scorecardresearch

ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത് കുടിച്ചു നോക്കൂ, ചർമ്മം തിളക്കമുള്ളതാകും ഒപ്പം ഉന്മേഷം നേടാം

ചർമ്മ പരിചരണത്തിനും ശരീരത്തിൻ്റെ ആരോഗ്യത്തിനും വെള്ളരി ഏറെ ഗുണകരമാണ്. അതുപയോഗിച്ച് ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം

ചർമ്മ പരിചരണത്തിനും ശരീരത്തിൻ്റെ ആരോഗ്യത്തിനും വെള്ളരി ഏറെ ഗുണകരമാണ്. അതുപയോഗിച്ച് ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം

author-image
WebDesk
New Update
Cucumber Coconut Drink FI

വെള്ളരി ജ്യൂസ് | ചിത്രം: ഫ്രീപിക്

ശരീരത്തിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം.  അതിനൊപ്പം ചർമ്മ പരിചരണത്തിനും സഹായികുന്ന ഒരു ഹെൽത്തി കുക്കുമ്പർ ഡ്രിങ്ക് ആയാലോ.

Advertisment

Also Read: വിശപ്പകറ്റാം ഊർജ്ജവും ഉന്മേഷവും നേടാം, അതിന് അവൽ മിൽക്ക് തന്നെ ധാരാളം

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ വെള്ളരി ചർമ്മത്തിന് ഏറെ ഗുണകരമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു. അതിലേയ്ക്ക് തേങ്ങയും ചേരുമ്പോൾ ചർമ്മത്തിനും ശരീരത്തിനുമുള്ള ഒരു ഔഷധം കൂടിയാണ്. വെള്ളരി ഉപയോഗിച്ചുള്ള ഈ കൂൾ ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം. 

Also Read: ഒരു മുറി ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ പഞ്ഞിപോലുള്ള ഹൽവ റെഡി

ചേരുവകൾ

  • കുക്കുമ്പർ-  200 ഗ്രാം
  • തൈര്- 150ഗ്രാം
  • മല്ലിയില-  4 ഗ്രാം
  • ഉപ്പ്- 1/2 ടീസ്പൂൺ
  • ഇഞ്ചി- 1/2ടീസ്പൂൺ
  • പുതിനയില- 2 ഗ്രാം
  • ജീരകപ്പൊടി- 1/2ടീസ്പൂൺ
  • തേങ്ങാവെള്ളം- 200 മില്ലി
  • കസ്കസ്- ആവശ്യത്തിന്
Advertisment

Also Read: ബ്രേക്ക്ഫാസ്റ്റോ ഉച്ചഭക്ഷണമോ ഏതുമാകട്ടെ, ഓട്സ് ഇങ്ങനെ ചെയ്തു വച്ചാൽ ഹെൽത്തിയായി കഴിക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു ഗ്ലാസിൽ കസ്കസ് ചേർത്ത് വെള്ളംമൊഴിച്ച് കുതിർക്കാൻ വയ്ക്കാം.
  • 200ഗ്രാം വെള്ളരി വട്ടത്തിൽ  അരിഞ്ഞതിലേയ്ക്ക് 150 ഗ്രാം തൈര്, നാല് ഗ്രാം മല്ലിയില, അര ടീസ്പൂൺ ഉപ്പ്, ചെറിയ ഇഞ്ചി കഷ്ണം, രണ്ട് ഗ്രാം പുതിനയില, അര ടീസ്പൂൺ ജീരകപ്പൊടി, 200 മില്ലി തേങ്ങാവെള്ളം എന്നിവയൊഴിച്ച് അരച്ചെടുക്കാം.
  • ഇത് ഒരു ഗ്ലാസിലേയ്ക്ക് അരിച്ചൊഴിക്കാം. മുകളിൽ കുറച്ച് കസ്കസ് ചേർക്കാം.
  • ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കുടിക്കാം. അല്ലെങ്കിൽ കുറച്ച് ഐസ് ചേർത്തും കുടിക്കാം.

Also Read: ആരോഗ്യമുള്ള ശരീരത്തിനും തിളക്കമുള്ള ചർമ്മത്തിനും ഇതുപോലൊരു സൂപ്പ് ദിവസവും കഴിക്കൂ

Recipe Drinks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: