/indian-express-malayalam/media/media_files/2025/09/06/healthy-chutney-recipe-fi-2025-09-06-11-14-45.jpg)
ചമ്മന്തി റെസിപ്പി
ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ സമയമില്ലാത്തവർക്ക് ഹെൽത്തിയായിട്ടുള്ള ആഹാരത്തിലൂടെ അത് സാധ്യമാക്കാം. അങ്ങനെയൊരു ചട്നി റെസിപ്പി പരിചയപ്പെടാം. ഇതിൽ ചേർക്കുന്ന മറ്റ് ചേരുവകളും ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുകയും അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഈ സിംപിൾ ചട്ണി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, വ്യായാമം ചെയ്യാതെ തന്നെ ശരീരഭാരത്തിൽ നല്ല മാറ്റം കാണാൻ കഴിയും. പവി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: വാഴക്കായ കൊണ്ട് ഉപ്പേരി ഇനി ഒരു തവണ ഇങ്ങനെ വറുത്തെടുക്കൂ, കൂടുതൽ ക്രിസ്പിയായി കിട്ടും
ചേരുവകൾ
- ഒലിവ് ഓയിൽ - 2 ടീസ്പൂൺ
- ഉരുളക്കിഴങ്ങ് - 1 ടേബിൾസ്പൂൺ
- മുതിര - 3 ടേബിൾസ്പൂൺ
- ചുവന്നുള്ളി - 10
- വെളുത്തുള്ളി - 5 അല്ലി
- വറ്റൽമുളക് - 3
- ജീരകം - 1/2 ടീസ്പൂൺ
- കുരുമുളക് - 1/2 ടീസ്പൂൺ
- പുളി - ഒരു ചെറിയ കഷണം
- കറിവേപ്പില - ഒരു പിടി
- ഉപ്പ് - ആവശ്യത്തിന്
Also Read: റവയിലേയ്ക്ക് ഇതു കൂടി അരച്ചു ചേർക്കാം, ഇനി ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി 5 മിനിറ്റിൽ റെഡിയാക്കാം
Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാൻ രാവിലെ ഇത് കുടിച്ചു ദിവസം തുടങ്ങൂ
തയ്യാറാക്കുന്ന വിധം
- ഒരു പാനിൽ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പും, മുതിരയും വറുക്കാം. തവിട്ട് നിറമാകുന്നതുവരെ ചൂടാക്കി മാറ്റാം. അതേ പാനിൽ അടുത്തതായി, ഉള്ളി, വെളുത്തുള്ളി, ഉണക്കമുളക്, ജീരകം, കുരുമുളക്, പുളി എന്നിവ ചേർത്തു വേവിക്കാം. ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പില കൂടി ചേർത്തു ഇളക്കാം. ഇനി അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
- തണുത്തതിനുശേഷം, ആവശ്യമായ അളവിൽ ഉപ്പ് ചേർത്ത് വെള്ളമില്ലാതെ പൊടിച്ചെടുക്കാം. ആവശ്യമെങ്കിൽ മാത്രം കുറച്ചു വെള്ളം ചേർക്കാം.
- മറ്റൊരു ചെറിയ പാനിൽ എണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം. ഇത് ചമ്മന്തിയിലേയ്ക്കു ചേർക്കാം. വിളമ്പുന്നതിനു മുമ്പ് ഇത് ഇളക്കി ചേർക്കാം.
- ചൂട് ചോറിനൊപ്പം ഇത് കഴിക്കുമ്പോൾ രുചി കൂടുകയേ ഉള്ളൂ. മാത്രമല്ല ഇതിൻ്റെ ആരോഗ്യ ഗുണങ്ങളും ഏറംയാണ്. ഇത് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരത്തിൽ വ്യത്യാസം അനുഭവപ്പെടാം. ഇത് തയ്യാറാക്കാൻ എളുപ്പമുവും ഏറെ രുചികരവുമാണ്.
Read More: വിശപ്പ് ശമിപ്പിക്കുക മാത്രമല്ല രക്തസമ്മർദ്ദം കുറയ്ക്കാം ആരോഗ്യം നേടാം, ദിവസവും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.