/indian-express-malayalam/media/media_files/2025/08/02/soft-and-fluffy-appam-with-banana-recipe-fi-2025-08-02-17-56-02.png)
അപ്പം
രാവിലത്തേയ്ക്ക് പാലപ്പമാണോ? എങ്കിൽ അരി അരയ്ക്കാണം, മാവ് പുളിപ്പിക്കാൻ മാറ്റി വയ്ക്കണം. ഇതിനൊന്നും സമയമില്ലെങ്കിൽ എന്തു ചെയ്യും? നന്നായി പഴുത്ത വാഴപ്പഴവും ഒരു ഗ്ലാസ് പാലും ഉണ്ടെങ്കിൽ സോഫ്റ്റും രുചികരവുമായി അപ്പം തയ്യാറാക്കാം. അവധി ദിവസങ്ങളിൽ കുട്ടികൾക്ക് എന്തെങ്കിലും വ്യത്യസ്തമായി തയ്യാറാക്കി നൽകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ആ റെസിപ്പി പരീക്ഷിച്ചു നോക്കാം. അൽപം മധുരമുള്ളതിനാൽ കറിയില്ലാതെയും ഇത് കഴിക്കാം.
Also Read: തേങ്ങ വാങ്ങി പോക്കറ്റ് കാലിയാക്കേണ്ട, ഒരു മുറി പൈനാപ്പിളുണ്ടെങ്കിൽ കൊതിയൂറുന്ന ചമ്മന്തി തയ്യാറാക്കാം
ചേരുവകൾ
- നെയ്യ്
- പഴം
- പാൽ
- സേമിയ
- പഞ്ചസാര
- മുട്ട
- പാൽ
- ഏലയ്ക്കാപ്പൊടി
- ഉപ്പ്
- പഞ്ചസാര
- നെയ്യ്
Also Read: തേങ്ങാപ്പാലും അരിപ്പൊടിയും വേണ്ട, പഞ്ഞിപോലുള്ള വട്ടയപ്പം ഇനി ഇങ്ങനെയും തയ്യാറാക്കാം
Also Read: 10 മിനിറ്റിൽ പഞ്ഞിപോലൊരു ദോശ, അരിയും ഉഴുന്നും വേണ്ട
തയ്യാറാക്കുന്ന വിധം
- ചീനച്ചട്ടി അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ചൂടാക്കാം.
- ചൂടായ നെയ്യിലേയ്ക്ക് ഒരു പഴം ചെറുതായി അരിഞ്ഞതു ചേർത്ത് ഇളക്കിയെടുത്തു മാറ്റിവെയ്ക്കാം.
- മറ്റൊരു പാൻ അടുപ്പിൽവെച്ച് ഒരു കപ്പ് പാൽ അതിലേയ്ക്കൊഴിച്ചു തിളപ്പിക്കുക. തിളച്ച പാലിലേയ്ക്ക് ഒരു കപ്പ് വറുത്ത സേമിയ ചേർക്കാം.
- പാൽ വറ്റി വരുമ്പോൾ രണ്ടു ടേബിൽ സ്പൂൺ പാലുകൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി തയ്യാറാക്കി വെച്ചിരുന്ന പഴം കൂടി ചേർക്കാം.
- ഒരു ബൗളിൽ നാലു മുട്ട പൊട്ടിച്ചൊഴിച്ചതിലേയ്ക്ക് ഒരു ടേബിൽ സ്പൂൺ ഏലയ്ക്കാപ്പൊടിയും, ഒരു നുള്ള് ഉപ്പ്, രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര, അരക്കപ്പ് പാൽ എന്നിവയും ചേർത്തിളക്കാം.
- തുടർന്നു മാറ്റിവെച്ചിരിക്കുന്ന പാലിലേയ്ക്കിതു ചേർത്തിളക്കിയെടുക്കാം. വളരെ കുറഞ്ഞ ഫ്ലെയ്മിൽ ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിനു മാവൊഴിച്ച് അപ്പം ചുട്ടെടുക്കാം.
Read More: പുട്ട് ഇതാണെങ്കിൽ ഇനി കറിയൊന്നും വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.