/indian-express-malayalam/media/media_files/2025/10/08/easy-moringa-leaves-fi-2025-10-08-11-24-16.jpg)
മുരിങ്ങയില ചമ്മന്തി | ചിത്രം: ഫ്രീപിക്
ആരോഗ്യത്തിന്റെ കലവറയാണ് മുരിങ്ങയില. വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. മുരിങ്ങയിലയിലെ നാരുകൾ വിശപ്പ് കുറയ്ക്കാനും വയറ് നിറഞ്ഞ പ്രതീതി നൽകാനും സഹായിക്കുന്നതിനാൽ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് ഉത്തമമാണ്.
Also Read: പ്രതിരോധ ശേഷി വർധിപ്പിക്കാം ആരോഗ്യം മെച്ചപ്പെടുത്താം ഇത് ദിവസവും കഴിക്കൂ
ഈ ഇല ഉപയോഗിച്ച് കുറച്ച് എണ്ണ ചേർത്ത് രുചികരവും ആരോഗ്യകരവുമായ മുരിങ്ങയില ചമ്മന്തി തയ്യാറാക്കാം.
Also Read: ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ശരീരഭാരം നിയന്ത്രിക്കാം, ഇങ്ങനൊരു പുഡ്ഡിംഗ് ട്രൈ ചെയ്യൂ
ചേരുവകൾ
- മുരിങ്ങയില-1 കപ്പ്
- തേങ്ങ ചിരകിയത്- അര കപ്പ്
- ചുവന്നുള്ളി- 5-6 എണ്ണം
- വറ്റൽ മുളക്- 3-4 എണ്ണം
- പുളി
- ഇഞ്ചി
- ഉപ്പ്
Also Read: മധുരം കുറച്ച് ആരോഗ്യം കൂട്ടി കിടിലൻ ലഡ്ഡു കഴിക്കാം, ഇനി പ്രമേഹ പേടി വേണ്ടി
/filters:format(webp)/indian-express-malayalam/media/media_files/2025/10/08/easy-moringa-leaves-1-2025-10-08-11-25-05.jpg)
തയ്യാറാക്കുന്ന വിധം
- ഒരു പാൻ​ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞ് വറ്റൽമുളക് അതിലേയ്ക്കു ചേർത്ത് വറുക്കാം.
- എണ്ണ ഉപയോഗിക്കാതെ ഇത് ഡ്രൈ ഫ്രൈ ചെയ്തു മാറ്റാം. അതേ പാനിലേയ്ക്ക് മുരിങ്ങയില ചേർത്ത് ഈർപ്പം മാറുന്നതു വരെ വഴറ്റാം.
- ഇനി മിക്സിയുടെ ചെറിയ ജാറിൽ വറുത്ത വറ്റൽ മുളക്, ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കാം.
- ശേഷം ചുവന്നുള്ളി, പുളി, ഇഞ്ചി, ചിരകിയ തേങ്ങ, വറുത്ത മുരിങ്ങയില എന്നിവ ചേർക്കാം.
- ഇത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കാം.
ഗുണങ്ങൾ
ഈ ചമ്മന്തി പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, കാൽസ്യം എന്നിവ നൽകാനും സഹായിക്കും. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പം ധൈര്യമായി കഴിക്കാം.
Also Read: ഇനി കൈ ഉപയോഗിച്ച് കുഴയ്‌ക്കേണ്ട, പഞ്ഞി പോലെ സോഫ്റ്റായ ഗോതമ്പ് പുട്ടിൻ്റെ രഹസ്യം ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.