scorecardresearch

മുല്ലപ്പെരിയാര്‍: മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കിയത് എന്തുകൊണ്ട്?

ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ നവംബര്‍ അഞ്ചിനു തമിഴ്നാടിനു നൽകിയ അനുമതി രണ്ടു ദിവസത്തിനുശേഷം കേരളം മരവിപ്പിച്ചിരിക്കുകയാണ്

ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ നവംബര്‍ അഞ്ചിനു തമിഴ്നാടിനു നൽകിയ അനുമതി രണ്ടു ദിവസത്തിനുശേഷം കേരളം മരവിപ്പിച്ചിരിക്കുകയാണ്

author-image
Shaju Philip
New Update
Mullapperiyar, Mullaperiyar dam, Mullaperiyar dam dispute, Kerala Tamil Nadu water dispute, Kerala Tamil Nadu Mullaperiyar dam dispute, Periyar Tiger Reserve, MK Stalin, Pinarayi Vijayan, IE Malayalam Explained, latest news, kerala news, news in malayalam, indian express malayalam, ie malayalam

ഫൊട്ടോ: Wikimedia Commons/Bipinkdas at Malayalam Wikipedia)

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിനും അതിന്റെ സൂക്ഷിപ്പുകാരായ തമിഴ്നാടിനുമിടയില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനു താഴെയുള്ള മരങ്ങള്‍ മുറിക്കുന്നതാണു വിവാദമായിരിക്കുന്നത്.

Advertisment

ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ കേരളം നവംബര്‍ അഞ്ചിനു തമിഴ്നാടിന് അനുമതി നല്‍കിയെങ്കിലും രണ്ടു ദിവസത്തിനുശേഷം അത് മരവിപ്പിച്ചിരിക്കുകയാണ്. ഉത്തരവ്, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അന്തര്‍സംസ്ഥാന തര്‍ക്കത്തില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങളെ ബാധിക്കുമെന്ന ആശങ്കയെത്തതുടര്‍ന്നാണ് ഈ നടപടി.

ബേബി ഡാം

പ്രധാന ഡാം, ബേബി ഡാം, എര്‍ത്ത് ഡാം, സ്പില്‍വേ എന്നിവ ഉള്‍പ്പെടുന്നതാണു മുല്ലപ്പെരിയാര്‍ അണക്കെട്ട്. പ്രധാന അണക്കെട്ടിന് 1200 അടിയും ബേബി ഡാമിന് 240 അടിയുമാണ് നീളം. അണക്കെട്ടിന്റെ പൂര്‍ണ റിസര്‍വോയര്‍ നിരപ്പ് 152 അടിയും പരമാവധി ജലനിരപ്പ് (രൂപകല്‍പ്പന പ്രകാരം) 155 അടിയുമാണ്. ജലനിരപ്പ് 118 അടിയില്‍നിന്ന് ഉയര്‍ത്തുന്നതിനാണ് ബേബി ഡാം നിര്‍മിച്ചത്. 2014ലെ സുപ്രീം കോടതി ഉത്തരവനുസരിച്ച് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താന്‍ കഴിയും. എന്നാല്‍, അണക്കെട്ടിന്റെ കാലപ്പഴക്കം ചൂണ്ടിക്കാണിച്ചും സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയും ജലനിരപ്പ് 136 അടിയായി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ബേബി ഡാം ബലപ്പെടുത്തല്‍

തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്തുന്നതിന് ബേബി ഡാം ബലപ്പെടുത്തുന്നത് നിര്‍ണായകമാണ്. അണക്കെട്ട് സുരക്ഷിതവും കൂടുതല്‍ വെള്ളം സംഭരിക്കാന്‍ അനുയോജ്യവുമാക്കുന്നതിനുള്ള തമിഴ്നാടിന്റെ വിവിധ നടപടികളുടെ ഭാഗമാണ് ഈ പദ്ധതി. അതിനാല്‍, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തര്‍ സംസ്ഥാന ചര്‍ച്ചകളിലും സുപ്രീം കോടതിയിലും തമിഴ്നാട് ഇക്കാര്യം ഉന്നയിക്കുന്നുണ്ട്.

