/indian-express-malayalam/media/media_files/2025/07/08/carrot-balls-recipe-fi-2025-07-08-15-15-13.jpg)
കാരറ്റ് സ്നാക് റെസിപ്പി
ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാരറ്റിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മർദ്ദത്തിൻ്റെ അളവ് നിലനിർത്തുന്നു, അങ്ങനെ ഹൃദയസംബന്ധമായ പ്രവർത്തനത്തെ സഹായിക്കുന്നു.
Also Read: പഞ്ഞി പോലൊരു കുഞ്ഞൻ അപ്പം, ഒരു മുറി കാരറ്റ് കൊണ്ട് ഇതിലും രുചികരമായി പലഹാരം തയ്യാറാക്കാൻ പറ്റുമോ?
കാരറ്റിലെ ലയിക്കുന്ന നാരുകൾ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ ഉള്ളതിനാൽ കുറഞ്ഞ കലോറിയുള്ള ഭക്ഷണം കൂടിയാണ് കാരറ്റ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഭക്ഷണക്രമത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. വേവിച്ചും ആല്ലാതെയും ഇത് കഴിക്കാം. വ്യത്യസ്ത തരത്തിൽ ദിവസവും കാരറ്റ് ഉപയോഗപ്പെടുത്താം. അതിനായി ഒരു ഹെൽത്തി റെസിപ്പി പരിചയപ്പെടുത്തി തരികയാണ് നിമ്മി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ.
ചേരുവകൾ
- കാരറ്റ്
- ഗോതമ്പ് പൊടി
- ഉപ്പ്
- കടുക്
- തേങ്ങ
- വറ്റൽമുളക്
- കറിവേപ്പില
- വെളിച്ചെണ്ണ
Also Read: ചപ്പാത്തി സോഫ്റ്റും രുചികരവും മാത്രമല്ല ഹെൽത്തിയുമാക്കാം, ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് കാരറ്റ് അരച്ചെടുത്തത് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി മാവ് തയ്യാറാക്കാം. വെള്ളം ആവശ്യമില്ല.
- തുടർന്ന് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില, തേങ്ങ ചിരകിയത് എന്നിവ ചേർത്തു വഴറ്റിയതിലേയ്ക്ക് മാവ് ഉരുളകളാക്കിയത് ചേർത്തിളക്കാം. ആവശ്യാനുസരണം സേർവ് ചെയ്യാം.
Also Read: കുട്ടിക്കുറുമ്പൻമാരെ വീഴ്ത്തൻ തേനൂറും പാൽ കേക്ക്, ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം
കാരറ്റിൻ്റെ ഗുണങ്ങൾ
- കുറഞ്ഞ കലോറിയും കൂടുതൽ നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാര നിയന്ത്രണത്തിന് കാരറ്റാണ് ഗുണപ്രദം.
- നാരുകൾ അമിത വിശപ്പ് ശമിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കും.
- ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ കാരറ്റിൽ അടങ്ങിയിരിക്കുന്നു.
- വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്തേജനത്തിന് സഹായിക്കും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പോരാടാൻ സഹായിക്കും.
Read More: രാവിലെയോ രാത്രിയോ ഇനി ഇത് മതി, ദോശയും ചപ്പാത്തിയും മാറി നിൽക്കുന്ന രുചിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.