scorecardresearch

അരിപ്പൊടിയിൽ ഇത് ഒരു കപ്പ് ഒഴിച്ച് മാവ് കുഴച്ചെടുക്കൂ, മുറുക്ക് ക്രിസ്പിയാക്കാൻ ഇനി മറ്റൊന്നും വേണ്ട

സാധാരണ അരിപ്പൊടി പ്രധാന ചേരുവയായി വരുന്ന ഈ സൗത്ത് ഇന്ത്യൻ സ്പെഷ്യൽ പലഹാരം ഇനി തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കി നോക്കൂ

സാധാരണ അരിപ്പൊടി പ്രധാന ചേരുവയായി വരുന്ന ഈ സൗത്ത് ഇന്ത്യൻ സ്പെഷ്യൽ പലഹാരം ഇനി തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കി നോക്കൂ

author-image
WebDesk
New Update
Murukk Snack Recipe FI

തേങ്ങാപ്പാൽ മുറുക്ക്

തെന്നിന്ത്യൻ പലഹാരങ്ങളിൽ ആകൃതി കൊണ്ടും പേരു കൊണ്ടും വ്യത്യസ്തമാണ് മുറുക്ക്. അരിപ്പൊടി കൊണ്ടുള്ള ഈ വിഭവം ഉണ്ടാക്കുന്നതിൻ്റെ രീതിയനുസരിച്ചാണ് പേരും ലഭിച്ചിരിക്കുന്നത്. അരിപ്പൊടിയാണ് ഇതിൻ്റെ പ്രധാന ചേരുവ. എന്നാൽ തേങ്ങാപ്പാലുപയോഗിച്ച് മുറുക്ക് തയ്യാറാക്കി നോക്കിയിട്ടുണ്ടോ?. കൃപാസ് ഫുഡ് ബുക്കാണ് തേങ്ങാപ്പാൽ ഉപയോഗിച്ചുള്ള മുറുക്ക് എങ്ങനെ തയ്യാറാക്കാം എന്നു ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: വൈകുന്നേരത്തെ സ്നാക്സ് ആരോഗ്യകരമാക്കാം, ഇനി പരിപ്പിനു പകരം വട തയ്യാറാക്കാൻ ഇത് ഉപയോഗിക്കൂ

ചേരുവകൾ

  • അരിപ്പൊടി- 1 കപ്പ്
  • ഉഴുന്നു പരിപ്പ്- 1/2 കപ്പ്
  • തേങ്ങാപ്പാൽ- 3/4  കപ്പ് 
  • വെണ്ണ- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • ജീരകം- ആവശ്യത്തിന്
  • എള്ള്- ആവശ്യത്തിന്
  • കായപ്പൊടി- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

Advertisment

Also Read: ഇതളുകൾ പോലെ സോഫ്റ്റ്, ഈ​ കണ്ണൂർ സ്പെഷ്യൽ അപ്പം കഴിക്കാൻ ആരും കൊതിക്കും

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് അര കപ്പ് ഉഴുന്ന് പരിപ്പ് പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
  • അതിലേയ്ക്ക് എള്ള്, ജീരകം, കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
  • കുറച്ച് വെണ്ണയും മുക്കാൽ കപ്പ് തേങ്ങാപ്പാലും ചേർത്തിളക്കി യോജിപ്പിച്ച് മാവ് തയ്യാറാക്കാം.
  • അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ തിളച്ചു കഴിയുമ്പോൾ തീ കുറയ്ക്കാം.
  • ഇതിലേയ്ക്ക് സേവനാഴിയിൽ മാവ് എടുത്ത് വട്ടത്തിൽ പിഴിഞ്ഞു ചേർക്കാം.
  • വറുത്തെടുത്ത മുറുക്ക് എണ്ണ കളഞ്ഞ് ഇഷ്ടം പോലെ കഴിക്കാം. 

Also Read: ഓണ സദ്യയിലെ മധുരപ്രിയനായ ശർക്കരവരട്ടിയെ ഇനി ക്രിസ്പിയായി വറുത്തെടുക്കാം, ഇതൊരു നുള്ള് ചേർത്താൽ മതി

ക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • തേങ്ങാപ്പാൽ കൂടുതൽ ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കാം. 
  • എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ തീ കുറച്ചു വച്ചതിനു ശേഷം മാവ് ചേർക്കാം. 
  • വറുത്തെടുത്ത മുറുക്ക് ടിഷ്യൂ പേപ്പറിനു മുകളിൽ വച്ച് അധിക എണ്ണ കളഞ്ഞതിനു ശേഷം ഉപയോഗിക്കുക. 

Read More: മുറുക്ക് ക്രിസ്പി മാത്രമല്ല കൂടുതൽ രുചികരവുമാക്കാം, മാവിലേയ്ക്ക് ഇത് ഒഴിച്ചിളക്കി യോജിപ്പിക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: