിപ്പ് ചേർത്തു വറുക്കാം. ഇത് അരപ്പിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
 - ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ചമ്മന്തി നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇത് രുചിക്കു മാത്രമല്ല ആരോഗ്യത്തിനും വളരെ ഗുണകരമാണ്.
 - മുള്ളങ്കിയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകൾ ദഹനപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. മുള്ളങ്കിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു ഒപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
 
Read More: പോഷകസമ്പന്നമായ ഈ പൊടി ഉണ്ടെങ്കിൽ ഉച്ചയൂണിന് മറ്റൊരു കറി വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us