scorecardresearch

ശരീരഭാരം നിയന്ത്രിക്കാം ആരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണത്തിനു ശേഷം ഇത് കഴിക്കൂ

പോഷകസമ്പന്നമായ മധുരക്കിഴങ്ങ് ഉപയോഗിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം

പോഷകസമ്പന്നമായ മധുരക്കിഴങ്ങ് ഉപയോഗിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം

author-image
WebDesk
New Update
Sweet Potato Pudding Recipe FI

മധുരക്കിഴങ്ങ് പുഡ്ഡിംഗ് | ചിത്രം: ഫ്രീപിക്

രാവിലത്തെ ഭക്ഷണമാണ് നിങ്ങളുടെ ഒരു ദിവസത്തെ ഊർജ്ജവും ഉന്മേഷവും തീരുമാനിക്കുന്നത്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം. മലയാളികൾക്ക് പൊതുവേ ഇഡ്ഡലി, ദോശ, അതും അല്ലെങ്കിൽ ചപ്പാത്തിയുമാണ് സ്ഥിരം പ്രഭാത ഭക്ഷണ പട്ടികയിൽ ഉള്ളത്. ബ്രേക്ക്ഫാസ്റ്റ് കൂടുതൽ ഹെൽത്തിയാക്കാൻ ഇതിനൊപ്പം ഒരു ഹെൽത്തി ഡെസേർട്ട് കൂടി ശീലമാക്കാം. 

Advertisment

Also Read: വിശപ്പ് കുറവാണോ? ഭക്ഷണത്തിനു മുമ്പ് ഇത് കുടിക്കൂ

വിറ്റാമിൻ, നാരുകൾ, ആൻ്റി ഓക്സിഡൻ്റ് എന്നിവയാൽ സമ്പന്നമായ ഒരു ബ്രേക്ക്ഫാസ്റ്റ് ഡെസേർട്ട് തയ്യാറാക്കാം മധുരക്കിഴങ്ങ് ഉപയോഗിച്ച്. 

ചേരുവകൾ

  • മധുരക്കിഴങ്ങ്
  • മൈദ
  • ശർക്കരപാനി
  • തേങ്ങപ്പാൽ
  • ഏലയ്ക്ക
  • ഉപ്പ്
  • നെയ്യ്

Also Read: ഉച്ചയൂണ് പ്രോട്ടീൻ സമ്പന്നമാക്കാം, കറി ഇതുമതി

Also Read: നാവിലലിഞ്ഞു പോകും കോഫി പുഡ്ഡിംഗ്, മുട്ടയും ഓവനും വേണ്ട

തയ്യാറാക്കുന്ന വിധം

  • മധുരക്കിഴങ്ങ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം.
  • അവ ആവിയിൽ വേവിക്കാം. ഇത് തണുത്തതിനു ശേഷം മൈദ, ഏലയ്ക്ക, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ശർക്കരപാനിയും തേങ്ങാപ്പാലും ഒഴിച്ച് അരച്ചെടുക്കാം.
  • ഒട്ടും കട്ടകളില്ലാതെ വേണം ഇത് അരയ്ക്കാൻ.
  • അൽപം നെയ്യൊഴിച്ചിളക്കി ഇത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റാം.
  • മുകളിലായി നട്സ് ചേർക്കാം. ഇത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം. 

Read More: ചോറ് കുറച്ച് പകരം ഇവ ഉൾപ്പെടുത്തൂ, ഉച്ചയൂണിന് ശീലമാക്കാം ഈ റൈസ് സാലഡ്

Advertisment
Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: