/indian-express-malayalam/media/media_files/XUDlsEZQKMLVPhTzQAuV.jpg)
എയർടെൽ 11 മുതൽ 21 ശതമാനം വില വർധിപ്പിച്ചപ്പോൾ വി ഐ തങ്ങളുടെ താരിഫ് 10 മുതൽ 20 ശതമാനം വരെയാണ് ഉയർത്തിയിരിക്കുന്നത് (ഫയൽ ചിത്രം)
മുബൈ: ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവ തങ്ങളുടെ താരിഫിൽ വർദ്ധനവുണ്ടാകുമെന്നാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. കമ്പനികളുടെ 5 ജി സേവനങ്ങളിലൂടെ ധനസമ്പാദനം നടത്തുന്നതിനും ഈ മേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള വഴിയായാണ് നിരക്ക് വർദ്ധനവിനെ അവർ നോക്കിക്കാണുന്നത്.
ജിയോ തങ്ങളുടെ താരിഫ് 12-25 ശതമാനം ഉയർത്തിക്കൊണ്ട് അതിന്റെ ചില പ്രീമിയം പ്ലാനുകളിൽ കുത്തനെയുള്ള വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും സജീവമായ പ്ലാനായ പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 28 ദിവസത്തെ വാലിഡിറ്റി റീച്ചാർജിൽ 25 ശതമാനമാണ് കുത്തനെ വർദ്ദിപ്പിച്ചിരിക്കുന്നത്. എയർടെൽ 11-21 ശതമാനം വില വർധിപ്പിച്ചപ്പോൾ വി ഐ തങ്ങളുടെ താരിഫ് 10 മുതൽ 20 ശതമാനം വരെയാണ് ഉയർത്തിയിരിക്കുന്നത്. ജിയോയുടെയും എയർടെലിന്റെയും പുതുക്കിയ താരിഫ് ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും, വിഐ യുടെ പുതിയ താരിഫുകൾ ജൂലൈ 4 നും പ്രാബല്യത്തിൽ വരും.
വില വർദ്ധനവിന് പിന്നിലെന്ത് ?
"ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് സാമ്പത്തികമായി ആരോഗ്യകരമായ ഒരു ബിസിനസ് മോഡൽ പ്രാപ്തമാക്കുന്നതിന് ഓരോ ഉപയോക്താവിനും മൊബൈൽ ശരാശരി വരുമാനം (ARPU) 300 രൂപയ്ക്ക് മുകളിലായിരിക്കണമെന്ന് ഭാരതി എയർടെൽ വാദിക്കുന്നു," എയർടെൽ പ്രസ്താവനയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ താരിഫ് വർദ്ദനവ് പ്രഖ്യാപനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ എയർടെല്ലിന്റെ എആർപിയു 209 രൂപയായിയെന്നും കമ്പനി വ്യക്തമാക്കി.
2016-ൽ, ജിയോ അതിന്റെ 4 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ആദ്യം കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും സൗജന്യമായും പിന്നീട് മറ്റ് എതിരാളികളേക്കാൾ വളരെ കുറഞ്ഞ നിരക്കിലും നൽകുമെന്ന വാഗ്ദാനത്തിലാണ് വിപണി പിടിച്ചത്.
ഇതേ തുടർന്ന് ലോക വിപണിയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റാ നിരക്കുകളാണ് ഇന്ത്യയിലേക്ക് എത്തിയത്. തുടർന്ന് ഓൺലൈൻ സേവനങ്ങൾ ആക്സസ് ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുകയും ചെയ്തു.
പൊതുതിരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികൾ വില വർധിപ്പിക്കുമെന്ന് ബേൺസ്റ്റീന്റെ ഒരു അനലിസ്റ്റ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എയർടെല്ലിനെ സംബന്ധിച്ചിടത്തോളം, അതിന്റെ എആർപിയു 2026 സാമ്പത്തിക വർഷത്തോടെ 280 രൂപയായും 2027 സാമ്പത്തിക വർഷത്തോടെ 300 രൂപയായും സ്ഥിരത കൈവരിക്കണം.
5 ജി ധനസമ്പാദനത്തിന്റെ തുടക്കം
മൂന്ന് പ്രമുഖ ടെലികോം കമ്പനികളും ടോപ് ഡോളർ ചിലവഴിച്ച 5 ജി സേവനങ്ങൾ അവരുടെ പ്ലാനുകളിലേക്ക് ചേർത്തതോടെ, ടെലികോം കമ്പനികൾ അവരുടെ 5G സേവനങ്ങളിലൂടെയുള്ള വരുമാനം കണ്ടെത്തുന്നതിലേക്ക് എപ്പോൾ തുടങ്ങും എന്ന ചോദ്യവും ഉയർന്നു. അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ വിലവർദ്ദനവിലൂടെ കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ജെപി മോർഗന്റെ ഒരു കുറിപ്പ് ഈ മാറ്റത്തെ വ്യക്തമാക്കുന്നു: “മുൻ റൗണ്ടുകളിലേതുപോലെ (എയർടെൽ/വി) താരിഫ് വർദ്ധനയ്ക്ക് ഈ മേഖലയിലെ വില നിശ്ചയിക്കുന്ന ജിയോയാണ് നേതൃത്വം നൽകിയത് എന്നത് ഷെയർ നേട്ടങ്ങളിൽ നിന്ന് അതിന്റെ ശ്രദ്ധ മാറിയതിന്റെ ഉദ്ദേശ്യ പ്രസ്താവനയാണ്. ”ഒരു അനലിസ്റ്റ് കുറിപ്പിൽ പറഞ്ഞു.
അൺലിമിറ്റഡ് 5 ജി ഡാറ്റയ്ക്കുള്ള പരിധി 1.5 ജിബി/ദിവസ പ്ലാനുകളിൽ നിന്ന് 2 ജിബി/ദിവസ പ്ലാനുകളായി വർദ്ധിപ്പിച്ചുകൊണ്ട് ജിയോ 5 ജി ആക്‌സസ് പ്രീമിയം ചെയ്തു. ഇത് 5 ജി ഉപയോക്താക്കൾക്കുള്ള താരിഫുകളിൽ 46 ശതമാനം വർധനവ് വരുത്തി, 5 ജി ധനസമ്പാദനത്തിന് കാരണമാകുന്ന മൊത്തത്തിലുള്ള വർധനയുടെ 2 മടങ്ങാണിത്," ജെ പി മോർഗൻ കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന സ്‌പെക്‌ട്രം ലേലത്തിൽ ടെലികോം കമ്പനികളുടെ നിശബ്ദ പ്രതികരണമാണ് കണ്ടത്. ലേലത്തിലൂടെ ഖജനാവിലേക്ക് 11,340 കോടി രൂപയാണ് ലഭിച്ചത്. ഇത് സർക്കാരിന്റെ കരുതൽ വിലയായ 96,238 കോടിയുടെ 12 ശതമാനം മാത്രമാണെന്നുള്ളതും ശ്രദ്ധേയമാണ്. അതേ സമയം 2022 ൽ, 5G സ്പെക്ട്രം ഏറ്റെടുക്കാൻ കമ്പനികൾ 1.5 ലക്ഷം കോടി രൂപയിലധികം ചിലവഴിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.