/indian-express-malayalam/media/media_files/2025/06/30/ragi-pudding-recipe-fi-2025-06-30-13-28-30.jpg)
റാഗി പുഡ്ഡിംഗ് റെസിപ്പി
ചെറിയ കുട്ടികൾക്ക് ആദ്യഭക്ഷണമായി കൊടുത്തു തുടങ്ങുന്നത് റാഗിയാണ്. കാൽസ്യത്തിൻ്റെയും പൊട്ടാസ്യത്തിൻ്റെയും കലവറയാണ് ഈ ധാന്യം. അതിനാൽ മുതിർന്നവർക്കും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹന സഹായിയാണ്.
Also Read: ഇനി കരിമ്പിൻ ജ്യൂസ് ആർക്കും തയ്യാറാക്കാം, ഈ പൊടിക്കൈ അറിയാമോ?
മലബന്ധം തുടങ്ങി ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. വിശപ്പ് ശമിപ്പിച്ച് ഭക്ഷണം അമിതായി കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിനും റാഗി ഗുണം ചെയ്യും. എങ്കിലിനി റാഗി ഉപയോഗിച്ച് ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ?. രഹന മൊഹിദ്ദീനാണ് ഈ ഹെൽത്തി ജ്യൂസ് തയ്യാറാക്കുന്നവിധം പരിചയപ്പെടുത്തിതരുന്നത്. ലക്ഷമി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- റാഗി- 1 കപ്പ്
- വെള്ളം- 2 കപ്പ്
- തേങ്ങാപ്പാൽ- 1 കപ്പ്
- പഞ്ചസാര- 1 കപ്പ്
- ഏലയ്ക്കപ്പൊടി- 1 ടീസ്പൂൺ
- നെയ്യ്- 2 ടേബിൾസ്പൂൺ
Also Read: കിടിലൻ രുചിയിൽ ഒരു സിംപിൾ അവൽ മിൽക്ക്, നാവിൽ കപ്പലോടും
Also Read: ശരീരഭാരം നിയന്ത്രിക്കാം ചർമ്മാരോഗ്യം നിലനിർത്താം, ചിയ വിത്ത് ഒരു തവണ ഇങ്ങനെ കഴിച്ചു നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് റാഗിയിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം.
- ശേഷം അത് അരിച്ചു മാറ്റാം. ആവശ്യത്തിന് ജ്യൂസ് ലഭിക്കുന്നതിന് ഇത് വീണ്ടും ആവർത്തിക്കാം.
- നന്നായി അരിച്ചെടുത്ത റാഗി ജ്യൂസിലേയ്ക്ക് ഒരു കപ്പ് തേങ്ങാപ്പാലും, ഒരു കപ്പ് പഞ്ചസാരയും, ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിയും ചേർക്കാം.
- ഇത് അടുപ്പിൽ വച്ച് നന്നായി ഇളക്കി കുറുക്കിയെടുക്കാം.
- വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ നെയ്യ് ചേർക്കാം.
- പാനിൽ നിന്നും വിട്ടു വരുന്ന അവസ്ഥയാകുമ്പോൾ അടുപ്പണയ്ക്കാം.
- പരന്ന പാത്രത്തിൽ നെയ്യ് പുരട്ടി കുറുക്കിയെടുത്ത റാഗി അതിലേയ്ക്കു മാറ്റാം.
- ശേഷം തവി ഉപയോഗിച്ച് പരത്തി അൽപ സമയം മാറ്റി വയ്ക്കാം.
- തണുത്ത് കഴിയുമ്പോൾ ചെറിയ കഷ്ണങ്ങളായി മുറിച്ച് ആവശ്യാനുസരണം കഴിക്കാം.
Read More: ഒരു സ്പൂൺ പഞ്ചസാര പോലും വേണ്ട, കോൾഡ് കോഫി ഒരുതവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.