/indian-express-malayalam/media/media_files/2025/07/01/onion-ring-fry-fi-2025-07-01-14-42-40.jpg)
ഒനിയൻ ഫ്രൈ
മഴ തകർത്തു പെയ്യുന്ന സമയത്ത് ചൂടോടെ കഴിക്കാൻ എന്തെങ്കിലും പലഹാരം കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ടാകില്ലേ?. അടുക്കളയിൽ സ്ഥിരം സാന്നിധ്യമായ സവാള ഉണ്ടെങ്കിൽ അടിപൊളി സ്നാക്ക് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്ക് ചായക്കൊപ്പം കൊടുക്കാൻ പറ്റിയ ഉഗ്രൻ സവാള ഫ്രൈ റെസിപ്പിയാണ് സുബിത തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുന്നത്.
Also Read: ബാക്കി വന്ന ചോറ് മതി, ഇനി ക്രിസ്പിയായി നെയ്പത്തിരി വറുത്തെടുക്കാം
സവാള നിസാരക്കാരനല്ല. ധാരാളം ആൻ്റിഓക്സിഡൻ്റുകളും കാൻസർ വിരുദ്ധ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. സവാളയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ഹെൽത്തി സ്നാക്ക് എന്നു തന്നെ ഇതിനെ വിളിക്കാം.
Also Read: ദോശമാവ് കൈയ്യിലുണ്ടോ? ബേക്കറിയിൽ കിട്ടുന്നതിലും രുചിയിൽ ജിലേബി സിംപിളായി വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
- കടലമാവ്
- സവാള
- മുളകുപൊടി
- മല്ലിപ്പൊടി
- ജീരകപ്പൊടി
- ചാട് മസാല
- കസൂരി മേത്തി
- വെള്ളം
- ബ്രെഡ്
- എണ്ണ
- ഉപ്പ്
Also Read: വായിലിട്ടാൽ അലിഞ്ഞു പോകും, ഇങ്ങനൊരു പുഡ്ഡിംഗ് നിങ്ങൾ കഴിച്ചിട്ടുണ്ടോ?
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് കടലമാവിലേയ്ക്ക് അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, അര ടീസ്പൂൺ ചാട് മസാല, ഒരു ടേബിൾ സ്പൂൺ കസൂരിമേത്തി, ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം അൽപം വെള്ളം കൂടി ചേർത്തിളക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. രണ്ട് ഇടത്തരം സവാള വട്ടത്തിൽ അരിഞ്ഞത് തയ്യാറാക്കിയ മാവിലും ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ ചേർത്ത് വറുത്തെടുക്കുക.
Read More: കൈ ഉപയോഗിച്ച് കുഴച്ചെടുക്കേണ്ട, സവാള വട ഇങ്ങനെ തയ്യാറാക്കി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.