/indian-express-malayalam/media/media_files/C5xzb4eTnflI4nmUiUUK.jpg)
എപ്രിൽ 19ന് വെള്ളിയാഴ്ചയായിരുന്നു ഇസ്രായേൽ ഇറാനെതിരെ ആക്രമണം നടത്തിയത് (ഫയൽ ചിത്രം)
ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ 85ാം ജന്മദിനമായ എപ്രിൽ 19ന് വെള്ളിയാഴ്ചയായിരുന്നു ഇസ്രായേൽ ഇറാനെതിരെ ആക്രമണം നടത്തിയത്. ഏപ്രിൽ 13ന് ഇറാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണത്തിനുള്ള പ്രതികാരമായിരുന്നു ഇത്. സിറിയയിലെ ഒരു ഇറാനിയൻ നയതന്ത്ര മന്ദിരത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു ഉന്നത ജനറൽ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇറാൻ നേരത്തെ ആക്രമണം നടത്തിയിരുന്നത്.
പടിഞ്ഞാറൻ ഇറാനിയൻ നഗരമായ ഇസ്ഫഹാനടുത്തുള്ള ഒരു സൈനിക താവളം ഏപ്രിൽ 19ന് ഇറാനിയൻ ആണവ ഉൽപ്പാദന ശേഷി കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ആണവ സംബന്ധമായ സൗകര്യങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ആഗോള ആണവ നിരീക്ഷണ ഏജൻസിയായ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA)പറഞ്ഞു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. ഇസ്ഫഹാനിലെ സ്ഫോടനങ്ങളെക്കുറിച്ചുള്ള അർദ്ധ-ഔദ്യോഗിക ഫാർസ് വാർത്താ ഏജൻസിയുടെ ചില റിപ്പോർട്ടുകൾക്ക് ശേഷം, പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളും മിന്നുന്ന വാസ്തുവിദ്യയും തിളങ്ങുന്ന നീലാകാശവുമുള്ള ശാന്തവും മനോഹരവുമായ നഗരത്തിൻ്റെ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടിരുന്നു. അന്നു മുതൽ ഇരുവശത്തും നിശബ്ദതയാണ്. എന്താണ് സംഭവിക്കുന്നത്?
ഇരുപക്ഷവും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുകയാണ് ചെയ്യുന്നത്. കൂടുതൽ തിരിച്ചടിക്ക് പദ്ധതിയില്ലെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. “സംഭവത്തിൻ്റെ വിദേശ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങൾക്ക് ഒരു ബാഹ്യ ആക്രമണവും ലഭിച്ചിട്ടില്ല. ആക്രമണത്തേക്കാൾ കൂടുതൽ നുഴഞ്ഞുകയറ്റത്തിലേക്കാണ് ചർച്ച ചായുന്നത്. ഈ തുടർ സംഭവങ്ങളിൽ ഒരു പ്രധാന ഘടകം എന്താണെന്ന് വച്ചാൽ ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് ബൈഡൻ ഭരണകൂടത്തിന് ഒരു മുന്നറിയിപ്പ് നൽകിയിരുന്നു എന്നതാണ്," ഇസ്രയേൽ യുഎസിനെ മുൻകൂട്ടി വിവരം അറിയിച്ചിരുന്നതായി ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇസ്രയേൽ ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രയേലിനെതിരായ ആക്രമണത്തിന് ശേഷം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കടുത്ത പ്രതികരണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻകരുതൽ നടപടിയായി ഇറാൻ്റെ വാർഷിക ആർമി പരേഡിന്റെ വേദി തലസ്ഥാനത്തിൻ്റെ തെക്ക് പ്രാന്തപ്രദേശത്തുള്ള ഒരു ഹൈവേയിലെ സാധാരണ സ്ഥലത്ത് നിന്ന് വടക്കൻ ടെഹ്‌റാനിലെ ആർമി ബാരക്കിലേക്ക് മാറ്റിയിരുന്നു.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
Read More
- തിരഞ്ഞെടുപ്പിന് മൂന്ന് നാൾ; ഛത്തീസ്ഗഡിൽ 29 നക്സലുകളെ വധിച്ച് സുരക്ഷാ സേന
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
- സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; തെളിവെടുപ്പ് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us