scorecardresearch

ലഞ്ച് ബോക്സിലേയ്ക്ക് പ്രത്യേകം കറി വേണ്ട, 5 മിനിറ്റിൽ രുചികരമായ റൈസ് തയ്യാറാക്കാം

ചോറിനൊപ്പം പ്രത്യേകം കറികളും തയ്യാറാക്കി സമയം കളയാതെ ഒരു തവണ ചോറ് ഇങ്ങനെ വേവിച്ചെടുത്തു നോക്കൂ, ഇത് വീണ്ടും കഴിക്കാൻ കൊതിക്കും

ചോറിനൊപ്പം പ്രത്യേകം കറികളും തയ്യാറാക്കി സമയം കളയാതെ ഒരു തവണ ചോറ് ഇങ്ങനെ വേവിച്ചെടുത്തു നോക്കൂ, ഇത് വീണ്ടും കഴിക്കാൻ കൊതിക്കും

author-image
WebDesk
New Update
Carrot Rice Recipe FI

കാരറ്റ് റൈസ്

ഉച്ചയൂണിന് ചോറും നാലഞ്ച് കൂട്ടാനും തയ്യാറാക്കി സമയം കളയേണ്ട. ഇനി തിരക്കുള്ള ദിവസങ്ങളിൽ പ്രത്യേകം കറി തയ്യാറാക്കാതെ കാരറ്റ് റൈസ് ട്രൈ ചെയ്തു നോക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആരോഗ്യ സമ്പന്നവമായ ഒരു ലെഞ്ച് റെസിപ്പിയാണിത്. 

Advertisment

കാരറ്റിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താനും രാത്രിയിലെ കാഴ്ചക്കുറവ് തടയാനും ഇത് സഹായിക്കുന്നു. കൂടാതെ, കാരറ്റിലുള്ള ബീറ്റാ കരോട്ടിൻ ശക്തമായ ആന്റിഓക്‌സിഡന്റാണ്, ഇത് ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

Also Read: ഒരു മുറി ബീറ്റ്റൂട്ട് കൈയ്യിലുണ്ടോ? എങ്കിലിനി കുട്ടിക്കുറുമ്പൻമാരെ കൊതിപ്പിക്കാൻ ഒരു ചട്നി തയ്യാറാക്കാം

നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കാരറ്റ് റൈസ് ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലതാണ്. ഇത് മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. വേവിച്ച ചോറ്, നെയ്യ്, വിവിധ മസാലകൾ എന്നിവ ചേർക്കുമ്പോൾ ഇത് ഊർജ്ജസ്വലമായ ഒരു സമ്പൂർണ്ണ ആഹാരമായി മാറുന്നു. കുട്ടികളുടെ ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്താനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ് ഈ വിഭവം. രേഖ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: എളുപ്പത്തിൽ തയ്യാറാക്കാം ഒപ്പം രുചികരവുമാക്കാം, റവ ചേർക്കാതെ ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചേരുവകൾ

  • കാരറ്റ്- 1 കപ്പ്
  • ഉള്ളി- 1
  • കടുക് - 1/2 ടീസ്പൂൺ
  • ഉലുവ- 1/2 ടീസ്പൂൺ
  • നിലക്കടല - 1/2 ടീസ്പൂൺ
  • കശുവണ്ടി- ആവശ്യത്തിന്
  • പച്ചമുളക് - 1 അല്ലെങ്കിൽ 2
  • കറിവേപ്പില - ഒരു നുള്ള്
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • നാരങ്ങാനീര് - 1 ടീസ്പൂൺ
  • എണ്ണ - 2 ടീസ്പൂൺ
  • മല്ലിയില

Also Read: അരിപ്പൊടി നനയ്ക്കുന്നതിനു മുമ്പ് ഇതു കൂടി ചേർക്കൂ, പുട്ട് പഞ്ഞി പോലെ കിട്ടും

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ശേഷം ഉഴുന്ന് പരിപ്പ്, ചെറുപയർ പരിപ്പ്, കശുവണ്ടി എന്നിവ ചേർത്തു വറുക്കാം. 
  • ഇതിലേയ്ക്ക് പച്ചമുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ചേർത്ത് ഇളം ബ്രൺ നിറമാകുന്നതുവരെ വഴറ്റാം. 
  • ചെറുതായി അരിഞ്ഞ കാരറ്റ് ഇതിലേയ്ക്കു ചേർത്ത് വഴറ്റാം. കാരറ്റ് വെന്തു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. 
  • കാരറ്റിലേയ്ക്ക് വേവിച്ച ചോറ് കൂടി ചേർക്കാം. ഒരു നാരങ്ങ പിഴിഞ്ഞ് അതിൻ്റെ നീര് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. 
  • മുകളിൽ അൽപം മല്ലിയില ചേർത്ത് ചൂടോടെ കഴിക്കാം. 

Read More: ഇനി കൈ ഉപയോഗിച്ച് കുഴയ്‌ക്കേണ്ട, പഞ്ഞി പോലെ സോഫ്റ്റായ ഗോതമ്പ് പുട്ടിൻ്റെ രഹസ്യം ഇതാണ്

Rice Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: