scorecardresearch

ആരോഗ്യമുള്ള ശരീരത്തിനും തിളക്കമുള്ള ചർമ്മത്തിനും ഇതുപോലൊരു സൂപ്പ് ദിവസവും കഴിക്കൂ

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ബയോട്ടിൻ എന്നിവയാൽ സമ്പന്നമായ സൂപ്പാണിത്

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ബയോട്ടിൻ എന്നിവയാൽ സമ്പന്നമായ സൂപ്പാണിത്

author-image
WebDesk
New Update
Healthy Moringa Soup Recipe

മുരിങ്ങ സൂപ്പ്

പലരും രുചികരവും ആരോഗ്യകരവുമായ വിഭവങ്ങൾ പാചകം ചെയ്യുന്നതിന് പ്രാദേശിക ചേരുവകൾ ഉപയോഗിച്ച് പരീക്ഷിക്കുന്നു. ഇലക്കറികളിൽ മികച്ചതാണ് മുരിങ്ങയില. ആരോഗ്യത്തിനും രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില മാത്രമല്ല, മുരിങ്ങപ്പൂവും കായും പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതേ മുരിങ്ങയില ഉപയോഗിച്ച് സൂപ്പ് തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ? 

Advertisment

Also Read: പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റാണോ വേണ്ടത്? എങ്കിൽ അരിപ്പൊടിക്കു പകരം ഇത് ഉപയോഗിച്ച് പുട്ട് തയ്യാറാക്കാം

ക്രീമോ രുചി വർധിപ്പിക്കാൻ മറ്റ് ചേരുവകളോ ആവശ്യമില്ലാത്ത സിംപിൾ റെസിപ്പിയാണിതിന്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് കരുത്തും ബലവും നൽകാൻ മുരിങ്ങയിലയ്ക്ക് സാധിക്കും. ഇത് ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ.

Also Read: ചപ്പാത്തി സോഫ്റ്റും ഹെൽത്തിയുമാക്കാം, ഗോതമ്പ് പൊടിയിൽ ഇതു ചേർത്തു കുഴയ്ക്കൂ

Advertisment

ചേരുവകൾ

  • വെളിച്ചെണ്ണ
  • ജീരകം
  • മല്ലി
  • വെളുത്തുള്ളി
  • ചുവന്നുള്ളി
  • കുരുമുളകുപൊടി
  • വെള്ളം
  • ഉപ്പ്
  • കോൺഫ്ലോർ

Also Read: രണ്ട് കപ്പ് റവ എടുത്തോളൂ, ഇനി ഇടിയപ്പം സോഫ്റ്റായി തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
  • എണ്ണ ചൂടായി കഴിയുമ്പോൾ ജീരകം മല്ലി എന്നിവ ചേർത്തു വറുക്കാം.
  • ശേഷം വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
  • നിറം മാറി വരുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കിയെടുത്തു ചേർത്തു വഴറ്റാം.
  • തക്കാളി വെന്തു കഴിഞ്ഞാൽ മുരിങ്ങയില ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. രണ്ട് കപ്പ് വെള്ളം അതിൽ ഒഴിക്കാം.
  • ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി അടച്ചു വച്ച് തിളപ്പിക്കാം.
  • തിളച്ചു വരുമ്പോൾ ആവശ്യത്തിന് കുരുമുളകുപൊടി കൂടി ചേർക്കാം.
  • നന്നായി തിളച്ച് വരുമ്പോൾ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഒഴിച്ച് ഇളക്കാം.
  • അൽപം കുറുകി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ. 

Read More: റവ വേണമെന്നില്ല, ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ രുചികരവും പോഷകസമ്പന്നവുമാക്കാം

Diet Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: