scorecardresearch

ഇത് അറിഞ്ഞാൽ ഉള്ളി വട ഇനി കൂടുതൽ ക്രിസ്പിയായി വറുക്കാം

വൈകിട്ട് ചൂടൻ കട്ടൻ കാപ്പിയും ഉള്ളിവടയും കഴിക്കാൻ കൊതി തോന്നാത്ത മലയാളി ഉണ്ടാവില്ല. വളരെ എളുപ്പം അത് തയ്യാറാക്കാം

വൈകിട്ട് ചൂടൻ കട്ടൻ കാപ്പിയും ഉള്ളിവടയും കഴിക്കാൻ കൊതി തോന്നാത്ത മലയാളി ഉണ്ടാവില്ല. വളരെ എളുപ്പം അത് തയ്യാറാക്കാം

author-image
WebDesk
New Update
Ullivada Recipe FI

ഉള്ളിവട

ഉഴുന്നു വടയേയും പരിപ്പു വടയേയും കടത്തി വെട്ടാൻ ഒരാൾക്കേ കഴിയൂ, അത് ഉള്ളി വടക്കാണ്. കട്ടി കുറച്ച് അരിഞ്ഞെടുത്ത സവാളയിൽ കടലമാവ് ചേർത്ത് തിളച്ചു വരുന്ന എണ്ണയിലേക്കിട്ട് വറുത്തെടുക്കുന്നത് കണ്ടാൽ തന്നെ കൊതിതോന്നും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരമാണിത്. നല്ല ക്രിസ്പിയായിട്ടുള്ള ഉള്ളി വട വറുത്തെടുക്കാം, ചിന്നുവാണ് അതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: എളുപ്പത്തിലുണ്ടാക്കാം ഈ പൊരിച്ച പത്തിരി, പുട്ട് പൊടി മതി

ചേരുവകൾ

  • കടലമാവ്
  • സവാള
  • ഉപ്പ്
  • പച്ചമുളക്
  • കുരുമുളക്
  • ജീരകം
  • ഇഞ്ചി
  • കറിവേപ്പില
  • വെളിച്ചെണ്ണ

Also Read: എണ്ണ കുറച്ച് രുചി കൂട്ടാം; പൂരി ക്രിസ്പിയാകാൻ ഇങ്ങനെ വറുത്തെടുക്കൂ

Also Read: ഇനി എത്ര ദോശ കഴിച്ചാലും മതിവരില്ല, ഈ പൊടിക്കൈ ട്രൈ ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • സവാള കഴുകി തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.
    അതിലേക്ക് പച്ചമുളക്, ഇഞ്ചി, അൽപ്പം കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കുക.
  • ജീരകവും, കുരുമുളകും, കടലമാവും ചേർത്തിളക്കി യോജിപ്പിച്ച് അൽപ്പ സമയം മാറ്റി വയ്ക്കുക.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കുക.
  • മാറ്റി വച്ചിരിക്കുന്ന സവാള ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കുക. ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ.

Read More: ചായക്കടയിലെ നാടൻ പരിപ്പു വട ഇനി ക്രിസ്പിയായി വീട്ടിൽ തയ്യാറാക്കാം

Advertisment
Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: