മഴയിൽ മുങ്ങി ഇടുക്കി; കൊക്കയാറിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ മഴയെത്തുടര്‍ന്ന് ബോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

Kerala Rain, kerala rain updates, idukki, idukki rain, idukki rain updates, idukki heavy rain, kottayam rain updates, കാലാവസ്ഥ മുന്നറിയിപ്പ്, Heavy Rain, ശക്തമായ മഴയ്ക്ക് സാധ്യത, red alert, Yellow Alert, യെല്ലോ അലര്‍ട്ട്, Yellow Alert in two districts, Pathanamthitta, Idukki, Latest Malayalam News, indian express malayalam, IE Malayalam, ഐഇ മലയാളം
കനത്ത മഴയിൽ കോട്ടയം-കുമിളി റോഡിൽ അപകടത്തിൽപെട്ട വാഹനങ്ങൾ

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. അടിമാലി, മൂന്നാര്‍ മേഖലകളില്‍ ഉള്‍പ്പെടെ പരക്കെ മഴയുണ്ട്. കൊക്കയാറില്‍ ഉരുള്‍ പൊട്ടി എട്ടു പേരെ കാണാതായതായി. 17 പേരെ രക്ഷപ്പെടുത്തി.

കൊക്കയാര്‍ പൂവഞ്ചിയിലെ ജനവാസ മേഖലയിലാണ് ഉരുള്‍പൊട്ടിയത്. മൂന്നിടത്ത് ഉരുള്‍ പൊട്ടലുണ്ടായതായാണ് വിവരം. അതേസമയം ഇവിടെ മഴ അത്ര ശക്തമായിരുന്നില്ലെന്നാണ് വിവരം. കൂട്ടിക്കലിനു സമീപത്തെ കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുൾപൊട്ടിയത്. മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒഴുകിപ്പോയി. രണ്ടു വീടുകളിൽനിന്നുള്ള അഞ്ച് കുട്ടികളെയും രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം.

കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശത്താണ് സംഭവം. വീടുകൾ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന കാര്‍ പാലത്തില്‍നിന്നു കുത്തൊഴുക്കില്‍ ഒലിച്ചുപോയതിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം രണ്ടായി. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30), ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന്‍ (31) എന്നിവരാണ് മരിച്ചത്.

കാഞ്ഞാര്‍ – മണപ്പാടി റോഡിലെ മൂന്നുങ്കവയലിനു സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് കാര്‍ അകപ്പെട്ടത്.യുവതിയുടെ മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Also Read: Kerala Weather Live Updates: കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം; കൊക്കയാറിൽ ഉരുൾപൊട്ടി ഏഴുപേരെ കാണാതായി

കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും നിരവധി വീടുകള്‍ അപകടത്തിലായി. കടുവാപ്പാറയില്‍ റിസോര്‍ട്ടിന് മുകളിലേക്കു മണ്ണിടിഞ്ഞു വീണു. തൊടുപുഴ, മുട്ടം ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. പീരുമേട്ടിലേക്ക് ദുരന്ത നിവാരണ സേനയെ അയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അറക്കുളം പഞ്ചായത്തില്‍ രണ്ടും വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നവരേയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി. വിവിധ വില്ലേജ് അധികൃതര്‍ നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 1.30 മീറ്റര്‍ വീതം തുറന്ന് വിട്ടു. കല്ലാര്‍കുട്ടി അണക്കെട്ടും തുറന്നു. സമീപത്തെ അണക്കെട്ടുകളായ പൊന്‍മുടി, ചെങ്കുളം, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു.ജാഗ്രതാ നടപടിയുടെ ഭാഗമായി ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രയ്ക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തി.

മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ മഴയെ തുടര്‍ന്ന് ബോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇന്നു രാവിലെ ബോട്ടിങ് നടത്തിയെങ്കിലും മഴ കനത്തതോടെ നിര്‍ത്തി വയ്ക്കുകയായിരുന്നു.

Also Read: ഉരുൾപൊട്ടൽ: പൂർണമായി ഒറ്റപ്പെട്ട് കൂട്ടിക്കൽ, സൈന്യത്തിന്റെ സഹായം തേടി

അടിമാലി-രാജാക്കാട് റോഡില്‍ വെള്ളത്തൂവലിനു സമീപം വീടിന്റെ മുറ്റമിടിഞ്ഞ് റോഡില്‍ പതിച്ച് യാത്രാ തടസം നേരിട്ടു.പകല്‍ കനത്ത് പെയ്ത മഴയ്ക്ക് വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ ജാഗ്രത തുടരുകയാണ്. മഴ തുടരുന്നത് തോട്ടം മേഖലയിലും മലയോര മേഖലയിലും ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ 20നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rains in idukki

Next Story
സ്ഥിതി ഗൗരവതരം; സര്‍ക്കാരിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും: മുഖ്യമന്ത്രിCM Pinarayi Vijayan, CM Press Meet, CM press Meet Covid,, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com