/indian-express-malayalam/media/media_files/2025/08/14/sweet-vada-recipe-fi-2025-08-14-12-13-42.jpg)
പഴം വട
ഉഴുന്നു വട, പരിപ്പു വട ഇവയൊക്കെ പരിചിതമായിരിക്കമെല്ലോ?. എന്നാൽ മധുര വട കഴിച്ചിട്ടുണ്ടോ?. പേര് പോലെ തന്നെ നല്ല മധുരമാണ് ഒപ്പം ക്രിസ്പിയുമാണ്. പഴുത്ത നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന അടിപൊളി പലഹാരമാണിത്. മജീദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒറ്റക്കാഴ്ചയിൽ കൊതിപ്പിക്കും മലബാർ സ്പെഷ്യൽ ഏലാഞ്ചി, സിംപിളാണ് റെസിപ്പി
ചേരുവകൾ
- നേന്ത്രപ്പഴം- 2
- തേങ്ങ- 1/2 കപ്പ്
- ശർക്കര- 1/4 കപ്പ്
- ഏലയ്ക്കപ്പൊടി- 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- ഗോതമ്പ് പൊടി- 1/2 കപ്പ്
- വെളിച്ചെണ്ണ
Also Read: ഒരിക്കൽ കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല, ഒരു കപ്പ് റവ കൊണ്ട് നാവിലലിയുന്ന മധുരപലഹാരം
തയ്യാറാക്കുന്ന വിധം
- നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം പുഴുങ്ങിയെടുക്കാം.
- ചൂടാറിയതിനു ശേഷം അത് ഉടച്ച് വയ്ക്കാം.
- അര കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് ശർക്കര പൊടിച്ചത്, ഒരു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, അര കപ്പ് ഗോതമ്പ് പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- കൈയ്യിൽ അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ ഈ മാവ് ചെറിയ ഉരുളകളാക്കി നടുവിൽ ചെറിയ ദ്വാരം ഇട്ട് മാറ്റി വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയക്ക് മാറ്റി വച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് വറുത്തെടുക്കുക. ചൂട് കട്ടൻ ചായക്കൊപ്പം കഴിച്ചു നോക്കൂ.
Also Read: ചായക്കടയിലെ ക്രിസ്പി ഉള്ളവട ഇനി അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- നന്നായി പഴുത്ത പഴം ആവിയിൽ വേവിച്ച് ഉടച്ചെടുക്കാം. മാവ് കട്ട പിടിക്കാതിരിക്കാൻ തരികളില്ലാതെ ഉടച്ചെടുക്കാൻ ശ്രദ്ധിക്കാം.
- കൈയ്യിൽ അൽപം വെള്ളമോ എണ്ണയോ പുരട്ടിയിട്ട് മാവ് ഉരുട്ടുന്നത് കൈയ്യിൽ ഒട്ടിപിടിക്കാതിരിക്കാൻ സഹായിക്കും.
- എണ്ണ നന്നായി ചൂടായി കഴിഞ്ഞേ മാവ് വറുക്കാൻ ഇട്ടു കൊടുക്കാവൂ.
- വറുത്തെടുത്ത് വട ടിഷ്യൂ പേപ്പറിൽ വയ്ക്കുന്നത് അമിത എണ്ണ മയം കുറയ്ക്കാൻ സഹായിക്കും.
Read More: രണ്ടേ രണ്ട് ഉരുളക്കിഴങ്ങു കൊണ്ട് ഇഷ്ടം പോലെ സ്നാക്സ്, ഇതൊന്ന് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us