Advertisment

Also Read: മുല്ലപ്പെരിയാർ: ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്രം; കേരളത്തിന് കത്ത്

ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി മരം മുറിക്കുന്നതിനുള്ള അനുമതി തമിഴ്നാട് കേരളത്തില്‍നിന്ന് തേടിയിരുന്നു. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനാണെങ്കിലും മരം മുറിക്കുന്നതിനുള്ള അനുമതി അണക്കെട്ട് സ്ഥിതി ചെയ്യുന്ന കേരളമാണു നല്‍കേണ്ടത്.

മരങ്ങള്‍ മുറിക്കാന്‍ അനുമതി

ബേബി ഡാമിനു താഴെയുള്ള 23 മരങ്ങള്‍ വെട്ടിമാറ്റണമെന്നാണ് തമിഴ്നാട് ജലവിഭവ വകുപ്പ് കേരളത്തോട് അഭ്യര്‍ഥിച്ചത്. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് കേരളത്തിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നവംബര്‍ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചു.

Also Read: മുല്ലപ്പെരിയാര്‍: മരം മുറി ഉത്തരവ് മരവിപ്പിച്ചു

ഈ നടപടിക്കു നന്ദി അറിയിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ദിവസം കത്തയച്ചു. ''ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തുന്നതിന് ഏറെ നാളായുള്ള അഭ്യര്‍ത്ഥന നിര്‍ണായകമായിരുന്നു. ഇവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഈ അനുമതി ഞങ്ങളെ പ്രാപ്തരാക്കും,'' സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.

വിവാദം, ഉത്തരവ് പിന്‍വലിക്കല്‍

മന്ത്രിമാരുമായി ആലോചിക്കാതെ ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊണ്ട തീരുമാനത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നവംബര്‍ ഏഴിന് അതൃപ്തി പ്രകടിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പ്പര്യം ഹനിക്കുന്ന നടപടിയാണ് ഉത്തരവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രിയെയും വനം, ജലവിഭവ മന്ത്രിമാരെയും ഇരുട്ടില്‍ നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് ശശീന്ദ്രന്‍ പ്രതിരോധിച്ചു.

Also Read: മുല്ലപ്പെരിയാര്‍ മരംമുറി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; നടപടി സ്വീകരിച്ചതായി വനം മന്ത്രി

പെരിയാര്‍ കടുവാ സങ്കേതത്തിലെ മരങ്ങള്‍ മുറിക്കുന്നത് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെയും മറ്റു നിയമാനുസൃത സ്ഥാപനങ്ങളുടെയും അനുമതിക്ക് വിധേയമാണെന്നു ചൂണ്ടിക്കാട്ടി ഏഴിനു വനംവകുപ്പ് ഉത്തരവ് മരവിപ്പിച്ചു. അതിനാല്‍, ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അനുമതി തമിഴ്നാട് നേടണം. കൂടാതെ 1980ലെ വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യമാണ്. എന്നാല്‍, മരം മുറിക്കാന്‍ അനുമതി തേടുന്നതിന് മുമ്പ് തമിഴ്‌നാട് ഈ നിര്‍ബന്ധിത നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

മരം മുറിക്കുന്നതിനെ കേരളം എതിര്‍ക്കുന്നത് എന്തുകൊണ്ട്?

മരങ്ങള്‍ വെട്ടിമാറ്റുന്നതു ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്കു തമിഴ്‌നാടിനെ പ്രാപ്തമാക്കും. ബേബി ഡാം ശക്തിപ്പെടുത്തല്‍ നടപടികള്‍ക്കു തമിഴ്നാടിനെ അനുവദിക്കുന്നത് മുലപ്പെരിയാര്‍ ഡാം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണമെന്ന ആവശ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കേരളം ഭയപ്പെടുന്നു. മുല്ലപ്പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷ ചൂണ്ടിക്കാട്ടി, 'തമിഴ്‌നാടിനു വെള്ളം, കേരളത്തിനു സുരക്ഷ' എന്ന ക്യാമ്പയിനുമായി കേരളം പുതിയ അണക്കെട്ടിനുവേണ്ടി വാദിക്കുന്നു. എന്നാല്‍ ബേബി ഡാമും മറ്റും ശക്തിപ്പെടുത്തുന്നതിലൂടെ, ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യത്തിനു ബലം കൈവരും.

Also Read: മുല്ലപ്പെരിയാർ: വസ്തുതകള്‍ വളച്ചൊടിക്കരുത്, പുതിയ അണക്കെട്ട് കേരളത്തിന്റെ നയമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Mullaperiyar Dam Pinarayi Vijayan Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: