/indian-express-malayalam/media/media_files/2025/08/16/chrupayar-vada-snack-recipe-fi-2025-08-16-12-18-20.jpg)
പരിപ്പ് വട
വൈകുന്നേരത്തെ ലഘുഭക്ഷണങ്ങൾക്കും അപ്രതീക്ഷിതമായി എത്തുന്ന അതിഥികൾക്കും അനുയോജ്യമായ ഹെൽത്തിയായ ലഘുഭക്ഷണമാണ് വട. പുറത്ത് മൊരിഞ്ഞതും അകത്ത് മൃദുവായതുമായ ഈ വട വീട്ടിൽ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? പരിപ്പില്ലാതെ വട വറുത്തെടുത്താലോൽ അതിനു പകരം ചെറുപയർ ചേർത്തു നോക്കൂ.
Also Read: മഴയത്ത് ചൂടോടെ കഴിക്കാൻ മധുരമുള്ള വട ആയാലോ? 5 മിനിറ്റിൽ വറുത്തെടുക്കാം
ആൻ്റി ഓക്സിഡൻ്റുകൾ, ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ, അവശ്യ ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ചെറുപയർ. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഇതു സഹായിക്കും. മാത്രമല്ല ചെറുപയർ കഴിക്കുന്നത് ദഹനം എളുപ്പമാക്കും. പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്.
അതിനാൽ കുതിർത്തെടുത്ത ചെറുപയർ ഉപയോഗിച്ച് എളുപ്പത്തിൽ പരിപ്പു വട തയ്യാറാക്കാം. ഹോ കുക്കിംഗ് എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ചെറുപയർ
- ഉപ്പ്
- ഉള്ളി
- പച്ചമുളക്
- ഇഞ്ചി
- കറിവേപ്പില
- തക്കോലം
- ജീരകം
- മല്ലിയില
- വെളിച്ചെണ്ണ
Also Read: ബജ്ജി മുളക് വേണ്ട, ഇനി തക്കാളി ഇങ്ങനെ വറുത്തെടുത്താലോ?
Also Read: രണ്ടേ രണ്ട് ഉരുളക്കിഴങ്ങു കൊണ്ട് ഇഷ്ടം പോലെ സ്നാക്സ്, ഇതൊന്ന് ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- ചെറുപയർ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം. അത് ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. കുതിർത്ത പയറിലേയ്ക്ക് ആവശ്യമായ ഉപ്പ് ചേർത്ത് ചേർത്ത് നന്നായി അരച്ചെടുക്കാം. വെള്ളം ചേർക്കാതെ അരയ്ക്കാം.
- ബാക്കിയുള്ള പയറിലേയ്ക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർക്കാം. അതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, തക്കോലം, ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കാം.
- ആദ്യം അരച്ചെടുത്ത ചെറുപയറിലേയ്ക്ക് ഇതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
- മല്ലിയില ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് കുഴച്ചെടുക്കാം.
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ തയ്യാറാക്കിയ മാവിൽ നിന്നു അൽപം വീതം എടുത്ത് ചെറിയ ഉരുളകളാക്കി വട പോലെ പരത്തി എണ്ണയിൽ ചേർത്തു വറുക്കാം.
- കരിഞ്ഞു പോകാതെ ശ്രദ്ധിക്കാം. വറുത്തെടുത്ത ചെറുപയർ വട തേങ്ങാ ചമ്മന്തി, അല്ലെങ്കിൽ പുതിനയില ചമ്മന്തി എന്നിവയോടൊപ്പം കഴിക്കാം.
Read More: എത്ര വേണമെങ്കിലും കഴിച്ചു പോകും, പാവയ്ക്ക ഇങ്ങനെ വേവിച്ചെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.