/indian-express-malayalam/media/media_files/uploads/2021/10/Rain-Explained.jpg)
രണ്ടു വര്‍ഷത്തിനു ശേഷം മറ്റൊരു കനത്ത മഴക്കെടുതിക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുകയാണ് മധ്യകേരളവും തെക്കന്‍ കേരളവും. ഒട്ടേറെ പാലങ്ങളും നിരവധി റോഡുകളും ഇന്നു വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കോട്ടയം ജില്ലയില്‍ കരസേന, വ്യോമസേനാ സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനു വിന്യസിച്ചിരിക്കുകയാണ്.
ശക്തമായ മഴയ്ക്കു കാരണമെന്ത്?
ഒക്ടോബര്‍ 14-ന് കിഴക്കന്‍-മധ്യ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരള തീരത്തോട് അടുത്തു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ആറ് തെക്കന്‍ ജില്ലകളിലെങ്കിലും ശക്തമായത് മുതല്‍ അതിശക്തമായ മഴ (24 മണിക്കൂറില്‍ 115.5 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ)യും അതിതീവ്ര മഴ(24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍)യും ലഭിച്ചു.
Also Read: Kerala Weather: കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം; കൊക്കയാറിൽ ഉരുൾപൊട്ടി എട്ടുപേരെ കാണാതായി
ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മുതല്‍ വൈകിട്ട് ആറ് വരെയുള്ള ആറ് മണിക്കൂറില്‍ ലഭിച്ച മഴ ഇങ്ങനെയാണ്: തൊടുപുഴ - 145 മിമി, ചെറുതോണി - 142.2 മിമി, കോന്നി - 125 മിമി, തെന്മല - 120.5 മിമി, വ്യാന്തല - 95 മിമി, കൊട്ടാരക്കര - 77 മിമി, പള്ളുരുത്തി - 66 മിമി.
തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ മധ്യ -തെക്കന്‍ കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വലിയുന്നതുമായി ഇപ്പോഴത്തെ മഴയ്ക്ക് ബന്ധമുണ്ടോ?
ഈ വര്‍ഷം, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വലിയല്‍ ഗണ്യമായി വൈകി. പടിഞ്ഞാറ്, വടക്ക്, മധ്യ, കിഴക്കന്‍ ഇന്ത്യ മേഖലകളില്‍നിന്ന് മണ്‍സൂണ്‍ പൂര്‍ണമായും പിന്‍വലിഞ്ഞെങ്കിലും തെക്കന്‍ മേഖലയില്‍ സജീവമായി തുടരുകയാണ്. പിന്‍വലിയല്‍ ഉപദ്വീപ് പ്രദേശങ്ങളിലേക്കു പ്രവേശിച്ചതോടെ, കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരാഴ്ചയിലേറെയായി ഇടിമിന്നല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2021/10/Landslide-Kokkayar.jpg)
പക്ഷേ, അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കാരണം കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്യുന്ന മഴ പ്രധാനമായും പ്രാദേശിക പ്രതിഭാസമാണ്. കേരള മേഖലയില്‍നിന്ന് ന്യൂനമര്‍ദം വിട്ടുപോകാതെ തുടരുകയാണ്.
Also Read: മഴയിൽ മുങ്ങി ഇടുക്കി; കൊക്കയാറിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വടക്കുകിഴക്കന്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒക്ടോബറില്‍ മഴ സാധാരണമാണെങ്കിലും, ഇത്തരം തീവ്രവും പ്രാദേശിക സ്വഭാവത്തിലുമുള്ളതു പതിവല്ല. ഈ സീസണില്‍, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭത്തിന് അടുത്ത ആഴ്ച വരെ സാധ്യതയില്ല.
പ്രവചനം എന്താണ്?
കേരളത്തിലും മാഹിയിലും ഞായറാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്നാണ് അന്തരീക്ഷ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതിനുശേഷം മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: ഉരുൾപൊട്ടൽ: പൂർണമായി ഒറ്റപ്പെട്ട് കൂട്ടിക്കൽ, സൈന്യത്തിന്റെ സഹായം തേടി
അതേസമയം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നാളെ മിതമായതു മുതല്‍ ശക്തമായതു വരെയുള്ള പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്.
ഈ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനൊപ്പം ജലപ്രവാഹത്തിനും സാധ്യതയുണ്ട്. ഈ ജില്ലകളിലെല്ലാം തിങ്കളാഴ്ച പുലര്‍ച്ചെ വരെ 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, തിങ്കളാഴ്ച മുതല്‍ കേരളത്തിന് കാലാവസ്ഥ മുന്നറിയിപ്പുകളൊന്നുമില്ല.
Also Read:സ്ഥിതി ഗൗരവതരം; സര്‍ക്കാരിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും: മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.